Friday, June 25, 2021

പരിഷ്കരിച്ച രൂപരേഖയും കൊച്ചിൻ ഷിപ് യാര്‍ഡ് അംഗീകരിച്ചില്ല,വാത്തുരുത്തി റെയിൽവേ മേൽപ്പാല നിര്‍മ്മാണം ഉപേക്ഷിക്കാൻ നീക്കം

Must Read

കൊച്ചി: പരിഷ്കരിച്ച രൂപരേഖയും കൊച്ചിൻ ഷിപ് യാര്‍ഡ് അംഗീകരിച്ചില്ല,വാത്തുരുത്തി റെയിൽവേ മേൽപ്പാല നിര്‍മ്മാണം ഉപേക്ഷിക്കാൻ നീക്കം. മേൽപ്പാല പദ്ധതി ഉപേക്ഷിച്ചാൽ പശ്ചിമ കൊച്ചി നിവാസികൾക്ക് അത് വലിയ നഷ്ടമാകും. പാലം വന്നില്ലെങ്കിൽ ഹാര്‍ബർ ടെര്‍മിനസ് റെയിൽ പാതയുടെയും അന്ത്യമാകും. പ്രശ്നങ്ങൾ പരിഹരിക്കാൻ റോഡ്സ് ആന്റ് ബ്രഡ്ജസ് കോര്‍പ്പറേഷൻ, ഷിപ് യാര്‍ഡ് ഉദ്യോഗസ്ഥർ എന്നിവരുമായി ചര്‍ച്ച നടത്താനാണ് ഹൈബി ഈഡൻ എംപിയുടെ ശ്രമം.

പശ്ചിമ കൊച്ചിയുടെ വികസനത്തിന്റെ ഭാഗമായാണ് വാത്തുരിത്തിയിൽ 20 കോടി രൂപ ചെലവിൽ റെയിൽവേ ഓവര്‍ ബ്രഡ്ജ് പണിയാൻ 2016 ൽ സര്‍ക്കാർ തീരുമാനിച്ചത്. എന്നാൽ പല പല കാരണങ്ങളാൽ പദ്ധതി തുടങ്ങിയടത്തു തന്നെ നിൽക്കുകയാണ്. നാവികസേനയുടെയും ഷിപ് യാര്‍ഡിന്റേയും ആവശ്യ പ്രകാരം നിരവധി തവണ രൂപരേഖ പരിഷ്കരിച്ചു. പക്ഷേ ഷിപ് യാര്‍ഡ് ഇത് അംഗീകരിച്ചില്ല.

Leave a Reply

Latest News

ബി. സന്ധ്യ പോലീസ് മേധാവി ആയാൽ അതൊരു ചരിത്രമാകും; സംസ്ഥാനത്തിനൊരു വനിതാ പോലീസ് മേധാവി; സാഹിത്യകാരി, കവയത്രി, ഗാനരചയിതാവ്… വിശേഷണങ്ങൾ ഏറെ

സൂര്യ സുരേന്ദ്രൻ തിരുവനന്തപുരം: സംസ്ഥാനത്ത് ചരിത്രം തിരുത്തി കുറിച്ച് വനിത പോലീസ് മേധാവി എത്തിയേക്കും.   അന്തിമ പട്ടികയിൽ ഇടം പിടിച്ച ബി.സന്ധ്യയ്ക്കാണ് സാധ്യത കൂടുതൽ. പാർട്ടിയുമായുള്ള അടുപ്പവും...

More News