Monday, January 25, 2021

ഇന്നലെ മുഖ്യമന്ത്രി പറഞ്ഞത് രാവിലെ 7 മുതൽ വൈകിട്ട് അഞ്ച് വരെ കടകൾക്ക് തുറന്നു പ്രവർത്തിക്കാമെന്ന്,  ചീഫ് സെക്രട്ടറിയുടെ ഉത്തരവിൽ സമയക്രമം പകൽ 11 മുതൽ 5 വരെ, കൊവിഡ് വൈറസ് വ്യാപനം തടയാൻ സംസ്ഥാനത്ത് പ്രഖ്യാപിക്കപ്പെട്ട ലോക് ഡൗണുമായി ബന്ധപ്പെട്ട് സമയക്രമത്തിൽ ആശയകുഴപ്പം

Must Read

ബ്രസീല്‍ ക്ലബ്ബ് ഫുട്‌ബോള്‍ ടീം പാൽമാസ് സഞ്ചരിച്ച ചെറു വിമാനം തകര്‍ന്ന് ആറു പേർ മരിച്ചു

സംപൗളോ: ബ്രസീല്‍ ക്ലബ്ബ് ഫുട്‌ബോള്‍ ടീം പാൽമാസ് സഞ്ചരിച്ച ചെറു വിമാനം തകര്‍ന്ന് ആറു പേർ മരിച്ചു. ക്ലബ് പ്രസിഡന്‍റും നാലു കളിക്കാരും...

കിളിമാനൂരിൽ തേനീച്ചയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചു

തിരുവനന്തപുരം: കിളിമാനൂരിൽ തേനീച്ചയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചു. 55 വയസുകാരനായ ബാബുവാണ് മരിച്ചത്. തേനീച്ചയുടെ കുത്തേറ്റ രണ്ട് പേർ ഗുരുതരാവസ്ഥയിലാണ്. 15 ലധികം...

ഇൻ റ്റു ദി ഡാർക്ക്നെസിന് സുവർണമയൂരം; ഷൂവോൺ ലിയോ മികച്ച നടൻ, സോഫിയ സ്റ്റവേ നടി

പനജി: ​ഗോവയിൽ നടക്കുന്ന 51-ാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ ഡെൻമാർക്കിൽ നിന്നുള്ള ഇൻ റ്റു ദി ഡാർക്ക്നെസ് മികച്ച ചിത്രത്തിനുള്ള സുവർണ മയൂരം...

തിരുവനന്തപുരം: ഇന്നലെ മുഖ്യമന്ത്രി പറഞ്ഞത് രാവിലെ 7 മുതൽ വൈകിട്ട് അഞ്ച് വരെ കടകൾക്ക് തുറന്നു പ്രവർത്തിക്കാമെന്ന്. എന്നാൽ  ചീഫ് സെക്രട്ടറിയുടെ ഉത്തരവിൽ സമയക്രമം പകൽ 11 മുതൽ 5 വരെ.കൊവിഡ് വൈറസ് വ്യാപനം തടയാൻ സംസ്ഥാനത്ത് പ്രഖ്യാപിക്കപ്പെട്ട ലോക് ഡൗണുമായി ബന്ധപ്പെട്ട് സമയക്രമത്തിൽ ആശയകുഴപ്പം. അവശ്യ സാധനങ്ങളുടെ കടകൾ തുറക്കുന്നതുമായി ബന്ധപ്പെട്ടാണ് ആശയക്കുഴപ്പം ഉയർന്നിരിക്കുന്നത്.

സംസ്ഥാനത്ത് ഇന്ന് മുതൽ സമ്പൂർണ്ണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. അവശ്യസാധനങ്ങളുടെ ലഭ്യത സർക്കാർ ഉറപ്പുവരുത്തും. കർശന നടപടികൾക്ക് ഐജിമാർക്കും ജില്ലാ പൊലീസ് മേധാവിമാർക്കും ഡിജിപി നിർദ്ദേശം നൽകി. മതിയായ കാരണങ്ങളില്ലാതെ സഞ്ചരിക്കുന്നവർക്കെതിരെ കേസെടുക്കും.അവശ്യ സർ‍വ്വീസായി പ്രഖ്യാപിച്ച വിഭാഗങ്ങൾക്ക് പൊലീസ് പാസ് നൽകും. പാസ് കൈവശമില്ലാത്തവർക്കെതിരെ നടപടിയുണ്ടാകുമെന്ന് ഡിജിപി അറിയിച്ചു. കാസർകോട് ജില്ലയിലെ കാര്യങ്ങൾ ഏകോപിപ്പിക്കാൻ ഐജി വിജയ് സാഖറെയുടെ നേതൃത്വത്തിൽ നാല് എസ്പിമാരെ നിയോഗിച്ചിട്ടുണ്ട്. സംസ്ഥാനത്ത് നിലവിൽ 93 പേരാണ് കൊവിഡ് ബാധിതരായി ചികിത്സയിലുള്ളത്. കോഴിക്കോട് ഇന്നലെ രാത്രി രണ്ട് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കൂടുതൽ പരിശോധനഫലങ്ങൾ ഇന്ന് കിട്ടും.

ലോക്ക് ഡൗൺ നടപ്പാക്കുമ്പോൾ, ജനങ്ങൾക്ക് ആശങ്ക വേണ്ടെന്ന് സർക്കാർ ആവർത്തിച്ചു. കേരളം അടച്ച് പൂട്ടലിലാണെങ്കിലും അവശ്യസാധനങ്ങൾ കിട്ടും. ഭക്ഷണം,പാനീയം,മരുന്ന് തുടങ്ങിയവ ഉറപ്പുവരുത്തും. പാൽ,പച്ചക്കറി, പലചരക്ക്, പഴങ്ങൾ, മത്സ്യം, മാംസം,കാലിത്തീറ്റ തുടങ്ങിയവയെല്ലാം അവശ്യസാധനങ്ങളുടെ പട്ടികയിൽ ഉണ്ട്. കാസർകോട് ജില്ലയിൽ ഇത്തരം കടകൾ രാവിലെ 11മുതൽ വൈകിട്ട് അഞ്ച് വരെ തുറക്കും.

Leave a Reply

Latest News

ബ്രസീല്‍ ക്ലബ്ബ് ഫുട്‌ബോള്‍ ടീം പാൽമാസ് സഞ്ചരിച്ച ചെറു വിമാനം തകര്‍ന്ന് ആറു പേർ മരിച്ചു

സംപൗളോ: ബ്രസീല്‍ ക്ലബ്ബ് ഫുട്‌ബോള്‍ ടീം പാൽമാസ് സഞ്ചരിച്ച ചെറു വിമാനം തകര്‍ന്ന് ആറു പേർ മരിച്ചു. ക്ലബ് പ്രസിഡന്‍റും നാലു കളിക്കാരും...

കിളിമാനൂരിൽ തേനീച്ചയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചു

തിരുവനന്തപുരം: കിളിമാനൂരിൽ തേനീച്ചയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചു. 55 വയസുകാരനായ ബാബുവാണ് മരിച്ചത്. തേനീച്ചയുടെ കുത്തേറ്റ രണ്ട് പേർ ഗുരുതരാവസ്ഥയിലാണ്. 15 ലധികം പേർക്ക് കുത്തേറ്റുവെന്നാണ് വിവരം.

ഇൻ റ്റു ദി ഡാർക്ക്നെസിന് സുവർണമയൂരം; ഷൂവോൺ ലിയോ മികച്ച നടൻ, സോഫിയ സ്റ്റവേ നടി

പനജി: ​ഗോവയിൽ നടക്കുന്ന 51-ാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ ഡെൻമാർക്കിൽ നിന്നുള്ള ഇൻ റ്റു ദി ഡാർക്ക്നെസ് മികച്ച ചിത്രത്തിനുള്ള സുവർണ മയൂരം നേടി. ആൻഡേൻ റഫേനാണ് ചിത്രത്തിന്റെ സംവിധായകൻ.

കേന്ദ്രസർക്കാരിന്റെ കാർഷിക നിയമങ്ങൾക്കെതിരെ കർഷകർ നടത്തുന്ന ട്രാക്ടർ റാലിയിൽ പ്രശ്നങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കുന്ന 308 പാകിസ്താൻ ട്വിറ്റർ അക്കൗണ്ടുകൾ തിരിച്ചറിഞ്ഞതായി ഡൽഹി പോലീസ്

ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ കാർഷിക നിയമങ്ങൾക്കെതിരെ കർഷകർ നടത്തുന്ന ട്രാക്ടർ റാലിയിൽ പ്രശ്നങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കുന്ന 308 പാകിസ്താൻ ട്വിറ്റർ അക്കൗണ്ടുകൾ തിരിച്ചറിഞ്ഞതായി ഡൽഹി പോലീസ്. റിപ്പബ്ലിക് ദിനത്തിൽ നടത്തുന്ന ട്രാക്ടർ...

കഠിനംകുളത്ത് 16 കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ പ്രതി പൊലീസ് കസ്റ്റഡിയിൽ

തിരുവനന്തപുരം: തിരുവനന്തപുരം കഠിനംകുളത്ത് 16 കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ പ്രതി പൊലീസ് കസ്റ്റഡിയിൽ. അയൽവാസിയായ 30കാരനെയാണ് കഠിനംകുളം പൊലീസ് കസ്റ്റഡിയിൽ എടുത്തത്. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല

More News