Thursday, September 23, 2021

ആശുപത്രി കിടക്കകളും തലയിണയും പുതപ്പുകളും വിളപ്പിൽശാല ചന്തയ്ക്കുള്ളിൽ ഉപേക്ഷിച്ചതായി പരാതി

Must Read

ആശുപത്രി കിടക്കകളും തലയിണയും പുതപ്പുകളും വിളപ്പിൽശാല ചന്തയ്ക്കുള്ളിൽ ഉപേക്ഷിച്ചതായി പരാതി. മുളയറയിലെ തിനവിള സി.എ.ടി. കോളേജ് ഏറ്റെടുത്ത് വിളപ്പിൽ പഞ്ചായത്ത് കോവിഡ് രോഗികൾക്കായി ഡൊമിസിലറി കെയർ സെന്റർ(ഡി.സി.സി.) പ്രവർത്തിപ്പിച്ചിരുന്നു. രണ്ടാഴ്ച മുൻപ് സെന്റർ ഒഴിഞ്ഞപ്പോൾ അവിടെയുള്ള കിടക്കകൾ ചന്തയിലുപേക്ഷിച്ചതാണോയെന്നാണ് നാട്ടുകാരുടെ ആശങ്ക.

അറുപതോളം പേർക്കാണിവിടെ ക്വാറന്റീൻ സൗകര്യം ഏർപ്പെടുത്തിയിരുന്നത്.

രോഗികൾ ഉപയോഗിച്ച ശേഷം സാനിറ്റൈസ് ചെയ്തുപയോഗിക്കുകയോ നശിപ്പിക്കുകയോ ചെയ്യേണ്ട കിടക്കകളും തലയിണയും പുതപ്പുമാണ് ഉപേക്ഷിച്ചതെന്നാണ് ആരോപണം.

വിളപ്പിൽ പഞ്ചായത്തിന്റേതാണ് ചന്ത. രണ്ടാഴ്ച മുൻപാണ് ചന്തയിലെ വ്യാപാര സ്റ്റാളിലിത് കൊണ്ടിട്ടത്. സാധനങ്ങൾ വാങ്ങുന്നതിനും വിൽക്കുന്നതിനുമായി നൂറുകണക്കിനാളുകളാണ് ദിവസേന ചന്തയിലെത്തുന്നത്.

Leave a Reply

Latest News

ചെന്നൈയില്‍ പട്ടാപ്പകല്‍ പെണ്‍കുട്ടിയെ നടുറോഡില്‍ കുത്തിക്കൊന്നു

ചെന്നൈയില്‍ പട്ടാപ്പകല്‍ പെണ്‍കുട്ടിയെ നടുറോഡില്‍ കുത്തിക്കൊന്നു . താമ്പ്രം റെയില്‍വെ സ്റ്റേഷന് സമീപമാണ് സംഭവം. കോളജ് വിദ്യാര്‍ത്ഥിനി ശ്വേതയാണ് മരിച്ചത്. സംഭവത്തിന് ശേഷം പ്രതി ചെന്നൈ...

More News