സെന്റ് ജോർജ്ജ് ചാപ്പലിൽ മോർ ഗിവറുഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ മെയ് 6, 7 തീയതികളിൽ

0

പെരുമ്പാവൂർ: തെക്കെ പുല്ലുവഴി സെന്റ് ജോർജ്ജ് ചാപ്പലിൽ ആണ്ടുതോറും നടത്തി വരാറുള്ള മോർ ഗിവറുഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ മെയ് 6, 7 തീയതികളിൽ നടക്കും. 2-ാം തീയതി വികാരി റവ. ഫാ. ബേസിൽ ജേക്കബ് തേക്കി നാലിൽ കൊടി ഉയർത്തി. തുടർന്ന് Dr. എബ്രഹാം മോർ സേവേറിയോസ് തീരുമേനി ഉദ്ഘാടനം നടത്തി. 5-ാം തീയതി സണ്ടേസ്കൂൾ വാർഷികവും കുട്ടികളുടെ വിവിധ ഇനം കലാപരിപാടികളും നടക്കും. 6-ാം തീയതി 6-30 ന് ചാപ്പലിൽ സന്ധ്യാ പ്രാർത്ഥനയും പ്രസംഗവും തുടർന്ന് കുരിശിൻ തൊട്ടി കളിലേക്ക് പ്രദക്ഷിണവും ഉണ്ടായിരിക്കും. 7-ാം തീയതി രാവിലെ 8.30 ന് അഭിവന്ദ്യ മാത്യൂസ് മോർ അപ്രേം മെത്രാപ്പോലീത്തയുടെ പ്രധാന കാർമ്മികത്വത്തിൽ വി. മുന്നിന്മേൽ കുർബാനയും, പ്രദക്ഷണവും, നേർച്ചസദ്യയും ഉണ്ടായിരിക്കുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here