Saturday, September 19, 2020

വീട്ടുവാടക നൽകാത്തതിനെത്തുടർന്ന് വീട്ടുടമയുടെ ഭീഷണി; ഗൃഹനാഥൻ ജീവനൊടുക്കി

Must Read

കൊവിഡ്പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ 384.18 കോടി രൂപ കേരളത്തിനു നല്‍കിയെന്ന് കേന്ദ്രമന്ത്രി അശ്വിന്‍കുമാര്‍ ഛൗബേ

ഡല്‍ഹി: കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ 384.18 കോടി രൂപ കേരളത്തിനു നല്‍കിയിട്ടുള്ളതായി കേന്ദ്രമന്ത്രി അശ്വിന്‍കുമാര്‍ ഛൗബേ. കൊവിഡ് 19ന്റെ വ്യാപനം തടയുന്നതിനുള്ള സംവിധാനങ്ങള്‍ക്ക് 2020 മാര്‍ച്ചില്‍...

ഭാ​ര​വാ​ഹ​ന​ങ്ങ​ളു​ടെ ര​ജി​സ്​​ട്രേ​ഷ​ന്​ ന​വം​ബ​ര്‍ മു​ത​ല്‍ എ.​ഐ.​എ​സ് അ​നു​സ​രി​ച്ചു​ള്ള സ​ര്‍​ട്ടി​ഫി​ക്ക​റ്റ്​ നി​ര്‍​ബ​ന്ധം

തൃ​ശൂ​ര്‍: ഭാ​ര​വാ​ഹ​ന​ങ്ങ​ളു​ടെ ര​ജി​സ്​​ട്രേ​ഷ​ന്​ സം​സ്​​ഥാ​ന​ത്ത്​ ന​വം​ബ​ര്‍ മു​ത​ല്‍ കേ​ന്ദ്ര മോ​​ട്ടോ​ര്‍ വാ​ഹ​ന ഗു​ണ​നി​ല​വാ​ര മാ​ന​ദ​ണ്ഡം (എ.​ഐ.​എ​സ്) അ​നു​സ​രി​ച്ചു​ള്ള സ​ര്‍​ട്ടി​ഫി​ക്ക​റ്റ്​ നി​ര്‍​ബ​ന്ധം. അ​ശാ​സ്​​ത്രീ​യ വാ​ഹ​ന പു​റം​ച​ട്ട (ബോ​ഡി ബി​ല്‍​ഡി​ങ്)...

റാക്ക് ഹാഫ് മാരത്തൺ 2021 ഫെബ്രുവരിയിൽ നടക്കും

റാക്ക് ഹാഫ് മാരത്തണ്‍ 15-ാം പതിപ്പ് 2021 ഫെബ്രുവരിയില്‍ നടക്കും.ആര്‍.സി.എസ്. സ്‌പോര്‍ട്‌സ് ആന്‍ഡ് ഇവന്റ്‌സ് സംഘടിപ്പിക്കുന്ന മത്സരത്തിനുള്ള രജിസ്‌ട്രേഷന്‍ ഒക്ടോബറില്‍ തുടങ്ങും. ദേശീയ അന്തര്‍ദേശീയ തലങ്ങളില്‍ ഏറെ...

പള്ളുരുത്തി : വീട്ടുവാടക നല്‍കാത്തതിനെ തുടര്‍ന്ന് വീട്ടുടമയുടെ ഭീഷണിയില്‍ മനംനൊന്ത് ഗൃഹനാഥന്‍ ജീവനൊടുക്കിയതായി പരാതി. ഓട്ടോഡ്രൈവറായ തോപ്പുംപടി വാലുമ്മല്‍ റോഡില്‍ ഉളളംപിള്ളിയില്‍ അനീഷാണ് (36) ജീവനൊടുക്കിയത്. മൂന്നുമാസത്തെ വാടക കുടിശിക നല്‍കാനുണ്ടായിരുന്നു. വാടക കുടിശികയെ തുടര്‍ന്ന് വീട്ടുടമ നിരന്തരം ശല്യപ്പെടുത്തിയതിനെ തുടര്‍ന്ന് ഭര്‍ത്താവ് അനീഷ് കഴിഞ്ഞ വ്യാഴാഴ്ച ജീവനൊടുക്കുകയായിരുന്നുവെന്ന് ഭാര്യ സൗമ്യ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു .

ജനുവരി 16നാണ് ഓട്ടോഡ്രൈവറായ അനീഷും ഭാര്യയും രണ്ട് മക്കളുമായി അമ്മയ്ക്കൊപ്പം തോപ്പുംപടിയിലെ വാടകവീട്ടില്‍ താമസം ആരംഭിച്ചത്. 25,000 രൂപ അഡ്വാന്‍സും 9,000 രൂപ വാടകയുമായിരുന്നു കരാര്‍.
എന്നാല്‍ കൊവിഡിന്റെ പശ്ചാത്തലത്തില്‍ ആദ്യം ലോക് ഡൗണും പിന്നിട് പ്രദേശം കണ്ടെയ്ന്‍മെന്റ്‌സോണ്‍ ആകുകയും ചെയ്തതോടെ ഓട്ടോ ഓടിക്കാന്‍ സാധിക്കാതെ വരികയും വാടക മുടങ്ങുകയായിരുന്നു.

മൂന്ന് മാസം കുടിശികയായതിന് പിന്നാലെ വീട്ടുടമ ഉടനെ തന്നെ വീട് ഒഴിഞ്ഞ് കൊടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്ന് സൗമ്യ പറയുന്നു. അനീഷും കുടുംബവും താമസിക്കുമ്പോൾത്തന്നെ വേറെ ആള്‍ക്കാരെ കൊണ്ടുവന്ന് വീട് കാണിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് അഡ്വാന്‍സ് നല്‍കിയ തുക വാടകയിനത്തില്‍ കുറക്കുകയും അവശേഷിക്കുന്ന തുക കൂടി നല്‍കി വീട് ഒഴിഞ്ഞോളാമെന്ന് ഉടമയോട് അറിയിച്ചിരുന്നതായും സൗമ്യ പറയുന്നു.

കോട്ടയത്ത് താമസിക്കുന്ന സൗമ്യയുടെ ചേച്ചിയുടെ വീട്ടിലേക്ക് താത്കാലികമായി വീട്ടുകാരെ മാറ്റിയതിന് ശേഷം വീട്ടു സാധനങ്ങള്‍ മാറ്റാനായിരുന്നു അനീഷ് പദ്ധതിയിട്ടിരുന്നത്. എന്നാല്‍ അനീഷിനെ പിന്നെയും വീട്ടുടമ ഫോണില്‍ വിളിക്കുകയും ആറ് മിനിറ്റോളം ഇരുവരും തമ്മില്‍ ഫോണില്‍ സംസാരിക്കുകയും ചെയ്തു. പിന്നീട് പുറത്തുപോയി വീട്ടിലെത്തിയ അനീഷ് ജീവനൊടുക്കുകയുമായിരുന്നുവെന്നാണ് ഭാര്യ സൗമ്യയുടെ ആരോപണം. ഒൻമ്പത് വയസുള്ള അനിഘ , രണ്ടു വയസുകാരനായ ആഭിനാഥ് എന്നിവരാണ് മക്കള്‍

English summary

Complaint that the landlord committed suicide due to the threat of the landlord for not paying the rent. Aneesh (36), an auto driver, committed suicide at Ullampilly on Thopumpady Valummal Road. He had to pay three months’ rent arrears.

Leave a Reply

Latest News

കൊവിഡ്പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ 384.18 കോടി രൂപ കേരളത്തിനു നല്‍കിയെന്ന് കേന്ദ്രമന്ത്രി അശ്വിന്‍കുമാര്‍ ഛൗബേ

ഡല്‍ഹി: കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ 384.18 കോടി രൂപ കേരളത്തിനു നല്‍കിയിട്ടുള്ളതായി കേന്ദ്രമന്ത്രി അശ്വിന്‍കുമാര്‍ ഛൗബേ. കൊവിഡ് 19ന്റെ വ്യാപനം തടയുന്നതിനുള്ള സംവിധാനങ്ങള്‍ക്ക് 2020 മാര്‍ച്ചില്‍...

ഭാ​ര​വാ​ഹ​ന​ങ്ങ​ളു​ടെ ര​ജി​സ്​​ട്രേ​ഷ​ന്​ ന​വം​ബ​ര്‍ മു​ത​ല്‍ എ.​ഐ.​എ​സ് അ​നു​സ​രി​ച്ചു​ള്ള സ​ര്‍​ട്ടി​ഫി​ക്ക​റ്റ്​ നി​ര്‍​ബ​ന്ധം

തൃ​ശൂ​ര്‍: ഭാ​ര​വാ​ഹ​ന​ങ്ങ​ളു​ടെ ര​ജി​സ്​​ട്രേ​ഷ​ന്​ സം​സ്​​ഥാ​ന​ത്ത്​ ന​വം​ബ​ര്‍ മു​ത​ല്‍ കേ​ന്ദ്ര മോ​​ട്ടോ​ര്‍ വാ​ഹ​ന ഗു​ണ​നി​ല​വാ​ര മാ​ന​ദ​ണ്ഡം (എ.​ഐ.​എ​സ്) അ​നു​സ​രി​ച്ചു​ള്ള സ​ര്‍​ട്ടി​ഫി​ക്ക​റ്റ്​ നി​ര്‍​ബ​ന്ധം. അ​ശാ​സ്​​ത്രീ​യ വാ​ഹ​ന പു​റം​ച​ട്ട (ബോ​ഡി ബി​ല്‍​ഡി​ങ്) നി​ര്‍​മാ​ണം അ​പ​ക​ട​ങ്ങ​ള്‍​ക്ക്​ ഇ​ട​യാ​ക്കു​ന്നു​വെ​ന്ന വി​ല​യി​രു​ത്ത​ലി​െന്‍റ അ​ടി​സ്​​ഥാ​ന​ത്തി​ല്‍...

റാക്ക് ഹാഫ് മാരത്തൺ 2021 ഫെബ്രുവരിയിൽ നടക്കും

റാക്ക് ഹാഫ് മാരത്തണ്‍ 15-ാം പതിപ്പ് 2021 ഫെബ്രുവരിയില്‍ നടക്കും.ആര്‍.സി.എസ്. സ്‌പോര്‍ട്‌സ് ആന്‍ഡ് ഇവന്റ്‌സ് സംഘടിപ്പിക്കുന്ന മത്സരത്തിനുള്ള രജിസ്‌ട്രേഷന്‍ ഒക്ടോബറില്‍ തുടങ്ങും. ദേശീയ അന്തര്‍ദേശീയ തലങ്ങളില്‍ ഏറെ പ്രചാരമുള്ള റാക്ക് മാരത്തണിന്റെ അല്‍ മര്‍ജാന്‍...

കൊച്ചിയിൽ നിന്ന് അൽ ഖ്വയ്ദ തീവ്രവാദികൾ പിടിയിലായി

കൊച്ചി: പെരുമ്പാവൂരിൽ ദേശീയ അന്വേഷണ ഏജൻസി നടത്തിയ റെയ്ഡിൽ മൂന്ന് അൽ ഖ്വയ്ദ തീവ്രവാദികൾ പിടിയിലായി. അന്യസംസ്ഥാന തൊഴിലാളികളായ ഇവർ പെരുമ്പാവൂർ മുടിക്കലിൽ ജോലിചെയ്തുവരികയായിരുന്നു. വെള്ളിയാഴ്ച രാത്രി വീട് വളഞ്ഞാണ് എൻഐഎ ഇവരെ...

30 എം.പിമാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം വെട്ടിച്ചുരുക്കും

ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം വെട്ടിച്ചുരുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നതായി സൂചന. കേന്ദ്രമന്ത്രിമാരായ നിതിന്‍ ഗഡ്കരിക്കും പ്രഹ്‌ളാദ് സിംഗ് പട്ടേലിനും ഉള്‍പ്പടെ 30 എം.പിമാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് സമ്മേളനം വെട്ടിച്ചുരുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നത്. ഒക്ടോബര്‍...

More News