Saturday, December 5, 2020

ടിപി ചന്ദ്രശേഖരന്‍ വധക്കേസിൽ പ്രതികൾക്കെതിരെ സാക്ഷി പറഞ്ഞയാളുടെ കെട്ടിട നിർമാണം സിപിഎം തടസ്സപ്പെടുത്തുന്നതായി പരാതി

Must Read

കോവി‍ഡ് വാക്സിൻ സ്വീകരിച്ച ഹരിയാന മന്ത്രിക്ക് കോവിഡ് മന്ത്രി തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്

കോവി‍ഡ് വാക്സിൻ സ്വീകരിച്ച ഹരിയാന മന്ത്രിക്ക് കോവിഡ്. കോവി‍ഡ് വാക്സിനായ കൊവാക്സിൻ സ്വീകരിച്ച് ദിവസങ്ങൾക്കകമാണ് ഹരിയാന ആരോ​ഗ്യമന്ത്രി അനിൽ വിജിന് രോ​ഗം സ്ഥിരീകരിച്ചത്. മന്ത്രി തന്നെയാണ്...

കൊല്ലത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മരിച്ചു

കൊല്ലം പന്മന പഞ്ചായത്ത് 13ാം വാര്‍ഡായ ചോല വാര്‍ഡിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മരണപ്പെട്ടു. സിപിഐഎം സ്ഥാനാര്‍ത്ഥി രാജു രാസ്‌കയാണ് മരിച്ചത്. അര്‍ബുദമാണ് മരണ കാരണം. സ്ഥാനാര്‍ത്ഥി മരിച്ചതിനെ...

ബി.ജെ.പി ആധിപത്യം സ്​ഥാപിക്കുന്നത്​ തെലങ്കാനയിലെ ജനങ്ങൾ തടയും -അസദുദ്ദീൻ ഉവൈസി

ഹൈദരാബാദ്​: സംസ്​ഥാനത്ത്​ ബി.ജെ.പി ആധിപത്യം സ്​ഥാപിക്കുന്നത്​ തെലങ്കാനയിലെ ജനങ്ങൾ തടയുമെന്നുറപ്പുണ്ടെന്ന്​ എ.ഐ.എം.ഐ.എം പ്രസിഡന്റ് അസദുദ്ദീൻ ഉവൈസി. ഗ്രേറ്റർ ഹൈദരാബാദ്​ മുൻസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പ്​ ഫലത്തിന്​ പിന്നാലെ...

കോഴിക്കോട്: ടിപി ചന്ദ്രശേഖരന്‍ വധക്കേസിൽ പ്രതികൾക്കെതിരെ സാക്ഷി പറഞ്ഞയാളുടെ കെട്ടിട നിർമാണം സിപിഎം തടസ്സപ്പെടുത്തുന്നതായി പരാതി. റോഡ് വീതി കൂട്ടുന്നതിന്‍റെ ഭാഗമായി പൊളിച്ചുമാറ്റിയ വടകര ഓർക്കാട്ടേരി ടൗണിലെ കെട്ടിടം പുനർനിർമ്മിക്കുന്നത് സിപിഎം പ്രവർത്തകർ സംഘടിച്ചെത്തി തടഞ്ഞുവെന്ന് കാണിച്ച് യൂത്ത് ലീഗ് ജില്ല വൈസ് പ്രസിഡന്റ് കൂടിയായ പിപി ജാഫർ എടച്ചേരി പൊലീസിൽ പരാതി നൽകി.

വടകര കുറ്റ്യാടി സംസ്ഥാന പാത വീതി കൂട്ടുന്നതിന്‍റെ ഭാഗമായി ഓർക്കാട്ടേരി ടൗണിൽ വ്യാപാരികൾ റോഡിന് ഇരുവശത്തു നിന്നും ഒന്നേമുക്കാൽ മീറ്റർ വീതിയിൽ സ്ഥലം വിട്ട് നൽകിയിരുന്നു. പഞ്ചായത്ത് നിയമമനുസരിച്ച് റോഡ് വീതി കൂട്ടാനായി കെട്ടിടം പൊളിച്ച് മാറ്റിയാൽ ബാക്കി ഭാഗം പുനർനിർമിക്കാനോ അറ്റകുറ്റപ്പണികൾ നടത്താനോ കെട്ടിട ഉടമക്ക് അവകാശമുണ്ട്. ഇതനുസരിച്ച് ടൗണിലെ വ്യാപാരികളെല്ലാം കെട്ടിട നിർമാണം തുടങ്ങിയെങ്കിലും ജാഫറിന്‍റെ കെട്ടിട നിർമാണത്തിന് മാത്രമായി സിപിഎം തടസം നിൽക്കുകയാണെന്നാണ് പരാതി.

നിർമാണം നിർത്തി വെക്കാൻ പഞ്ചായത്ത് പോലും ആവശ്യപ്പെട്ടില്ലെന്നിരിക്കെ സിപിഎം വ്യക്തി വൈരാഗ്യം തീർക്കുകയാണെന്നാണ് ആരോപണം. എന്നാൽ വിഷയത്തിൽ പ്രതികരിക്കാൻ താൽപ്പര്യമില്ലെന്നാണ് കെട്ടിടം പണി തടസ്സപ്പെടുത്താനെത്തിയ ലോക്കൽ സെക്രട്ടറിയടക്കമുള്ള സിപിഎം നേതാക്കളുടെ മറുപടി.

കെട്ടിടം പണി തടസ്സപ്പെടുത്തരുതെന്ന് കോടതി ഉത്തരവുള്ള സാഹചര്യത്തിൽ അത് ലംഘിച്ചതിനെ കുറിച്ച് അന്വേഷണം നടക്കുകയാണെന്ന് എടച്ചേരി പൊലീസ് വ്യക്തമാക്കി. ടിപി ചന്ദ്രശേഖരനുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ജാഫർ പല നിർണ്ണായക വിവരങ്ങളും അന്വേഷണസംഘത്തിന് നൽകിയിരുന്നു. ചന്ദ്രശേഖരൻ അവസാനമായി കണ്ടതും ജാഫറിനെയായിരുന്നു.

English summary

Complaint that the CPM is obstructing the construction of the building of the person who testified against the accused in the TP Chandrasekharan murder case

Leave a Reply

Latest News

കോവി‍ഡ് വാക്സിൻ സ്വീകരിച്ച ഹരിയാന മന്ത്രിക്ക് കോവിഡ് മന്ത്രി തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്

കോവി‍ഡ് വാക്സിൻ സ്വീകരിച്ച ഹരിയാന മന്ത്രിക്ക് കോവിഡ്. കോവി‍ഡ് വാക്സിനായ കൊവാക്സിൻ സ്വീകരിച്ച് ദിവസങ്ങൾക്കകമാണ് ഹരിയാന ആരോ​ഗ്യമന്ത്രി അനിൽ വിജിന് രോ​ഗം സ്ഥിരീകരിച്ചത്. മന്ത്രി തന്നെയാണ്...

കൊല്ലത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മരിച്ചു

കൊല്ലം പന്മന പഞ്ചായത്ത് 13ാം വാര്‍ഡായ ചോല വാര്‍ഡിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മരണപ്പെട്ടു. സിപിഐഎം സ്ഥാനാര്‍ത്ഥി രാജു രാസ്‌കയാണ് മരിച്ചത്. അര്‍ബുദമാണ് മരണ കാരണം. സ്ഥാനാര്‍ത്ഥി മരിച്ചതിനെ തുടര്‍ന്ന് ഈ വാര്‍ഡില്‍ തെരഞ്ഞെടുപ്പ് മാറ്റിവച്ചേക്കും....

ബി.ജെ.പി ആധിപത്യം സ്​ഥാപിക്കുന്നത്​ തെലങ്കാനയിലെ ജനങ്ങൾ തടയും -അസദുദ്ദീൻ ഉവൈസി

ഹൈദരാബാദ്​: സംസ്​ഥാനത്ത്​ ബി.ജെ.പി ആധിപത്യം സ്​ഥാപിക്കുന്നത്​ തെലങ്കാനയിലെ ജനങ്ങൾ തടയുമെന്നുറപ്പുണ്ടെന്ന്​ എ.ഐ.എം.ഐ.എം പ്രസിഡന്റ് അസദുദ്ദീൻ ഉവൈസി. ഗ്രേറ്റർ ഹൈദരാബാദ്​ മുൻസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പ്​ ഫലത്തിന്​ പിന്നാലെ സംസാരിക്കുകയായിരുന്നു അദ്ദേഹം. 'ജനാധിപത്യപരമായ രീതിയിൽ ഞങ്ങൾ ബി.ജെ.പിയോട്...

ചരിത്ര തീരുമാനവുമായി ഫിഫ; വനിത കളിക്കാർക്ക്​ പ്രസവാവധി

​സൂറിച്ച്​: വനിത ഫുട്​ബാളർമാരുടെ ക്ഷേമത്തിനായി ചരിത്രപരമായ തീരുമാനവുമായി ഫിഫ. വനിത കളിക്കാർക്ക്​ ചുരുങ്ങിയത്​ 14 ആഴ്​ച പ്രസവാവധി നൽകാനുള്ള തീരുമാനത്തിന്​ ഫിഫ കൗൺസിൽ അംഗീകാരം നൽകി. പ്രസവത്തിന്​ ശേഷം ചുരുങ്ങിയത്​ എട്ടാഴ്​ചയാകും അവധി. അവധി...

വനിതാ കമ്മീഷനെ സമീപിക്കാനൊരുങ്ങി ​ഗുണ്ടാ ആക്രമണത്തിനിരയായ സ്വാലിഹും ഫർഹാനയും

നീതി തേടി സംസ്ഥാന വനിതാ കമ്മീഷനെ സമീപിക്കാനൊരുങ്ങി കോഴിക്കോട് കൊയിലാണ്ടിയിൽ പട്ടാപ്പകൽ ഗുണ്ടാ ആക്രമണത്തിന് ഇരയായ സ്വാലിഹും ഭാര്യ ഫർഹാനയും. പൊലീസ് അന്വേഷണം വൈകുമെന്ന് ഭയന്നാണ് വനിതാ കമ്മീഷനെ സമീപിക്കുന്നത്. പ്രതികളെ പിടികൂടാനാവത്തത്...

More News