Tuesday, June 22, 2021

ശുചീകരണ തൊഴിലാളിയെ തൊഴിലുടമയും സുഹൃത്തുക്കളും ചേർന്ന് കൂട്ട ബലാത്സംഗം ചെയ്തു; വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ

Must Read

ഒാഫീസിലെ ശുചീകരണ തൊഴിലാളിയെ തൊഴിലുടമയും സുഹൃത്തുക്കളും ചേർന്ന്​ കൂട്ട ബലാത്സംഗം ചെയ്​തു. ഇതി​െൻറ വിഡിയോ ദൃശ്യങ്ങൾ പകർത്തുകയും പിന്നീട്​ സാമൂഹിക മാധ്യമങ്ങൾ പ്രചരിപ്പിക്കുകയും ചെയ്​തു. ഗ​ുജറാത്തിലെ ഭാവ്​നഗർ കുബാർവാഡിലാണ്​ സംഭവം.

40 വയസുകാരിയായ സ്​ത്രീ പതിവുപോലെ ഒാഫിസിൽ ശുചീകരണത്തിന്​ വന്നതായിരുന്നു. ആ സമയം അവിടെ തൊഴിലുടമ കപിൽ ചുദാസാമയും സുഹൃത്തുക്കളായ രാഗേഷ്​ മക്​വാന, ദിനേഷ്​ മക്​വാന എന്നിവരും ഉണ്ടായിരുന്നു. യുവതി ഒാഫീസിനകത്ത്​ ശുചീകരണം നടത്തു​േമ്പാൾ പുറത്തേക്കുള്ള വാതിൽ പെ​െട്ടന്ന്​ പൂട്ടുകയായിരുന്നത്രെ. മൂന്ന്​ പേരും ചേർന്ന്​ യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കുകയും അതി​െൻറ വിഡിയോ ദൃശ്യങ്ങൾ പകർത്തുകയും ചെയ്​തു. കഴിഞ്ഞ എപ്രിൽ ഒന്നിനായിരുന്നു സംഭവം. ഒാഫീസിൽ നടന്ന കാര്യങ്ങൾ ആരോടെങ്കിലും പറഞ്ഞാൽ വിഡിയോ ദൃശ്യങ്ങൾ പരസ്യമാക്കുമെന്ന്​ പറഞ്ഞ്​ യുവതിയെ ഭീഷണിപ്പെടുത്തുകയും ചെയ്​തു.

വിഡിയോ ദൃശ്യങ്ങൾ പരസ്യമാക്കുമെന്ന്​ ഭയന്ന യുവതി നടന്ന സംഭവങ്ങൾ ആരോടും പറഞ്ഞില്ല. എന്നാൽ, ആ ഒാഫീസിലെ ജോലി അവർ ഉപേക്ഷിച്ചു.

യുവതി ഒാഫീസ്​ ഉപേക്ഷിച്ചതോടെ അക്രമിസംഘം വിഡിയോ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചു. മേയ്​ 14 ഒാടെയാണ്​ ബലാത്സംഗ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായത്​ യുവതി അറിയുന്നത്​. തകർന്ന പോയ അവർ പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു.

ഒാഫീസ്​ ഉടമയുടെ സുഹൃത്തുക്കളായ രണ്ട്​ പ്രതികളെ ഇതിനകം പൊലീസ്​ അറസ്​റ്റ്​​ ചെയ്​തിട്ടുണ്ട്​. ഒാഫീസ്​ ഉടമ കപിൽ ചുദാസമയെ പിടികൂടാനുണ്ട്​.

Leave a Reply

Latest News

മലയാളി യുവതി മകനൊപ്പം ജീവനൊടുക്കി

മും​ബൈ: മ​ല​യാ​ളി യു​വ​തി മ​ക​നൊ​പ്പം ജീ​വ​നൊ​ടു​ക്കി. ബ​ഹു​നി​ല കെ​ട്ടി​ട​ത്തി​ൽ​നി​ന്ന് ചാ​ടി​യാ​ണ് യു​വ​തി മ​ക​നൊ​പ്പം ജീ​വ​നൊ​ടു​ക്കി​യ​ത്. മും​ബൈ ചാ​ന്ദ് വാ​ലി​യി​ലാ​ണ് സം​ഭ​വം. മ​രി​ച്ച​ത് പാ​ലാ സ്വ​ദേ​ശി രേ​ഷ്മ​യും ആ​റു...

More News