മാലിന്യം തള്ളിയത് ചോദ്യം ചെയ്തയാളെ കാറിടിപ്പിച്ച് പരിക്കേല്‍പ്പിച്ചതായി പരാതി

0

കൊച്ചി: മാലിന്യം തള്ളിയത് ചോദ്യം ചെയ്തയാളെ കാറിടിപ്പിച്ച് പരിക്കേല്‍പ്പിച്ചതായി പരാതി. കൊച്ചി കോര്‍പറേഷന്‍ കൗണ്‍‌സിലർ സുജയുടെ ഭര്‍ത്താവ് ലോനപ്പന് നേരെയാണ് ആക്രമണം ഉണ്ടായത്. ഇവരുടെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ക​ട​വ​ന്ത്ര ജ​ന​ത റോ​ഡി​ൽ വ്യാ​ഴാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം. മാ​ലി​ന്യം ത​ള്ളു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട ലോ​ന​പ്പ​ൻ കാ​റി​ലു​ണ്ടാ​യി​രു​ന്ന​വ​രെ ത​ട​ഞ്ഞു. മാ​ലി​ന്യം ഇ​വി​ടെ നി​ക്ഷേ​പി​ക്ക​രു​തെ​ന്നും തി​രി​കെ എ​ടു​ത്ത് കൊ​ണ്ടു പോ​ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തേ​ത്തു​ട​ർ​ന്നാ​ണ് ത​നി​ക്ക് നേ​രെ ആ​ക്ര​മ​ണം ഉ​ണ്ടാ​യ​തെ​ന്ന് ലോ​ന​പ്പ​ൻ പ​റ​യു​ന്നു.

Leave a Reply