Sunday, September 26, 2021

വാഹന പണയ ഇടപാടുമായി ബന്ധപ്പെട്ട് യുവാവിനെ തട്ടികൊണ്ടു പോയി മർദ്ദിച്ചതായി പരാതി

Must Read

കൊച്ചി: വാഹന പണയ ഇടപാടുമായി ബന്ധപ്പെട്ട് യുവാവിനെ തട്ടികൊണ്ടു പോയി മർദ്ദിച്ചതായി പരാതി. കൊച്ചി പനമ്പിള്ളി നഗറിലാണ് സംഭവം. പരാതിയുമായി ബന്ധപ്പെട്ട് കൊച്ചി സിറ്റി പോലീസിനെ സമീപിച്ചെങ്കിലും നടപടി എടുത്തില്ലെന്നാണ് ആക്ഷേപം.തിരുവാങ്കുളം കിഴക്കേടത്ത് വീട്ടിൽ അക്ഷയ് ആണ് പരാതിക്കാരൻ. നീതി ലഭിക്കാത്തതിനെ തുടർന്ന് ഡി.ജി.പിക്കും മുഖ്യമന്ത്രിക്കും പരാതി നൽകി.

കഴിഞ്ഞ പതിനെട്ടിനാണ് സംഭവം. എതിർകക്ഷികൾ പരാതിക്കാരൻ്റെ ഫോണും പണവും വിലപ്പെട്ട രേഖകളും തട്ടി എടുത്തതായി കടവന്ത്ര സ്റ്റേഷനിലാണ് പരാതി നൽകിയത്. ഫോണും രേഖകളും തിരിച്ചു നൽകി എങ്കിലും തട്ടികൊണ്ടു പോയി മർദ്ദിച്ചെന്ന പരാതി മുക്കിയെന്നാണ് ആരോപണം

Leave a Reply

Latest News

പാചകവാതക സിലിൻഡർ വിതരണ വാഹനങ്ങളിൽ ഡ്രൈവറെ കൂടാതെ സഹായിയെ (ഡെലിവറി ബോയി)യും മാനേജ്മെന്റു തന്നെ നിയമിക്കണമെന്ന് കളക്ടറുടെ നിർദേശം

പാചകവാതക സിലിൻഡർ വിതരണ വാഹനങ്ങളിൽ ഡ്രൈവറെ കൂടാതെ സഹായിയെ (ഡെലിവറി ബോയി)യും മാനേജ്മെന്റു തന്നെ നിയമിക്കണമെന്ന് കളക്ടറുടെ നിർദേശം. ജില്ലയിലെ എല്ലാ ഏജൻസികൾക്കും ഇതു സംബന്ധിച്ച...

More News