Sunday, January 17, 2021

ക്ലാവറിന് പകരം വെച്ചത് ഇസ്‌പേഡ്, തര്‍ക്കം മൂത്തപ്പോള്‍ സുഹൃത്തിനെ കോടാലിക്ക് വെട്ടിക്കൊന്നു ; പ്രതിയുടെ വെളിപ്പെടുത്തല്‍

Must Read

സംസ്ഥാനത്ത് തുടര്‍ച്ചയായ കോവിഡ് 19 വാക്‌സിനേഷന് വേണ്ടിയുള്ള വാക്‌സിനേഷന്‍ കേന്ദ്രങ്ങളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ആരോഗ്യ മന്ത്രി കെ കെ ശൈലജ

തിരുവനന്തപുരം: സംസ്ഥാനത്ത് തുടര്‍ച്ചയായ കോവിഡ് 19 വാക്‌സിനേഷന് വേണ്ടിയുള്ള വാക്‌സിനേഷന്‍ കേന്ദ്രങ്ങളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ആരോഗ്യ മന്ത്രി കെ കെ ശൈലജ. ആദ്യ...

ഹിന്ദുസ്ഥാനി സംഗീത ഇതിഹാസം ഗുലാം മുസ്തഫ ഖാന്‍ അന്തരിച്ചു

ന്യൂഡല്‍ഹി: ഹിന്ദുസ്ഥാനി സംഗീത ഇതിഹാസം ഗുലാം മുസ്തഫ ഖാന്‍ അന്തരിച്ചു. 89 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. വീട്ടില്‍ വച്ചായിരുന്നു അന്ത്യം.

73കാരനെ വീട്ടിലെത്തിയ അജ്ഞാത സംഘം അതിക്രൂരമായി കൊലപ്പെടുത്തി

കൊല്‍ക്കത്ത: 73കാരനെ വീട്ടിലെത്തിയ അജ്ഞാത സംഘം അതിക്രൂരമായി കൊലപ്പെടുത്തി. കത്തികൊണ്ട് കഴുത്ത് മുറിച്ച ശേഷം പ്രഷര്‍കുക്കര്‍ കൊണ്ട് തലയ്ക്കടിച്ച് കൊല്ലുകയായിരുന്നു. കൊല്‍ക്കത്തയിലെ ബോബസാറിലെ...

കോട്ടയം : ചീട്ടുകളിയിലെ കള്ളക്കളിയാണ് സുഹൃത്തിന്റെ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രതി പൊലീസിനോട് വെളിപ്പെടുത്തി. കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് കരുണാപുരം തണ്ണിപ്പാറ ജാനകി മന്ദിരത്തില്‍ രാമഭദ്രന്‍ (78) കൊല്ലപ്പെട്ടത്. രാമഭദ്രന്റെ സുഹൃത്തായ തണ്ണിപ്പാറ തെങ്ങുപള്ളി ജോര്‍ജുകുട്ടിയെ (വര്‍ഗീസ് 61) കമ്പംമെട്ട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ജോര്‍ജുകുട്ടിയുടെ വീട്ടിനുള്ളില്‍ വെച്ചാണ് കൊലപാതകം നടന്നത്. ചീട്ടുകളികളിക്കിടെ ജോര്‍ജുകുട്ടി നടത്തിയ കള്ളക്കളി രാമഭദ്രന്‍ ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിലേക്കു നീങ്ങിയതെന്ന് പൊലീസ് പറഞ്ഞു. റമ്മികളിയില്‍ ക്ലാവര്‍ ചിഹ്നത്തിനു പകരം ഇസ്‌പേഡ് വച്ചതില്‍ തര്‍ക്കം മൂത്തതോടെയാണ് കൂട്ടുകാരനെ കോടാലി കൊണ്ട് പ്രതി വെട്ടിക്കൊലപ്പെടുത്തിയത്.

രാത്രിയില്‍ ഇരുവരും വാറ്റുചാരായം കുടിച്ചശേഷം റമ്മികളി ആരംഭിച്ചു. കളിക്കിടെ ജോര്‍ജുകുട്ടി ചീട്ട് മാറ്റി. ഇതു രാമഭദ്രന്‍ ചോദ്യം ചെയ്തു. തുടര്‍ന്നുള്ള സംഘര്‍ഷത്തില്‍ കോടാലി ഉപയോഗിച്ചു വെട്ടിയ ശേഷം രാമഭദ്രന്റെ വാരിയെല്ലു ചവിട്ടി ഒടിക്കുകയായിരുന്നു.

കൊലപാതകം നടത്തിയ ശേഷം ജോര്‍ജുകുട്ടി സമീപത്തെ സഹോദരന്റെ വീട്ടിലെത്തി. രക്തമൊലിച്ചു നിന്ന ജോര്‍ജുകുട്ടിയെ സഹോദരന്‍ തൂക്കുപാലത്തെ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കി. ഈ സമയത്താണ് രാമഭദ്രനെ കൊലപ്പെടുത്തിയ കാര്യം ജോര്‍ജുകുട്ടി സഹോദരനോട് പറയുന്നത്. സ്ഥലത്ത് സൂക്ഷിച്ചിരുന്ന വാറ്റ് ചാരായവും പൊലീസ് പിടികൂടിയിരുന്നു.

English summary

Clover was replaced by Ispad, who killed his friend with an ax when the dispute escalated; Defendant’s disclosure

Leave a Reply

Latest News

സംസ്ഥാനത്ത് തുടര്‍ച്ചയായ കോവിഡ് 19 വാക്‌സിനേഷന് വേണ്ടിയുള്ള വാക്‌സിനേഷന്‍ കേന്ദ്രങ്ങളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ആരോഗ്യ മന്ത്രി കെ കെ ശൈലജ

തിരുവനന്തപുരം: സംസ്ഥാനത്ത് തുടര്‍ച്ചയായ കോവിഡ് 19 വാക്‌സിനേഷന് വേണ്ടിയുള്ള വാക്‌സിനേഷന്‍ കേന്ദ്രങ്ങളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ആരോഗ്യ മന്ത്രി കെ കെ ശൈലജ. ആദ്യ...

ഹിന്ദുസ്ഥാനി സംഗീത ഇതിഹാസം ഗുലാം മുസ്തഫ ഖാന്‍ അന്തരിച്ചു

ന്യൂഡല്‍ഹി: ഹിന്ദുസ്ഥാനി സംഗീത ഇതിഹാസം ഗുലാം മുസ്തഫ ഖാന്‍ അന്തരിച്ചു. 89 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. വീട്ടില്‍ വച്ചായിരുന്നു അന്ത്യം. ഉസ്താദ് ഇനായത്ത്...

73കാരനെ വീട്ടിലെത്തിയ അജ്ഞാത സംഘം അതിക്രൂരമായി കൊലപ്പെടുത്തി

കൊല്‍ക്കത്ത: 73കാരനെ വീട്ടിലെത്തിയ അജ്ഞാത സംഘം അതിക്രൂരമായി കൊലപ്പെടുത്തി. കത്തികൊണ്ട് കഴുത്ത് മുറിച്ച ശേഷം പ്രഷര്‍കുക്കര്‍ കൊണ്ട് തലയ്ക്കടിച്ച് കൊല്ലുകയായിരുന്നു. കൊല്‍ക്കത്തയിലെ ബോബസാറിലെ ഫ്‌ളാറ്റിലാണ് സംഭവം. കൊലയ്ക്ക് ഉപയോഗിച്ച ആയുധങ്ങള്‍...

രണ്ട് വനിതാ ജഡ്ജിമാരെ വെടിവച്ച് കൊന്നു

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ രണ്ട് വനിതാ ജഡ്ജിമാരെ വെടിവച്ച് കൊന്നു. തലസ്ഥാനമായ കാബൂളിലാണ് സംഭവം. സുപ്രീം കോടതിയില്‍ ജഡ്ജിമാരാണ് മരിച്ച ഇരുവരും. കോടതിയിലേക്ക് കാറില്‍ പോകുമ്പോഴാണ് ഇരുവര്‍ക്കും...

ഉദ്ഘാടനം നടക്കാതിരിക്കാന്‍ ചില കുബുദ്ധികള്‍ ശ്രമിക്കുന്നു; ആലപ്പുഴ ബൈപ്പാസ് അടുത്ത മാസം ഉദ്ഘാടനം ചെയ്യുമെന്ന് മന്ത്രി ജി സുധാകരന്‍

തിരുവനന്തപുരം: ആലപ്പുഴ ബൈപ്പാസ് അടുത്ത മാസം ഉദ്ഘാടനം ചെയ്യുമെന്ന് മന്ത്രി ജി സുധാകരന്‍. ഈ സര്‍ക്കാരിന്റെ കാലത്ത് ബൈപ്പാസ് ഉദ്ഘാടനം നടക്കാതിരിക്കാന്‍ ചില കുബുദ്ധികള്‍ ശ്രമിക്കുന്നതായി മന്ത്രി ആരോപിച്ചു. ഉദ്ഘാടനത്തിന്...

More News