Wednesday, March 3, 2021

തെരുവിൽ അലയുന്ന നായ്ക്കളെ കണ്ടെത്തി പരിപാലിക്കുന്ന കുടുംബത്തിെൻറ വീടിന് മുന്നില്‍ തെരുവുനായെ കൊന്ന് തള്ളിയതായി പരാതി

Must Read

പ്രായപൂര്‍ത്തിയകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം

ലക്നോ: പ്രായപൂര്‍ത്തിയകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം. ഉത്തര്‍പ്രദേശിലെ ബാന്ദ ജില്ലയിലാണ് സംഭവം. 14കാരിയായ പെണ്‍കുട്ടിയെയാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. തിങ്കളാഴ്ച വനമേഖലയില്‍ ആടിനെ മേയ്ക്കുന്നതിനിടെയാണ് 22കാരനായ പ്രതി പെണ്‍കുട്ടിയെ...

പാനൂരില്‍ സ്‌കൂള്‍ വിദ്യാര്‍ഥിയെ ക്രൂരമായി മര്‍ദിച്ച് ഓട്ടോ ഡ്രൈവര്‍

കണ്ണൂർ: പാനൂരില്‍ സ്‌കൂള്‍ വിദ്യാര്‍ഥിയെ ക്രൂരമായി മര്‍ദിച്ച് ഓട്ടോ ഡ്രൈവര്‍. റോഡിന് നടുവില്‍ വച്ചാണ് മുത്താറപ്പീടിക സ്റ്റാന്‍ഡിലെ ഓട്ടോ ഡ്രൈവറായ ജിനീഷ് വിദ്യാര്‍ഥിയെ മര്‍ദിച്ചത്. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ്...

കടന്നപ്പള്ളി രാമചന്ദ്രന്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു

കണ്ണൂർ: മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു. കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ നിന്നുമാണ് അദ്ദേഹം കുത്തിവയ്‌പ്പെടുത്തത്. കോവിഡ് വാക്‌സിന്‍ സ്വീകരിക്കുന്ന സംസ്ഥാനത്തെ ആദ്യ മന്ത്രിയാണ്...

തേഞ്ഞിപ്പലം (മലപ്പുറം): തെരുവിൽ അലയുന്ന നായ്ക്കളെ കണ്ടെത്തി പരിപാലിക്കുന്ന കുടുംബത്തിെൻറ വീടിന് മുന്നില്‍ തെരുവുനായെ കൊന്ന് തള്ളിയതായി പരാതി. മൃഗസ്‌നേഹിയും അധ്യാപികയുമായ ചേലേമ്പ്ര കുളകുത്ത് കണ്ടായിപ്പാടത്തെ കരിപ്പായി ബിന്ദുവിെൻറ വീടിന് മുന്നിലാണ് സംഭവം.

വ്യാഴാഴ്ച രാവിലെയാണ് വീടി​െൻറ ഗേറ്റിന് മുന്നില്‍ നായെ കൊന്ന് തള്ളിയതായി കുടുംബം കണ്ടത്. നായുടെ കാലുകള്‍ കയർകൊണ്ട് കെട്ടിയ നിലയിലായിരുന്നു. നാടന്‍ ഇനത്തിൽപെട്ട തെരുവുനായ്ക്കളെ വളര്‍ത്തി പരിപാലിക്കുന്നവരാണ് ബിന്ദുവും കുടുംബവും. നായ്ക്കളുടെ ശല്യം ചൂണ്ടിക്കാട്ടി സമീപവാസിയില്‍നിന്ന് പരാതി ഉയര്‍ന്നിരുന്നു.

ഇതിന് പരിഹാരമായി ചുറ്റുമതില്‍ ഉയർത്തിക്കെട്ടി പരിഹാരം കണ്ടിരുന്നതായി കുടുംബം പറയുന്നു. സംഭവത്തിന് പിന്നില്‍ സമീപവാസിയാണെന്നാണ് ഇവരുടെ പരാതി. വിഷയം ചോദിക്കാനെത്തിയ തങ്ങളെ ഇവര്‍ ഭീഷണിപ്പെടുത്തിയതായും ബിന്ദു പറഞ്ഞു.

സമാനമായി വീടിന് മുന്നില്‍ കഴിഞ്ഞ ദിവസം പൂച്ചയെ കൊന്നുതള്ളിയ നിലയില്‍ കണ്ടിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ബിന്ദു തേഞ്ഞിപ്പലം പൊലീസിൽ പരാതി നൽകി. സ്ഥലം സന്ദർശിച്ച പൊലീസ് അന്വേഷണം ആരംഭിച്ചു.

English summary

Complaint of killing a stray dog ​​in front of the family’s house

Leave a Reply

Latest News

പ്രായപൂര്‍ത്തിയകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം

ലക്നോ: പ്രായപൂര്‍ത്തിയകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം. ഉത്തര്‍പ്രദേശിലെ ബാന്ദ ജില്ലയിലാണ് സംഭവം. 14കാരിയായ പെണ്‍കുട്ടിയെയാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. തിങ്കളാഴ്ച വനമേഖലയില്‍ ആടിനെ മേയ്ക്കുന്നതിനിടെയാണ് 22കാരനായ പ്രതി പെണ്‍കുട്ടിയെ...

More News