ജില്ലയിൽ അനുവദിച്ച കേന്ദ്രീയ വിദ്യാലയത്തിന് അനുയോജ്യമായ സ്ഥലം തേടിയാണ് കലക്ടർ ജാഫർ മാലിക് ഇന്നലെ രാവിലെ പത്തോടെ ഫാക്ട് ടൗൺഷിപ്പ് സ്കൂൾ സന്ദർശിച്ചത്.

0

കളമശ്ശേരി : ജില്ലയിൽ അനുവദിച്ച കേന്ദ്രീയ വിദ്യാലയത്തിന് അനുയോജ്യമായ സ്ഥലം തേടിയാണ് കലക്ടർ ജാഫർ മാലിക് ഇന്നലെ രാവിലെ പത്തോടെ ഫാക്ട് ടൗൺഷിപ്പ് സ്കൂൾ സന്ദർശിച്ചത്.

നിലവിൽ 207 വിദ്യാർത്ഥികളും 22 അധ്യാപകരും സ്കൂളിലുണ്ട്. എട്ട് ഏക്കറിൽ വ്യാപിച്ചുകിടക്കുന്നതാണ് കെട്ടിടം. വിശാലമായ മൈതാനമുൾപ്പെടെ സ്കൂൾ കോമ്പൗണ്ട് ആകെ 20.27 ഏക്കർ വരും. കേന്ദ്രീയ വിദ്യാലയമാരംഭിക്കാൻ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ സ്കൂളിനുണ്ടെന്ന് കലക്ടർ വിലയിരുത്തി. ജൂണോടെ പ്രർത്തനമാരംഭിക്കാനാണ് കേന്ദ്രീയ വിദ്യാലയത്തിൻ്റെ നീക്കം.

അടുത്ത ദിവസങ്ങളിലായി കെവി എറണാകുളം റീജ്യണൽ ഡെപ്യൂട്ടി കമ്മീഷണർ, അസിസ്റ്റൻ്റ് കമ്മീഷണർ, സിപിഡബ്ലിയുഡി ഉദ്യോഗസ്ഥർ, പ്രിൻസിപ്പൽമാർ എന്നിവരടങ്ങിയ സംഘം സ്കൂൾ പരിശോധിച്ച് സൗകര്യങ്ങൾ വിലയിരുത്തും. തുടർന്ന് ഫാക്ട് അധികൃതരും സൊസൈറ്റി ഭാരവാഹികളുമായി സംസാരിച്ച് ധാരണയിലെത്താനാണ് നീക്കം.

നിലവിലെ അധ്യാപകരുടെ ജോലി സുരക്ഷ, വിദ്യാർത്ഥികൾക്ക് പഠനം തുടരാനുള്ള സൗകര്യം തുടങ്ങിയവ സംബന്ധിച്ച് പ്രധാനധ്യാപിക എസ് ജയശ്രീ കലക്ടർക്ക് നിവേദനം നൽകി.

ജില്ലയിൽ അനുവദിച്ച കേന്ദ്രീയ വിദ്യാലയത്തിന് അനുയോജ്യമായ സ്ഥലം തേടിയാണ് കലക്ടർ ജാഫർ മാലിക് ഇന്നലെ രാവിലെ പത്തോടെ ഫാക്ട് ടൗൺഷിപ്പ് സ്കൂൾ സന്ദർശിച്ചത്. 1

തൃക്കാക്കരയിൽ സ്കൂളിനായി കണ്ടെത്തിയ സ്ഥലം വ്യവസായ മേഖലയിലായിരുന്നു. സ്കൂളിനാവശ്യമായ എല്ലാ സൗകര്യങ്ങളും അവിടെ പുതുതായി ഉണ്ടാക്കിയെടുക്കണം.
ഈ സമയത്താണ് ടൗൺഷിപ്പ് സ്കൂൾ തുടർന്ന് നടത്താൻ സൊസൈറ്റിയെ അനുവദിക്കില്ലെന്ന തരത്തിൽ ഫാക്ട് അധികൃതർ ഏലൂരിൽ വ്യാപകമായി ബോഡുകൾ സ്ഥാപിച്ചത്. ഇത് രക്ഷിതാക്കളിൽ വലിയ ആശങ്കയുണ്ടാക്കി. ഇത് സംബന്ധിച്ച മാധ്യമവാർത്തആയിരുന്നു . കെവി വരുന്നതിൽ ഫാക്ട് മാനേജ്മെൻ്റിനും സ്കൂൾ നടത്തിപ്പുകാർക്കും വിരോധമില്ലാത്ത സാഹചര്യത്തിൽ ആവശ്യത്തിന് ഭൂമിയും അടിസ്ഥാന സൗകര്യങ്ങളുമുള്ള സ്കൂൾ കെവിയായി മാറുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ.

സ്കൂൾ സന്ദർശനത്തോടനുബന്ധിച്ച് നടന്ന ചർച്ചയിൽ ജിസിഡിഎ ചെയർമാൻ കെ ചന്ദ്രൻ പിള്ള, നഗരസഭ ചെയർമാൻ എ ഡി സുജിൽ, ഫാക്ട് ഡിജിഎം എച്ച്ആർ ദിലീപ് മോഹൻ, സ്കൂൾ നടത്തിപ്പുകാരായ ഫാക്ട് എംപ്ലോയീസ് എഡ്യുക്കേഷൻ സൊസൈറ്റി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

Leave a Reply