Saturday, May 15, 2021

ഐലൻഡ് എക്സ്പ്രസിൽ യുവതിക്ക് നേരെ പീഡനശ്രമം നടന്നതായി പരാതി

Must Read

തിരുവനന്തപുരം: ഐലൻഡ് എക്സ്പ്രസിൽ യുവതിക്ക് നേരെ പീഡനശ്രമം നടന്നതായി പരാതി. ഏപ്രിൽ 12ന് തിരുവനന്തപുരത്ത് നിന്ന് ബെംഗളൂരുവിലേക്കുള്ള ട്രെയിൻ യാത്രയ്ക്കിടെയാണ് സംഭവമുണ്ടായത്.

ടിടിആർ പി.എച്ച്.ജോൺസൺ കയറിപ്പിടിച്ചുവെന്നാണ് യുവതിയുടെ പരാതി. ഇയാൾക്കെതിരെ യുവതി റെയിൽവേ പോലീസിൽ പരാതി നൽകി.

സ്ലീപ്പർ ടിക്കറ്റ് മാറ്റി എ.സി കോച്ചിലേക്ക് നൽകണമെന്ന ആവശ്യവുമായി ടിടിആറിനെ സമീപിച്ചപ്പോൾ ഇയാൾ യുവതിയെകയറിപ്പിടിക്കുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.

ഇതേ തുടർന്ന് ഇയാൾ ഒളിവിൽ പോയി. പരാതി സ്വീകരിച്ച് ടിടിആറിനെ അന്വേഷിച്ച് ക്വാർട്ടേഴ്സിൽ എത്തിയപ്പോഴാണ് ഇയാൾ ഒളിവിലാണെന്ന് റെയിൽവേ പോലീസ് അറിഞ്ഞത്. ടിടിആർ പിഎച്ച് ജോൺസണെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു.

Leave a Reply

Latest News

മുൻ കേരള ഗവർണർ ആർ.എൽ. ഭാട്ടിയ കോവിഡ് ബാധിച്ച് മരിച്ചു

ന്യൂഡൽഹി: മുൻ കേന്ദ്ര​മന്ത്രിയും കേരള ഗവർണറുമായിരുന്ന ആർ.എൽ. ഭാട്ടിയ അന്തരിച്ചു. 100 വയസായിരുന്നു. കോവിഡ്​ ബാധിച്ചതിനെ തുടർന്ന്​ അമൃത്​സറിലെ ഫോർട്ടിസ്​ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. 2004 മുതൽ...

More News