Thursday, July 29, 2021

കരിമണൽഖനനത്തിനെതിരേ കടലമ്മയ്ക്കു പൊങ്കാലയിട്ട് തീരദേശവാസികൾ

Must Read

അമ്പലപ്പുഴ: കരിമണൽഖനനത്തിനെതിരേ കടലമ്മയ്ക്കു പൊങ്കാലയിട്ട് തീരദേശവാസികൾ. ജില്ലയുടെ തീരപ്രദേശത്ത് കരിമണൽഖനനം അവസാനിപ്പിക്കാനായി കരിമണൽഖനനവിരുദ്ധ ഏകോപനസമിതിയാണു വെള്ളിയാഴ്ച തോട്ടപ്പള്ളിയുടെ തീരത്ത് കടലമ്മയ്ക്കൊരു പൊങ്കാല നടത്തിയത്. സ്ത്രീകളടക്കമുള്ളവർ പൊങ്കാലയിൽ പങ്കെടുത്തു നിവേദ്യം കടലമ്മയ്ക്കു സമർപ്പിച്ചു. പൊങ്കാല വരുംദിവസങ്ങളിലും തുടരുമെന്നു ഭാരവാഹികൾ അറിയിച്ചു. നാഷണൽ അലയൻസ് ഫോർ പീപ്പിൾ മൂവ്‌മെന്റ് ദേശീയസമിതിയംഗം പ്രൊഫ. കുസുമം ജോസഫ് ഉദ്ഘാടനം ചെയ്തു.

അനിശ്ചിതകാല രാപകൽ റിലേ സത്യാഗ്രഹത്തിന്റെ 37-ാം ദിവസമായ വെള്ളിയാഴ്ച ഡി. ദിനേശ് സത്യാഗ്രഹം അനുഷ്ഠിച്ചു. സമരസമിതി ചെയർമാൻ എസ്. സുരേഷ്‌കുമാർ അധ്യക്ഷനായി. ഷൈല കെ.ജോൺ, നാസർ ആറാട്ടുപുഴ, എം.പി. പ്രവീൺ, കെ.സി. ശ്രീകുമാർ, സുധിലാൽ തൃക്കുന്നപ്പുഴ, ആർ. പാർഥസാരഥിവർമ, സൗഭാഗ്യകുമാരി, ബി. ഭദ്രൻ, ആർ. അർജുനൻ, ഷിബു പ്രകാശ് എന്നിവർ പ്രസംഗിച്ചു.

Leave a Reply

Latest News

സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം നിയമ ബിരുദ കോഴ്‌സ് പൂര്‍ത്തിയാക്കാനായില്ലെന്ന് വ്യാജ അഭിഭാഷക സെസിസേവ്യർ

കൊച്ചി: സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം നിയമ ബിരുദ കോഴ്‌സ് പൂര്‍ത്തിയാക്കാനായില്ലെന്ന് വ്യാജ അഭിഭാഷക സെസിസേവ്യർ. കോടതിയിൽ വ്യാജമായി പ്രാക്ടീസ് നടത്തിയ കേസിലെ പ്രതി സെസി സേവ്യര്‍ ഹൈക്കോടതിയിൽ...

More News