Thursday, May 13, 2021

കാസർഗോഡ് ജില്ലയിൽ ഓക്സിജൻ വിതരണവുമായി ബന്ധപ്പെട്ട തർക്കങ്ങൾ പരിഹരിക്കാൻ കർണാടക ചീഫ് സെക്രട്ടറിയുമായി സംസ്ഥാന ചീഫ് സെക്രട്ടറി സംസാരിക്കുമെന്ന് മുഖ്യമന്ത്രി

Must Read

തിരുവനന്തപുരം: കാസർഗോഡ് ജില്ലയിൽ ഓക്സിജൻ വിതരണവുമായി ബന്ധപ്പെട്ട തർക്കങ്ങൾ പരിഹരിക്കാൻ കർണാടക ചീഫ് സെക്രട്ടറിയുമായി സംസ്ഥാന ചീഫ് സെക്രട്ടറി സംസാരിക്കുമെന്ന് മുഖ്യമന്ത്രി. സംസ്ഥാനത്ത് മെഡിക്കൽ ഓക്സിജൻ ആവശ‍്യത്തിന് ലഭ്യമാക്കും. ഓക്സിജന്‍റെ നീക്കം സുഗമമാക്കാൻ എല്ലാ തലത്തിലും നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

കാ​സ​ര്‍​കോ​ട് ജി​ല്ല​യി​ല്‍ ക​ര്‍​ണാ​ട​ക​യി​ല്‍ നി​ന്നാ​ണ് ഓ​ക്‌​സി​ജ​ന്‍ ല​ഭി​ക്കാ​റു​ള​ള​ത്. ഇ​പ്പോ​ള്‍ അ​തി​ന് ചി​ല ത​ട​സ​ങ്ങ​ള്‍ ഉ​ണ്ടാ​യി​ട്ടു​ണ്ട്. അ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ര്‍​ണാ​ട​ക ചീ​ഫ് സെ​ക്ര​ട്ട​റി​മാ​യി സം​സ്ഥാ​ന ചീ​ഫ് സെ​ക്ര​ട്ട​റി സം​സാ​രി​ക്കും.

ഓ​ക്‌​സി​ജ​ന്‍ പോ​ലു​ള്ള ഒ​ന്നി​ന്‍റെ കാ​ര്യ​ത്തി​ല്‍ സാ​ധാ​ര​ണ ല​ഭ്യ​മാ​കു​ന്ന​ത് ത​ട​സ​പ്പെ​ടു​ന്ന​ത് ശ​രി​യാ​യ രീ​തി​യ​ല്ല. കേ​ര​ളം പാ​ല​ക്കാ​ട് നി​ന്ന് ക​ര്‍​ണാ​ട​ക​യി​ലേ​ക്ക് ഓ​ക്‌​സി​ജ​ന്‍ അ​യ​ക്കു​ന്നു​ണ്ട്. അ​ക്കാ​ര്യ​ത്തി​ല്‍ ത​ട​സ​മു​ണ്ടാ​യി​ട്ടി​ല്ല. അ​ക്കാ​ര്യം ക​ര്‍​ണാ​ട​ക​യു​ടെ ശ്ര​ദ്ധ​യി​ല്‍പ്പെ​ടു​ത്തും. അ​തോ​ടൊ​പ്പം കാ​സ​ര്‍​കോ​ട് അ​ട​ക്കം ഓ​ക്‌​സി​ജ​ന്‍ ല​ഭ്യ​മാ​ക്കാ​നു​ള​ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ന്നു​ണ്ട്. ഓ​ക്‌​സി​ജ​ന്‍റെ പ്ര​ശ്‌​ന​ങ്ങ​ൾക്ക് പ്ര​ത്യേ​ക​മാ​യി ത​ന്നെ ഇ​ന്ന് വൈ​കു​ന്നേ​രം ച​ര്‍​ച്ച ചെ​യ്യു​ന്നു​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു

Leave a Reply

Latest News

ലോക്ക്ഡൗണിൽ ആരും ബുദ്ധിമുട്ടരുത്; പി.കെ.വി ട്രസ്റ്റ് കൂടെയുണ്ട്, സമൂഹ അടുക്കള തുടങ്ങി; ആദ്യ ദിനം തന്നെ ഭക്ഷണം വിതരണം ചെയ്തത് നൂറോളം പേർക്ക്

ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ പലരും പല രീതിയിൽ ബുദ്ധിമുട്ടുകയാണ്. ഇതിനിടെ കുറെ നല്ല വാർത്തകളും പുറത്തു വരുന്നുണ്ട്. അത്തൊരത്തിലൊരു വാർത്തയാണ് പുല്ലുവഴിയിൽ നിന്നും പുറത്തു വരുന്നത്.അടച്ചിടൽകാലത്ത് രായമംഗലം...

More News