Friday, June 25, 2021

നാല് പതിറ്റാണ്ടുകൾക്ക് ശേഷം നഷ്ടപ്പെട്ട പേഴ്സ് തിരികെ ലഭിച്ചതിൻ്റെ സന്തോഷത്തിലാണ് കോളീൻ ഡിസ്റ്റിൻ എന്ന മുത്തശ്ശി

Must Read

കാലിഫോർണിയ: നാല് പതിറ്റാണ്ടുകൾക്ക് ശേഷം നഷ്ടപ്പെട്ട പേഴ്സ് തിരികെ ലഭിച്ചതിൻ്റെ സന്തോഷത്തിലാണ് കോളീൻ ഡിസ്റ്റിൻ എന്ന മുത്തശ്ശി. സംഭവം നടക്കുന്നത് അമേരിക്കയിലെ കാലിഫോർണിയായിലാണ്. കഴിഞ്ഞ ദിവസമാണ് കാലിഫോർണിയായിലെ അതിപുരാതനവും ചരിത്രപ്രാധാന്യമുള്ള മജെസ്റ്റിക് വെഞ്ചുറ തീയറ്ററിൽ പുതുക്കിപ്പണിയലിൻ്റെ ഭാഗമായി തൊഴിലാളികൾ എത്തിയത്. ജോലികൾ പുരോഗമിക്കുന്നതിന് ഇടയ്ക്ക് തൊഴിലാളികളിലൊരാളായ ടോം സ്റ്റീവൻസിന് ലഭിച്ചത് 46 വർഷങ്ങൾക്ക് മുൻപ് കാണാതെ പോയ ഒരു പേഴ്സായിരുന്നു.

നാല് പതിറ്റാണ്ടുകൾക്ക് ശേഷം നഷ്ടപ്പെട്ട പേഴ്സ് തിരികെ ലഭിച്ചതിൻ്റെ സന്തോഷത്തിലാണ് കോളീൻ ഡിസ്റ്റിൻ എന്ന മുത്തശ്ശി 1

ബാൽക്കണിക്ക് കീഴിലെ ഇടുങ്ങിയ ഇടം ക്രമീകരിക്കുന്നതിനിടെയാണ് പേഴ്സ് ലഭിച്ചത്. ആദ്യ കാഴ്ചയിൽ പഴക്കം ഒന്നും തോന്നിയില്ലെങ്കിലും തുറന്ന് നോക്കിയപ്പോഴാണ് പഴക്കം മനസിലാക്കിയത്. 1973ലെ ഗ്രേറ്റ് ഫുൾ ഡെഡ് കൺസേർട്ടിൻ്റെ പ്രവേശന ടിക്കറ്റ്, കുറെ പഴയ ഫോട്ടോകൾ, കാലിഫോർണിയയിലെ ആരുടെയോ ഡ്രൈവിങ് ലൈസൻസ് എന്നിവയായിരുന്നു പേഴ്സിൽ ഉണ്ടായിരുന്നത്. ലൈസൻസാകട്ടെ 1976ൽ കാലവധി കഴിയുകയും ചെയ്തു. പേഴ്സിൻ്റെ യഥാർത്ഥ ഉടമസ്ഥനെ കണ്ടുപിടിക്കാനായി ടോം ഓൺലൈനിൽ ലൈസൻസിൽ നൽകിയിരുന്ന കോളീൻ ഡിസ്റ്റീൻ എന്ന പേര് തെരഞ്ഞ് നോക്കിയെങ്കിലും അങ്ങനെ ആരും തന്നെ ഇല്ലെന്നാണ് അറിഞ്ഞത്.

നാല് പതിറ്റാണ്ടുകൾക്ക് ശേഷം നഷ്ടപ്പെട്ട പേഴ്സ് തിരികെ ലഭിച്ചതിൻ്റെ സന്തോഷത്തിലാണ് കോളീൻ ഡിസ്റ്റിൻ എന്ന മുത്തശ്ശി 2

തുടർന്ന് തീയറ്റർ ഉടമസ്ഥൻ തങ്ങളുടെ ഔദ്യോഗിക ഫേസ്‌ബുക്ക് പോസ്റ്റിൽ ലൈസൻസിൻ്റെ ഫോട്ടോ ഷെയർ ചെയ്യുകയായിരുന്നു. വർഷങ്ങൾക്ക് മുൻപ് നഷ്ടപ്പെട്ട പേഴ്സ് ലഭിച്ചിട്ടുണ്ടെന്നും ഉടമസ്ഥൻ ഉണ്ടെങ്കിൽ തീയറ്ററുമായി ബന്ധപ്പെടണമെന്നുമാണ് ചിത്രത്തിനൊപ്പം നൽകിയിരുന്ന സന്ദേശം. ഇത് കണ്ട കോളീൻ ഡിസ്റ്റിൻ തീയറ്ററുമായി ബന്ധപ്പെടുകയായിരുന്നു. 1975ൽ തീയറ്ററിൽ സിനിമ കാണുന്നതിനിടെയാണ് തൻ്റെ പേഴ്സ് നഷ്ടപ്പെട്ടതെന്നും പിറ്റേ ദിവസം തീയറ്റർ അധികൃതരുമായി ബന്ധപ്പെട്ടെങ്കിലും ലഭിച്ചിട്ടില്ല എന്ന മറുപടിയാണ് കിട്ടിയതെന്ന് ഡിസ്റ്റിൻ പറഞ്ഞു. എന്നാൽ തൻ്റെ പേഴ്സ് ആർക്കോ ലഭിച്ചു എന്നത് ഉറപ്പാണ് കാരണം അതിലെ ഡോളറുകൾ ഇപ്പോൾ കാണാനില്ല. അതേ സമയം തൻ്റെ നഷ്ടപ്പെട്ടു പോയ പഴയ ഫോട്ടോകൾ തിരികെ ലഭിച്ചതിലും അത് വഴി ഗതകാല സ്മരണകളിലേക്ക് തിരിച്ച് പോകാൻ സാധിച്ചതിൽ വളരെയധികം സന്തോഷമുണ്ടെന്നും ഡിസ്റ്റിൻ പറഞ്ഞു.

Leave a Reply

Latest News

ബി. സന്ധ്യ പോലീസ് മേധാവി ആയാൽ അതൊരു ചരിത്രമാകും; സംസ്ഥാനത്തിനൊരു വനിതാ പോലീസ് മേധാവി; സാഹിത്യകാരി, കവയത്രി, ഗാനരചയിതാവ്… വിശേഷണങ്ങൾ ഏറെ

സൂര്യ സുരേന്ദ്രൻ തിരുവനന്തപുരം: സംസ്ഥാനത്ത് ചരിത്രം തിരുത്തി കുറിച്ച് വനിത പോലീസ് മേധാവി എത്തിയേക്കും.   അന്തിമ പട്ടികയിൽ ഇടം പിടിച്ച ബി.സന്ധ്യയ്ക്കാണ് സാധ്യത കൂടുതൽ. പാർട്ടിയുമായുള്ള അടുപ്പവും...

More News