Monday, July 26, 2021

ആറ് മണിയ്‌ക്ക് ഡൽഹി കേരള ഹൗസിൽ മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം;കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരിയുമായി കൂടിക്കാഴ്‌ച നടത്തി;പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്‌ച അൽപസമയത്തിനകം

Must Read

ന്യൂഡൽഹി: സംസ്ഥാനത്തിന്‍റെ വിവിധ വികസന ആവശ്യങ്ങളുമായി ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരിയുമായി കൂടിക്കാഴ്‌ച നടത്തി. കൊച്ചി മെട്രോയുടെ അടുത്തഘട്ട വികസനം അടക്കം നിരവധി ആവശ്യങ്ങളാണ് മുഖ്യമന്ത്രി കേന്ദ്രനഗര വികസന മന്ത്രിയ്‌ക്ക് മുന്നിൽ വച്ചത്. ആവശ്യങ്ങൾ പരിഗണിക്കുമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.

കേന്ദ്രമന്ത്രിയെ കേരളത്തിലേക്ക് ക്ഷണിച്ചാണ് മുഖ്യമന്ത്രി കൂടിക്കാഴ്‌ച അവസാനിപ്പിച്ചത്.കേരളത്തിലെ അതിവേഗ റെയിൽ പദ്ധതിയടക്കമുള്ള വികസന കാര്യങ്ങളിൽ കേന്ദ്രസർക്കാരിന്‍റെ കൂടുതൽ പിന്തുണ തേടിയാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹിയിലെത്തിയിരിക്കുന്നത്.

വൈകുന്നേരം നാല് മണിയ്‌ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി മുഖ്യമന്ത്രി കൂടിക്കാഴ്‌ച നടത്തുന്നുണ്ട്. ഇതിനു മുന്നോടിയായി വൈകുന്നേരം മൂന്ന് മണിയ്‌ക്ക് പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയുമായും മുഖ്യമന്ത്രി സംസാരിക്കും. ആറ് മണിയ്‌ക്ക് ഡൽഹി കേരള ഹൗസിൽ മുഖ്യമന്ത്രി വാർത്താസമ്മേളനം വിളിച്ചുചേർത്തിട്ടുണ്ട്

Leave a Reply

Latest News

ഈർക്കിളിൽ ബബിൾഗം വച്ച് വലിയ നോട്ടുകൾ ഭണ്ഡാരത്തിൽ നിന്നും എടുക്കും, ചെറിയ നോട്ടുകൾ കിട്ടിയാൽ തിരിച്ചിടും; പുല്ലുവഴി സ്വദേശി ഭണ്ഡാരക്കുറ്റി അനിൽ പിടിയിൽ; സി.സി.ടി വിയിൽ കുടുങ്ങി; കമ്മറ്റിക്കാർ പൊക്കി;വീഡിയോ കാണാം

പെരുമ്പാവൂര്‍: പുല്ലുവഴി തോമ്പ്ര വീട്ടില്‍ അനില്‍ മത്തായിക്ക് കുറച്ച് ദിവസമായി ഭക്തി കൂടുതലാണ്. ദിവസവും പള്ളിയിൽ പോകും. ഭണ്ഡാരത്തിന് മുകളിൽ കമിഴ്ന്ന് കിടന്ന് പ്രാർഥിക്കും. ചേലാട്...

More News