Tuesday, May 18, 2021

തദ്ദേശ തോൽവി പഠിക്കാനെത്തിയ എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവറിനു മുന്നിൽ സംസ്ഥാന-ജില്ല നേതൃത്വത്തിനെതിരെ പരാതി പ്രളയം

Must Read

തിരുവനന്തപുരം: തദ്ദേശ തോൽവി പഠിക്കാനെത്തിയ എ.െഎ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവറിനു മുന്നിൽ സംസ്ഥാന-ജില്ല നേതൃത്വത്തിനെതിരെ പരാതി പ്രളയം. നേതൃത്വത്തിലെ ഏകോപനമില്ലായ്മ, ഡി.സി.സി നേതൃത്വങ്ങളുടെ വീഴ്ച, ഗ്രൂപ്പിസത്തിെൻറ അതിപ്രസരം, സ്ഥാനാർഥി നിർണയത്തിലെ അപാകതകൾ എന്നിവ തിരിച്ചടിക്ക് കാരണമായെന്ന് നേതാക്കൾ ഹൈകമാൻഡ് പ്രതിനിധികൾക്കുമുന്നിൽ തുറന്നടിച്ചു.

സം​ഘ​ട​ന​യി​ല്‍ സ​മ​ഗ്ര​മാ​യ അ​ഴി​ച്ചു​പ​ണി​യാ​ണ് പൊ​തു​വാ​യി ഉ​യ​ര്‍ന്ന ആ​വ​ശ്യ​മെ​ങ്കി​ലും നേ​തൃ​മാ​റ്റം വ്യ​ക്ത​മാ​യി ആ​രും ഉ​ന്ന​യി​ച്ചി​ല്ല. ഘ​ട​ക​ക​ക്ഷി നേ​താ​ക്ക​ൾ അ​ട​ക്ക​മു​ള്ള​വ​രു​​മാ​യി ആ​ശ​യ വി​നി​മ​യം തി​ങ്ക​ളാ​ഴ്​​ച​യും തു​ട​രും. സം​സ്​​ഥാ​ന ത​ല​ത്തി​ൽ നേ​തൃ​മാ​റ്റ സാ​ധ്യ​ത നേ​ര​ത്തേ ത​ന്നെ പാ​ർ​ട്ടി ത​ള്ളി​യി​രു​ന്നു. നേ​തൃ​മാ​റ്റ ച​ർ​ച്ച​യി​ല്ലെ​ന്ന്​ ഉ​മ്മ​ൻ ചാ​ണ്ടി​യും പ​റ​ഞ്ഞു.

തെ​ര​ഞ്ഞെ​ടു​പ്പ്​ ഫ​ലം വ​ന്ന​തി​നു​ പി​ന്നാ​ലെ നേ​താ​ക്ക​ൾ പ​ര​സ്യ​മാ​യും രാ​ഷ്​​ട്രീ​യ കാ​ര്യ​സ​മി​തി​യി​ലും ഉ​ന്ന​യി​ച്ച വി​ഷ​യ​ങ്ങ​ൾ ത​ന്നെ​യാ​ണ്​ ഹൈ​ക​മാ​ൻ​ഡ്​​ ​പ്ര​തി​നി​ധി​ക​ൾ​ക്കു മു​ന്നി​ലു​മെ​ത്തി​യ​ത്. കെ.​പി.​സി.​സി ഭാ​ര​വാ​ഹി​ക​ള്‍ പ​രാ​ജ​യ ഉ​ത്ത​ര​വാ​ദി​ത്തം ഡി.​സി.​സി​ക​ള്‍ക്കു​മേ​ൽ ചാ​ര്‍ത്തി​യ​പ്പോ​ൾ സ്ഥാ​നാ​ര്‍ഥി നി​ർ​ണ​യം ഉ​ള്‍പ്പെ​ടെ കാ​ര്യ​ങ്ങ​ളി​ല്‍ കെ.​പി.​സി.​സി ഭാ​ര​വാ​ഹി​ക​ളു​ടെ ഇ​ട​പെ​ട​ല്‍ എ​ന്താ​ണെ​ന്ന് പ​രി​ശോ​ധി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു ഡി.​സി.​സി പ്ര​സി​ഡ​ൻ​റു​മാ​രു​ടെ ആ​വ​ശ്യം.

തോൽവിക്ക് കാരണം ഗ്രൂപ് അതിപ്രസരമാണെന്ന് ചിലർ ആരോപിച്ചു. നേതൃത്വം പരാജയമാണ്. തദ്ദേശ തെരഞ്ഞെടുപ്പിന് വേണ്ടത്ര മുന്നൊരുക്കമുണ്ടായില്ല. തെരഞ്ഞെടുപ്പ് ഫണ്ട് പോലും നൽകിയിെല്ലന്നു വരെ ചിലർ ആരോപിച്ചു. താരിഖ് അന്‍വറിേനാടൊപ്പം എ.ഐ.സി.സി സെക്രട്ടറിമാരായ ഐവാന്‍ ഡിസൂസ, പി.വി. മോഹന്‍, പി. വിശ്വനാഥന്‍ എന്നിവരുമുണ്ട്.

English summary

Complaints against state and district leadership in front of AACC General Secretary Tariq Anwar who came to study local defeat

Leave a Reply

Latest News

രണ്ട് തവണ കോവിഡ് ബാധിതനായ മന്ത്രി വിഎസ് സുനിൽകുമാറിന് കടുത്ത ചുമ; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

തൃശൂർ: കടുത്ത ചുമയെത്തുടർന്ന് മന്ത്രി വിഎസ് സുനിൽകുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ട് തവണ കോവിഡ് ബാധിതനായിരുന്നു. കോവിഡാനന്തര ചികിത്സയ്ക്കിടെയാണ് തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റിയത്. കഴിഞ്ഞ വർഷം...

More News