കോടിയേരി ബാലകൃഷ്‌ണനെതിരെ വനിതാ കമ്മീഷനിൽ പരാതി

0

തിരുവനന്തപുരം: പാര്‍ട്ടി കമ്മിറ്റികളിലെ വനിതാപ്രാതിനിധ്യവുമായി ബന്ധപ്പെട്ട്‌ സി.പി.എം. സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ നടത്തിയ പരാമര്‍ശത്തിനെതിരേ സംസ്‌ഥാന വനിതാ കമ്മിഷനില്‍ പരാതി. ഹരിത മുന്‍ ദേശീയ വൈസ്‌ പ്രസിഡന്റ്‌ ഫാത്തിമ തെഹ്‌ലിയയാണു പരാതിക്കാരി.
സി.പി.എം. സംസ്‌ഥാനസമ്മേളനത്തോടനുബന്ധിച്ച്‌ പത്രസമ്മേളനത്തില്‍ കോടിയേരി നടത്തിയ പരാമര്‍ശമാണു വിവാദമായത്‌. എല്ലാ കമ്മിറ്റിയിലും വനിതാപ്രാതിനിധ്യം വര്‍ധിപ്പിക്കുമെന്നു കോടിയേരി മറുപടി നല്‍കിയിരുന്നു. എന്നാല്‍ പ്രാതിനിധ്യം 50 ശതമാനമാക്കുമോയെന്ന ചോദ്യത്തിന്‌, നിങ്ങള്‍ പാര്‍ട്ടിയെ തകര്‍ക്കാന്‍ നടക്കുന്നതാണോ എന്നായിരുന്നു തമാശരൂപേണയുള്ള മറുചോദ്യം. കമ്മിറ്റികളില്‍ 50% വനിതാപ്രാതിനിധ്യം പ്രായോഗികമല്ലെന്നു വിശദീകരിക്കുകയും ചെയ്‌തു. കോടിയേരിയുടെ പരാമര്‍ശം ഗുരുതരവും പൊതുപ്രവര്‍ത്തകരായ സ്‌ത്രീകളെ അവഹേളിക്കുന്നതുമാണെന്നു ഫാത്തിമയുടെ പരാതിയില്‍ പറയുന്നു.

Leave a Reply