Thursday, May 13, 2021

കോട്ടയം ചെമ്മലമറ്റം ചവരപ്പുഴയില്‍ ഷീന്‍ ജോര്‍ജിനെ കാണാനില്ലെന്ന് പരാതി

Must Read

കോട്ടയം ചെമ്മലമറ്റം ചവരപ്പുഴയില്‍ ഷീന്‍ ജോര്‍ജിനെ (26) കാണാനില്ലെന്ന് പരാതി. എറണാകുളം തൃക്കാകരയില്‍ ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്തിരുന്ന ഇയാളെ വ്യാഴാഴ്ച വൈകുന്നേരം മുതലാണ് കാണാതായത്. ബന്ധുക്കള്‍ തൃക്കാകര പൊലീസില്‍ പരാതി നല്‍കി.

രാത്രി വീട്ടിലേക്ക് വിളിച്ച സംസാരിച്ച ഷീന്‍ പുറത്ത് പോകുന്നു എന്നാണ് പറഞ്ഞത്. പിന്നീട് ബൈക്ക് എടുത്ത് പുറത്തുപോയ ഷീനെ കാണാതായി. പിറ്റേന്ന് രാവിലെ ഫോണിന്റെ ലൊക്കേഷന്‍ കാസര്‍ഗോഡ് ഉദുമയിലാണ് കാണിച്ചത്. ശേഷം ഫോണ്‍ സ്വിച്ച് ഓഫ് ആയി. കാണാതായ സമയത്ത് ധരിച്ചത് പച്ച ഷര്‍ട്ടും നീല ജീന്‍സുമാണ്. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 70122663418 എന്ന നമ്പറില്‍ ബന്ധപ്പെടുക.

English summary

Complaint that Sheen George is missing in Chavarappuzha, Chemmalamattam, Kottayam

Leave a Reply

Latest News

ഡൽഹിയിൽ ഓട്ടോ ഡ്രൈവറുടെ വീട്ടിൽനിന്ന് അജ്ഞാതസംഘം 25 ലക്ഷവും സ്വർണവും കവർന്നു

ന്യൂഡൽഹി: ഡൽഹിയിൽ ഓട്ടോ ഡ്രൈവറുടെ വീട്ടിൽനിന്ന് അജ്ഞാതസംഘം 25 ലക്ഷവും സ്വർണവും കവർന്നു. വടക്കുകിഴക്കൻ ഡൽഹിയിലെ ശിവവിഹാർ പ്രദേശത്ത് ബുധനാഴ്ച വൈകിട്ടോടെയാണ് സംഭവം. 40കാരനായ അരവിന്ദ്​ കുമാർ...

More News