Home Kerala കെ.ആർ.ഗൗരിയമ്മയെ മുഖ്യമന്ത്രി സന്ദർശിച്ചു

കെ.ആർ.ഗൗരിയമ്മയെ മുഖ്യമന്ത്രി സന്ദർശിച്ചു

0

തിരുവനന്തപുരം: രക്തത്തിലെ അണുബാധയെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന മുതിർന്ന നേതാവും മുൻ മന്ത്രിയുമായ കെ.ആർ.ഗൗരിയമ്മയെ മുഖ്യമന്ത്രി സന്ദർശിച്ചു. രോഗവിവരങ്ങൾ ഡോക്ടർമാരോട് മുഖ്യമന്ത്രി ചോദിച്ചറിഞ്ഞു.

ക​ടു​ത്ത പ​നി​യും ശ്വാ​സ​ത​ട​സ​വും മൂ​ലം വ്യ​ഴാ​ഴ്ച​യാ​ണ് ഗൗ​രി​യ​മ്മ​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും ഫ​ലം നെ​ഗ​റ്റീ​വാ​യി​രു​ന്നു. വി​ദ​ഗ്ധ ഡോ​ക്ട​ർ​മാ​രു​ടെ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ് ഗൗ​രി​യ​മ്മ.

NO COMMENTS

Leave a Reply