ചെന്നൈ ∙ മധുരയിൽ ‘കോൺഗ്രസ്’ എന്നു പേരിട്ട ആടിനെ ബലി നൽകിയ സംഭവത്തിൽ പ്രതിഷേധിച്ച് ബിജെപി നേതാക്കൾക്കെതിരെ കോൺഗ്രസ് അണികൾ കലക്ടർക്കു പരാതി നൽകി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഹന വ്യൂഹം വഴിയിൽ കുടുങ്ങിയത് പഞ്ചാബ് സർക്കാരിന്റെ വീഴ്ചയാണെന്ന് ആരോപിച്ചായിരുന്നു ബിജെപിയുടെ ‘ബലി’. പ്രധാനമന്ത്രിയുടെ ആയുരാരോഗ്യത്തിനായി മധുരയിൽ ക്ഷേത്രത്തിൽ പൂജ നടത്തിയതിനു പിന്നാലെയാണ് ആടിനെ ബലി നൽകിയത്.