ഒരുരപാട് ഓടണം, ബോൾ ചേസ് ചെയ്യണം..; എന്തുകൊണ്ട് CR7നെ ആദ്യ ഇലവണിൽ ഇറക്കിയില്ല എന്ന ആരാധകരുടെ ചോദ്യത്തിന് വിശദീകരണവുമായി കോച്ച്…

0

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ബേൺലിക്കെതിരെയുള്ള മത്സരത്തിൽ മചെസ്റ്റർ യുണൈറ്റഡിന്റെ പരിശീലകൻ റാൽഫ് രംഗ്നിക്ക് ത​ന്റെ ടീമിനെ കളിക്കളത്തിലേക്ക് വിട്ടപ്പോൾ ആദ്യ ഇലവണിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയെ ഉൾപ്പെടുത്തിയില്ല. ആ സ്ഥാനത് എഡിൻസൺ കവാനിയാണ് കളിച്ചത്.

മത്സരം തുടങ്ങി 78 മിനുട്ട് പിന്നിടുമ്പോളാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയെ കളിക്കളത്തിൽ ഇറക്കുന്നത്. എന്തുകൊണ്ടാണ് കാലുകൊണ്ട് മായാജാലം തീർക്കുന്ന ആ സൂപ്പർ താരത്തെ ഇറക്കാഞ്ഞത്. കണക്കുകൾ എടുത്തുനോക്കിയാൽ കഴിഞ്ഞ അഞ്ചു മത്സരങ്ങളായി ക്രിസ്റ്റ്യാനോ ഗോൾ അടിച്ചിട്ടില്ല. എഫ് എകപ്പിൽ പുറത്താക്കുന്ന സമയത്തും കളിയുടെ റെഗുലർ ടൈമിൽ അദ്ദേഹത്തിന് കിട്ടിയ പെനാൽറ്റിയും റൊണാൾഡോക്ക് ഗോൾ ആക്കാൻ വേണ്ടി കഴിഞ്ഞില്ല. ഇത്തരം മോശം പ്രകടനം കാഴ്ചവെച്ചു അദ്ദേഹത്തിന്റെ ഗ്രാഫ് താഴെക്കി പോയത് കാരണമാണോ അതല്ല താരത്തിന് പരിക്കിന്റെ എന്തെങ്കിലും പ്രശ്നമായതുകൊണ്ടാണെന്നോ ആദ്യ ഇലവനിൽ റൊണാൾഡോയെ ഇറക്കാത്ത എന്ന ആരാധകരുടെ ചോദ്യത്തിന് കൃത്യമായാ മറുപടിയുമായി എത്തിയിരിക്കുകയാണ് റാൽഫ് രംഗ്നിക്ക്.

അദ്ദേഹം പറയുന്നത് ഇന്നത്തെ മത്സരത്തിൽ ഒരുപാട് സ്പ്രെന്റിങ് ആവശ്യമുണ്ടാവും ബള്ള നന്നായി ചെയ്‌സ് ചെയ്യേണ്ടി വരും ഇത്തരത്തിലുള്ള രൂപത്തിലായിരിക്കും മത്സരം പുരോഗമിക്കുക .ഈ അവസ്ഥ കൃത്യമായി യോജിക്കുക എഡിസൺ കവാനിക്കാണ് അതുകൊണ്ടാണ് ആദ്യ ഇലവനിൽ കവാനി കളിച്ചുതുടങ്ങിയത്.എവിടെ നടന്നിരിക്കുന്നത് ഒരു ടാക്റ്റിക്കൽ ഡേഷൻ തന്നെയായിരുന്നു. കൃത്യമായ നീക്കങ്ങൾ കൊച്ചിനുണ്ടായിരുന്നു അതുകൊണ്ടാണ് ക്രിസ്റ്റ്യാനോയെ ബെഞ്ചിലിരുത്തിയത്.

ഈ സീസണിൽ ക്രിസ്റ്റ്യാനോ മചെസ്റ്ററിലേക്കി എത്തിയതിനു ശേഷം 24 മത്സരങ്ങളിൽ നിന്ന് 14 ഗോളുകളാണ് നേടിയിട്ടുള്ളത്. അതിൽ ആറ് ഗോളുകൾ ചാമ്പ്യൻസ് ലീഗിലാണ്. അന്ന് അഞ്ചു മത്സരങ്ങളിൽ നിന്നായിരുന്നു ആറ് ഗോളുകൾ നേടിയത്. എന്നാൽ ഇനി യുണൈറ്റഡിന് മുന്നോട്ട് പോകണമെങ്കിൽ ഇനി എന്ത് ചെയ്യണമെന്ന ആശങ്ക എപ്പോൾ ആരാധകർക്കുണ്ട്. കാരണം പട്ടികയിൽ ഏറ്റവും അവസാനമുള്ള ടീമിനോടാണ് എപ്പോൾ സമനില പിടിച്ചിരിക്കുന്നത്. ഇനി സംഭവിക്കാനിരിക്കുന്നത് എന്താണെന്നുള്ളത് നോക്കിക്കാണാം.

Leave a Reply