Sunday, September 26, 2021

മുതിയാമലയുടെ ഉച്ചിയിൽ കയറണം. അവിടെയാണ് തോട്ടാട്ടു ഗുഹ. ഇതിൽ മൂന്ന് നൂറ്റാണ്ടുകൾക്ക് മുൻപ് ബുദ്ധഭിക്ഷുക്കൾ തപസ്സ് ചെയ്തിരുന്നത്രേ

Must Read

കാഞ്ഞാർ: മുതിയാമലയുടെ ഉച്ചിയിൽ കയറണം. അവിടെയാണ് തോട്ടാട്ടു ഗുഹ. ഇതിൽ മൂന്ന് നൂറ്റാണ്ടുകൾക്ക് മുൻപ് ബുദ്ധഭിക്ഷുക്കൾ തപസ്സ് ചെയ്തിരുന്നത്രേ. ചരിത്രമുറങ്ങുന്ന ഈ ഗുഹ സംരക്ഷിക്കാൻ ഒരു നടപടിയും ഇല്ല.

കുടയത്തൂർ പഞ്ചായത്തിലെ മൂന്നാം വാർഡിലെ മുതിയമാലയുടെ ഭാഗമായ മന്ദിരം പാറ അവസാനിക്കുന്നിടത്താണ് തോട്ടാട്ടു ഗുഹ. മുതിയാമലയുടെ ഏറ്റവും ഉയരം കൂടിയ ഭാഗമാണ് ഇത്. അതിനാൽ ഗുഹ കാണാനെത്തുന്നവർക്ക് ഗുഹയിലെ വിസ്മയങ്ങൾ കാണുന്നതോടൊപ്പം എതിരെയുള്ള ബിന്ധ്യൻ മലയിൽ സൂര്യൻ അസ്തമിക്കുന്നതും കാണാം.

തപസിരുന്ന ബുദ്ധഭിക്ഷുക്കൾ പ്രകൃതിക്ഷോഭത്തെ തുടർന്ന് ഇവിടം വിട്ട് പോയതായാണ് കഥ. ഗുഹയുടെ കവാടത്തിൽ നിന്ന് ഏഴ് മീറ്റർ വരെ സുഗമമായി പോകാം. എന്നാൽ, പിന്നീട് വഴി ഇടുങ്ങിയതാകും.

ഒരാൾക്ക് കഷ്ടിച്ച് പോകാം. വഴി പലതായി പിരിയുരയും ചെയ്യും. തപസിരുന്ന അറകളിലേക്കുള്ള പാതയാണ് ഇത്. അറകളിലേക്ക് ചെല്ലുന്നത് സുരക്ഷിതമല്ല. തിരിച്ചുവരുമ്പോൾ വഴിതെറ്റാൻ സാധ്യതയുണ്ട്. എന്നാൽ, ഇപ്പോൾ വഴിയെല്ലാം കാട് പിടിച്ച് കിടക്കുകയണ്.

വേണ്ടത് സംരക്ഷണം

ഗുഹ സംരക്ഷിക്കുന്നതിനൊപ്പം ഇതിന്റെ ഉള്ളിൽ പ്രവേശിച്ചു കാഴ്ചകൾ കാണാനുള്ള സൗകര്യം ഒരുക്കണം. സഞ്ചാരികൾക്ക് ഇവിടേക്ക്‌ സുഖമമായെത്താൻ റോഡ് നിർമിക്കണം.

ഇലകൊഴിയും മരങ്ങളായ മരുത്, പുല്ലാന്നി, തേക്ക് ,പുളി നീലഅമരി, ഇരുപൂള്, മുള്ളുവേങ്ങ ഉൾപ്പെടെ വേനലിൽ ഇലകൊഴിക്കുകയും വെള്ളം സംരക്ഷിച്ചു സൂക്ഷിച്ചു വളരാൻ കഴിയും ഇനത്തിൽപ്പെട്ട ധാരാളം മരങ്ങൾ ഇവിടെയുണ്ട്.

തൊടുപുഴ ഇടുക്കി ഭാഗങ്ങളിൽ നിന്നെത്തുന്നവർക്ക് കാഞ്ഞാറ്റിൽനിന്നും കൈപ്പ മുതിയാമലവഴി ഗുഹയ്ക്കടുത്തെത്താം. കൂടാതെ അതി സാഹസീക യാത്ര ഇഷ്ടപ്പെടുന്നവർക്ക് കാഞ്ഞാർ വെള്ളിയമറ്റം എന്നിവിടങ്ങളിൽ നിന്ന് മന്ദിരം പലവഴി യാത്ര ചെയ്തും ഗുഹയ്ക്കടുത്തെത്താം.

പുരാവസ്തു വകുപ്പും വിനോദസഞ്ചാര വകുപ്പും ഗുഹയുടെ സംരക്ഷണം ഏറ്റെടുത്ത് സഞ്ചാരികളെ ആകർഷിക്കാൻ നടപടി വേണമെന്നതാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. കൂടാതെ പാറഖനനം പോലുള്ള ആവാസ വ്യവസ്ഥയ്ക്ക് ദോഷമുണ്ടാകുന്ന പ്രവർത്തനങ്ങൾ ഇവിടെ അനുവദിക്കരുതെന്നും നാട്ടുകാർ പറയുന്നു

Leave a Reply

Latest News

പയ്യന്നൂരിലെ ടയർ വ്യാപാരിയായ യുവാവിനെതിരെ വ്യാജ പോക്സോ കേസ് ചുമത്തിയെന്ന് പരാതി

പയ്യന്നൂർ: പയ്യന്നൂരിലെ ടയർ വ്യാപാരിയായ യുവാവിനെതിരെ വ്യാജ പോക്സോ കേസ് ചുമത്തിയെന്ന് പരാതി. പൊലീസ് ഉദ്യോഗസ്ഥൻ വ്യക്തിവൈരാഗ്യം തീർക്കാൻ വ്യാപാരി ഷമീമിനെ കള്ളക്കേസിൽ കുടുക്കിയെന്നാണ് ആരോപണം.ആഗസ്​ത്​...

More News