കൊച്ചിൻ യൂണിവേഴ്‌സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്‌നോളജി ബിരുദ, ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്കുള്ള  പ്രവേശന പരീക്ഷയുടെ  തീയതി പ്രഖ്യാപിച്ചു

0

ന്യൂഡൽഹി: കൊച്ചിൻ യൂണിവേഴ്‌സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്‌നോളജി (കുസാറ്റ്) ബിരുദ, ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്കുള്ള  പ്രവേശന പരീക്ഷയുടെ  തീയതി പ്രഖ്യാപിച്ചു. കുസാറ്റ് കോമൺ അഡ്മിഷൻ ടെസ്റ്റ് (ക്യാറ്റ്)  മെയ് 15, മെയ് 16, മെയ് 17 തീയതികളിൽ നടക്കും. അപേക്ഷകർക്ക് മാർച്ച് 7 വരെ cusat.ac.in ൽ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. ബയോടെക്‌നോളജി, ബോട്ടണി, കെമിക്കൽ എഞ്ചിനീയറിംഗ്, കെമിസ്ട്രി, ഇലക്‌ട്രോണിക്‌സ്, മാനേജ്‌മെന്റ് കൺസൾട്ടിംഗ്, മൊബൈൽ ഫോൺ ആപ്ലിക്കേഷൻ ഡെവലപ്‌മെന്റ്, ബിടെക് പ്രോഗ്രാമുകളിലേക്കുള്ള ലാറ്ററൽ എൻട്രി തുടങ്ങിയ വിഷയങ്ങൾക്കാണ് കുസാറ്റ് ക്യാറ്റ് നടത്തുന്നത്.

കുസാറ്റ് ക്യാറ്റ് 2022 അപേക്ഷ സമർപ്പിക്കുന്നതെങ്ങനെ?
വെബ്സൈറ്റ് സന്ദർശിച്ച് രജിസ്ട്രേഷൻ നടത്തുക. വിശദമായ അപേക്ഷാ ഫോം പൂരിപ്പിക്കൽ, പാസ്‌പോർട്ട് സൈസ് ഫോട്ടോഗ്രാഫ്, ഒപ്പ് മറ്റ് രേഖകൾ എന്നിവ അപ്‍ലോഡ് ചെയ്യുക. കോഴ്സ് തിരഞ്ഞെടുക്കുക. അപേക്ഷാ ഫീസ് അടയ്ക്കുക. പരീക്ഷ കേന്ദ്രം തെരഞ്ഞെടുക്കുക. അപേക്ഷ സമർപ്പിക്കുക. ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്ന് മെയ് 2 മുതൽ മെയ് 14 വരെ അഡ്മിറ്റ് കാർഡുകൾ ഡൗൺലോഡ് ചെയ്യാൻ കഴിയും.

സൈക്കോളജിസ്റ്റ്, സോഷ്യല്‍ വര്‍ക്കര്‍ പാനല്‍ രൂപീകരണം
വനിതാശിശു വികസന വകുപ്പിന്റെ കീഴില്‍ സംയോജിത  ശിശുസംരക്ഷണ പദ്ധതിയുടെ ഭാഗമായി (ഐ.സി.പി.എസ്) ബാലനീതി നിയമം  പ്രകാരം 16-18 വയസ്സിനിടയിലുള്ള ഹീനമായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന കുട്ടികളുടെ മാനസ്സികാരോഗ്യ നില നിര്‍ണ്ണയിക്കുന്നതിനു വയനാട് ജില്ല ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിനനുബന്ധമായി ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, സൈക്കോ സോഷ്യല്‍ വര്‍ക്കര്‍ തസ്തികകളില്‍  വിദഗ്ധ പാനല്‍ രൂപീകരിക്കുന്നതിന് യോഗ്യതയുളളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.   ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് (അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നും  സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദം, കുട്ടികളുടെ മേഖലയില്‍ 5 വര്‍ഷത്തെ പ്രവര്‍ത്തി പരിചയം അനിവാര്യം). 

സൈക്കോ സോഷ്യല്‍ വര്‍ക്കര്‍ (അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നും  എം.എസ്.ഡബ്ല്യു അല്ലെങ്കില്‍ സോഷ്യോളജിയില്‍ ബിരുദാനന്തര ബിരുദം, കുട്ടികളുടെ മേഖലയില്‍ 5 വര്‍ഷത്തെ പ്രവര്‍ത്തി പരിചയം അനിവാര്യം). യോഗ്യരായവര്‍ പ്രായം, യോഗ്യത, പ്രവൃത്തി പരിചയം, എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയംസാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം മാര്‍ച്ച് 15 ന് വൈകീട്ട് 5 നകം ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍, ജില്ലാ ശിശുസംരക്ഷണ യൂണിറ്റ്, ജവഹര്‍ ബാലവികാസ് ഭവന്‍, മീനങ്ങാടി പി.ഒ, വയനാട്, പിന്‍ 673591,  എന്ന വിലാസത്തിലോ [email protected]  എന്ന ഇ-മെയില്‍ വിലാസത്തിലോ അപേക്ഷിക്കണം. അപേക്ഷയില്‍ ഒരു പാസ്പോര്‍ട്ട് സൈസ് ഫോട്ടോ പതിപ്പിക്കേണ്ടതാണ്.  കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക ജില്ലാ ശിശു സംരക്ഷണ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ നമ്പര്‍: 04936-246098, 9496570052
 

Leave a Reply