Tuesday, July 27, 2021

കോൺഗ്രസ് വാർഡ് മെമ്പറെ സിപിഎം പ്രവർത്തകർ വെട്ടിപ്പരിക്കേൽപിച്ചതായി പരാതി

Must Read

കോൺഗ്രസ് വാർഡ് മെമ്പറെ സിപിഎം പ്രവർത്തകർ വെട്ടിപ്പരിക്കേൽപിച്ചതായി പരാതി. ചെങ്കൽ ഗ്രാമ പഞ്ചായത്തിലെ കൊറ്റാമം വാർഡിലെ ജനപ്രതിനിധിയും ആറയൂർ സർവീസ് സഹകരണ ബാങ്കിലെ ജീവനക്കാരനുമായ ഡി.ഷിബു (40) വിനാണ് വെട്ടേറ്റത്.

ബു​ധ​നാ​ഴ്ച രാ​ത്രി 9.30 ന് ​ആ​റ​യൂ​ർ എ​ജി ച​ർ​ച്ചി​നു സ​മീ​പ​മാ​ണ് സം​ഭ​വം. സാ​ര​മാ​യി പ​രു​ക്കേ​റ്റ ഷി​ബു​വി​നെ ആ​ദ്യം പാ​റ​ശ്ശാ​ല ഗ​വ: ആ​ശു​പ​ത്രി​യി​ലും ത​ല​യി​ൽ വെ​ട്ടേ​റ്റ​തി​നെ തു​ട​ർ​ന്ന് ര​ക്ത​സ്രാ​വം നി​ല​ക്കാ​ത്ത​തി​നാ​ൽ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. ആ​റ​യൂ​ർ സ​ർ​വ്വീ​സ് സ​ഹ​ക​ര​ണ​ബാ​ങ്കി​ലെ ഹെ​ഡ് ഓ​ഫീ​സി​ൽ നൈ​റ്റ് വാ​ച്ച്മാ​നാ​യി ജോ​ലി നോ​ക്കി​യ​ശേ​ഷം രാ​ത്രി ഒ​മ്പ​തോ​ടെ കൂ​ടി തൊ​ട്ട​ടു​ത്തു​ള്ള സ്വ​ന്തം വീ​ട്ടി​ൽ പോ​യി ഭ​ക്ഷ​ണം ക​ഴി​ച്ച് തി​രി​ച്ച് ബാ​ങ്കി​ലേ​ക്ക് മ​ട​ങ്ങു​മ്പോ​ഴാ​യി​രു​ന്നു സം​ഭ​വം.

ആ​റ​യൂ​ർ പു​തു​ക്കു​ളം ഭാ​ഗ​ത്ത് വ​ണ്ടി​ച്ചി​റ തോ​ടി​നു കു​റു​കെ മ​ഹാ​ത്മാ​ഗാ​ന്ധി ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി 40 ല​ക്ഷം രൂ​പ ചെ​ല​വി​ൽ പ​ണി​ഞ്ഞ പാ​ലം ഒ​രു സ്വ​കാ​ര്യ വ്യ​ക്തി​ക്ക് മാ​ത്രം പ്ര​യോ​ജ​നം ചെ​യ്യു​ന്ന​താ​ണെ​ന്ന് ആ​രോ​പ​ണ​മു​ണ്ടാ​യി​രു​ന്നു. ഈ ​പാ​ലം ചെ​ങ്ക​ൽ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ സ​മി​തി ഹൈ​ക്കോ​ട​തി​യി​ൽ നി​ന്നും സ്റ്റേ ​ചെ​യ്ത​തി​ലു​ള്ള വൈ​രാ​ഗ്യ​മാ​ണ് ആ​ക്ര​മ​ണ​ത്തി​നു​ള്ള പ്ര​ധാ​ന കാ​ര​ണ​മെ​ന്ന് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ആ​രോ​പി​ക്കു​ന്നു.

സി​പി​എം പ്ര​വ​ർ​ത്ത​ക​രു​ൾ​പ്പെ​ടു​ന്ന അ​ഞ്ചം​ഗ സം​ഘം വ​ടി​വാ​ളും മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി എ​ത്തി മ​ർ​ദ്ദി​ച്ച് അ​വ​ശ​നാ​ക്കി​യ​തി​നു ശേ​ഷം വെ​ട്ടി​പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് ഷി​ബു പാ​റ​ശാ​ല പോ​ലീ​സി​നു ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു. പാ​റ​ശാ​ല പോ​ലീ​സ് കേ​സ് എ​ടു​ത്ത് അ​ന്വേഷ​ണം ആ​രം​ഭി​ച്ചു.

Leave a Reply

Latest News

തൃക്കാക്കരയില്‍ തെരുവ് നായകളെ കൂട്ടത്തോടെ കൊന്ന സംഭവത്തില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പക്ടറെ ഉടന്‍ ചോദ്യം ചെയ്യും

തൃക്കാക്കരയില്‍ തെരുവ് നായകളെ കൂട്ടത്തോടെ കൊന്ന സംഭവത്തില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പക്ടറെ ഉടന്‍ ചോദ്യം ചെയ്യും. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ നിര്‍ദ്ദേശത്തിലാണ് സംഭവം നടന്നതെന്ന് അറസ്റ്റില്‍...

More News