Tuesday, May 18, 2021

സർക്കാർ ജീവനക്കാർക്ക് തപാൽ ബാലറ്റുകൾ നിഷേധിച്ചെന്ന് പരാതി

Must Read

കോട്ടയം: നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ജോലികൾക്ക് നിയോഗിച്ച സർക്കാർ ജീവനക്കാർക്ക് തപാൽ ബാലറ്റുകൾ വ്യാപകമായി നിഷേധിച്ചെന്ന് പരാതി. സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്ന് പരാതി ലഭിച്ചിട്ടും വ്യക്തമായ മറുപടി നൽകാൻ തെരഞ്ഞെടുപ്പ് കമീഷൻ തയാറായിട്ടില്ല.

വോ​​ട്ടെ​ണ്ണ​ലി​ന്​ ദി​വ​സ​ങ്ങ​ൾ മാ​ത്രം ബാ​ക്കി നി​ൽ​ക്കെ ജ​നാ​ധി​പ​ത്യ അ​വ​കാ​ശം വി​നി​യോ​ഗി​ക്കാ​ൻ ക​ഴി​യാ​ത്ത സ്ഥി​തി​യി​ലാ​യി​രി​ക്കു​ക​യാ​ണ്​ തെ​ര​ഞ്ഞെ​ടു​പ്പി​ന്​ നേ​തൃ​ത്വം ന​ൽ​കി​യ ഉ​ദ്യോ​ഗ​സ്ഥ​ർ. കോ​ട്ട​യം ജി​ല്ല​യി​ൽ നി​ര​വ​ധി അ​ധ്യാ​പ​ക​ർ​ക്ക്​ പോ​സ്​​റ്റ​ൽ ബാ​ല​റ്റ്​ ല​ഭി​ച്ചി​ട്ടി​ല്ല.

തെ​ര​ഞ്ഞെ​ടു​പ്പി​ന്​ മു​ന്നോ​ടി​യാ​യി ന​ട​ത്തി​യ പ​രി​ശീ​ല​ന ക്ലാ​സി​നോ​ട​നു​ബ​ന്ധി​ച്ചാ​ണ്​ ഇ​വ​രി​ൽ​നി​ന്ന്​ ത​പാ​ൽ വോ​ട്ടി​ന് അ​പേ​ക്ഷ സ്വീ​ക​രി​ച്ച​ത്. തു​ട​ർ​ന്ന്​ ഇ​ത്​ സം​ബ​ന്ധി​ച്ച്​ ഒ​രു അ​റി​യി​പ്പും കി​ട്ടി​യി​ട്ടി​ല്ലെ​ന്ന്​ അ​ധ്യാ​പ​ക​ർ അ​ട​ക്ക​മു​ള്ള​വ​ർ പ​റ​യു​ന്നു. കോ​ട്ട​യം ജി​ല്ല​യി​ൽ ഇ​ത്​ സം​ബ​ന്ധി​ച്ച പ​രാ​തി​ക​ളൊ​ന്നും കി​ട്ടി​യി​ട്ടി​ല്ലെ​ന്നാ​ണ്​ തെ​ര​ഞ്ഞെ​ടു​പ്പ്​ വി​ഭാ​ഗം ഡെ​പ്യൂ​ട്ടി ക​ല​ക്​​ട​ർ ന​ൽ​കു​ന്ന മ​റു​പ​ടി.

പ്ര​ധാ​ന​മാ​യും വ​നി​ത ജീ​വ​ന​ക്കാ​ർ​ക്കാ​ണ്​ ബാ​ല​റ്റ്​ നി​ഷേ​ധി​ച്ച​തെ​ന്നും അ​വ​ർ പ​രാ​തി ന​ൽ​കാ​ൻ വി​മു​ഖ​ത കാ​ണി​ക്കു​ന്നു​ണ്ടെ​ന്നു​മാ​ണ്​ ഇ​തി​ന്​ ജീ​വ​ന​ക്കാ​രു​ടെ സം​ഘ​ട​ന നേ​താ​ക്ക​ൾ പ​റ​യു​ന്ന​ത്. അ​തേ​സ​മ​യം, കോ​ഴി​ക്കോ​ട്​ ജി​ല്ല​യി​ൽ​നി​ന്നും മ​റ്റും വ്യാ​പ​ക​മാ​യ പ​രാ​തി​ക​ൾ സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ന്​ ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്ന്​ ഉ​ദ്യോ​ഗ​സ്ഥ​ർ സ​മ്മ​തി​ക്കു​ന്നു​ണ്ട്. പേ​രാ​വൂ​ർ സെൻറ്​ ജോ​സ​ഫ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്​​കൂ​ളി​ലെ തെ​ര​ഞ്ഞെ​ടു​പ്പ്​ ക്ലാ​സി​ൽ പ​ങ്കെ​ടു​ത്ത്​ അ​പേ​ക്ഷ ന​ൽ​കി​യ​വ​രാ​ണ്​ പ​രാ​തി​യു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.

തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​നു പു​റ​മെ ജി​ല്ല ക​ല​ക്​​ട​ർ, മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ൻ എ​ന്നി​വ​ർ​ക്കും പ​രാ​തി ല​ഭി​ച്ചി​ട്ടു​ണ്ട്. ഇ​തു​വ​രെ ഔ​ദ്യോ​ഗി​ക​മാ​യി മ​റു​പ​ടി ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന്​ പ​രാ​തി​ക്കാ​ർ പ​റ​യു​ന്നു. റി​​ട്ടേ​ണി​ങ്​ ഓ​ഫി​സ​റോ​ട്​ അ​ന്വേ​ഷി​ക്കു​േ​മ്പാ​ൾ അ​പേ​ക്ഷ ത​ള്ളി​യെ​ന്ന വാ​ക്കാ​ലു​ള്ള മ​റു​പ​ടി മാ​ത്ര​മാ​ണ്​ ല​ഭി​ക്കു​ന്ന​ത്. ഇ​ക്കാ​ര്യം രേ​ഖാ​മൂ​ലം ന​ൽ​കു​ന്നി​ല്ലെ​ന്നും പ​രാ​തി​ക്കാ​ർ ആ​രോ​പി​ക്കു​ന്നു. പോ​സ്​​റ്റ​ൽ വോ​ട്ടു​ക​ളു​ടെ വി​ത​ര​ണ​വും പോ​ളി​ങ്ങും സു​താ​ര്യ​മാ​യ​ല്ല ന​ട​ന്ന​തെ​ന്ന്​ വി​വി​ധ രാ​ഷ്​​ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ പോ​ളി​ങ്​ ഏ​ജ​ൻ​റു​മാ​രും ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു​ണ്ട്.

അ​ത്യാ​വ​ശ്യ സ​ർ​വി​സി​ൽ ഏ​ർ​പ്പെ​ട്ട​വ​ർ, പ്രാ​യ​മാ​യ​വ​ർ, തെ​ര​ഞ്ഞെ​ടു​പ്പ്​ ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ​ക്കൊ​ക്കെ വോ​ട്ട്​​ചെ​യ്യാ​ൻ പ്ര​ത്യേ​ക കേ​ന്ദ്ര​ങ്ങ​ൾ തു​റ​ന്നി​രു​ന്നു​വെ​ങ്കി​ലും ആ​രൊ​ക്കെ എ​വി​ടെ വോ​ട്ടു​ചെ​യ്യു​ന്നു എ​ന്ന പ​ട്ടി​ക പോ​ലും ല​ഭ്യ​മാ​ക്കി​യി​രു​ന്നി​ല്ലെ​ന്നാ​ണ്​ അ​വ​രു​ടെ ആ​രോ​പ​ണം. ഇ​ക്കാ​ര്യ​ത്തെ​ക്കു​റി​ച്ച്​ ചോ​ദി​ക്കു​േ​മ്പാ​ൾ കൈ​മ​ല​ർ​ത്തു​ക​യാ​ണ്​ റി​​ട്ടേ​ണി​ങ്​ ഓ​ഫി​സ​ർ​മാ​ർ.

ത​പാ​ൽ വോ​ട്ടി​ന്​ അ​പേ​ക്ഷ ന​ൽ​കി​യ​വ​ർ, ബാ​ല​റ്റ്​ കൈ​പ്പ​റ്റി​യ​വ​ർ, വോ​ട്ട്​ ചെ​യ്​​ത​വ​ർ എ​ന്നീ ക​ണ​ക്കു​ക​ൾ പു​റ​ത്തു​വി​ട​ണ​മെ​ന്ന്​ പ​രാ​തി​ക്കാ​രും വി​വി​ധ രാ​ഷ്​​ട്രീ​യ പാ​ർ​ട്ടി​ക​ളും ആ​വ​ശ്യ​മു​ന്ന​യി​ച്ചി​ട്ടു​ണ്ട്.

English summery

Complaint that government employees were denied postal ballots

Leave a Reply

Latest News

രണ്ട് തവണ കോവിഡ് ബാധിതനായ മന്ത്രി വിഎസ് സുനിൽകുമാറിന് കടുത്ത ചുമ; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

തൃശൂർ: കടുത്ത ചുമയെത്തുടർന്ന് മന്ത്രി വിഎസ് സുനിൽകുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ട് തവണ കോവിഡ് ബാധിതനായിരുന്നു. കോവിഡാനന്തര ചികിത്സയ്ക്കിടെയാണ് തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റിയത്. കഴിഞ്ഞ വർഷം...

More News