Tuesday, July 27, 2021

കൂനമ്മാവ് മേസ്തിരിപ്പടിക്കു സമീപം സി.എൻ.ജി. സിലിൻഡർ കയറ്റിവന്ന ലോറിയും കാറും കൂട്ടിയിടിച്ച് അപകടം; ലോറിയിലെ സിലിൻഡറുകൾ പൊട്ടി ഗ്യാസ് ചോർന്നത് ഭീതി പരത്തി

Must Read

വരാപ്പുഴ: ദേശീയപാത 66-ൽ കൂനമ്മാവ് മേസ്തിരിപ്പടിക്കു സമീപം സി.എൻ.ജി. സിലിൻഡർ കയറ്റിവന്ന ലോറിയും കാറും കൂട്ടിയിടിച്ച് ഇരു വാഹനങ്ങളും മറിഞ്ഞു. ലോറിയിലെ സിലിൻഡറുകളിൽ ചിലത് പൊട്ടി ഗ്യാസ് ചോർന്നത് ഭീതി പരത്തി. വെള്ളിയാഴ്ച രാത്രി 9.15-ഓടെയാണ് അപകടം. എതിരേ വന്ന കാറിൽ ഇടിക്കാതിരിക്കാൻ ലോറിഡ്രൈവർ ബ്രേക്ക് ചവിട്ടിയെങ്കിലും അപകടം ഒഴിവാക്കാനായില്ല.

റോഡിൽ മറ്റ് വാഹനങ്ങൾ ഇല്ലാതിരുന്നതിനാൽ വൻ അപകടമാണ് ഒഴിവായത്. കാറിലുണ്ടായിരുന്നയാൾക്ക് തലയ്ക്ക് ചെറിയ പരിക്കുണ്ട്. എറണാകുളത്തു നിന്ന് സി.എൻ.ജി. സിലിൻഡറുകളുമായി കോഴിക്കോട്ടേക്ക് പോകുന്നതിനിടെയാണ് അപകടം.

കാറ് അമിത വേഗത്തിലായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. പറവൂർ, ഏലൂർ ഭാഗങ്ങളിൽ നിന്നെത്തിയ അഗ്നിരക്ഷാ സേനാംഗങ്ങൾ വെള്ളം ചീറ്റിച്ച് ഗ്യാസിന്റെ ചോർച്ച നിർത്താൻ ശ്രമിച്ചെങ്കിലും വേണ്ടത്ര വിജയിച്ചില്ല. അപകടം ഒഴിവാക്കാൻ വൈദ്യുതി ലൈൻ ഓഫ് ചെയ്തു. ലോറി മറിഞ്ഞ്‌ റോഡിനു കുറുകെ കിടക്കുന്നതിനാൽ കൂനമ്മാവ് ചിത്തിര ജങ്‌ഷനിൽനിന്ന്‌ കൊങ്ങോർപ്പിള്ളി വഴിയും തിരുമുപ്പത്തുനിന്ന്‌ കോട്ടുവള്ളി വഴിയും വാഹനങ്ങൾ തിരിച്ചുവിട്ടാണ് ഗതാഗത തടസ്സം ഒഴിവാക്കിയത്.

Leave a Reply

Latest News

ടീമില്‍ സ്ഥാനം നിലനിര്‍ത്തണം എങ്കില്‍ സഞ്ജുവിന് ഇന്ന് മികച്ച പ്രകടനം പുറത്തെടുക്കണം;ടി20 പരമ്പരയും സ്വന്തമാക്കുക ലക്ഷ്യമിട്ട് ശ്രീലങ്കക്കെതിരെ രണ്ടാം മത്സരത്തിന് ഇന്ത്യ ഇന്ന് ഇറങ്ങും

കൊളംബോ: ടീമില്‍ സ്ഥാനം നിലനിര്‍ത്തണം എങ്കില്‍ സഞ്ജുവിന് ഇന്ന് മികച്ച പ്രകടനം പുറത്തെടുക്കണം. ആദ്യ ടി20യില്‍ മികച്ച തുടക്കം ലഭിച്ചിട്ടും അത് മുതലാക്കാന്‍ സഞ്ജുവിന് കഴിഞ്ഞില്ല....

More News