Sunday, October 17, 2021

കീഴുദ്യോഗസ്ഥനിൽ നിന്നും 5.30 ലക്ഷം രൂപ കൈക്കൂലി വാങ്ങിയ വനം വകുപ്പിലെ ക്ലാസ് 1 ഓഫീസർ അറസ്റ്റിൽ

Must Read

മുംബൈ: കീഴുദ്യോഗസ്ഥനിൽ നിന്നും 5.30 ലക്ഷം രൂപ കൈക്കൂലി വാങ്ങിയ വനം വകുപ്പിലെ ക്ലാസ് 1 ഓഫീസർ അറസ്റ്റിൽ. മഹാരാഷ്‌ട്ര ആന്റി കറപ്ഷൻ ബ്യൂറോയാണ്(എസിബി) ഇയാളെ പിടികൂടിയത്.

മുർബാദ്-താനെ റേഞ്ചിലെ അസിസ്റ്റന്റ് കൺസർവേറ്റർ ഇൻ ചാർജ് ആയ ബലിറാം കോലേക്കറാണ് മഹാരാഷ്‌ട്ര എസിബിയുടെ പിടിയിലായത്. ഇയാളുടെ കീഴയുദ്യോഗസ്ഥനിൽ നിന്നും പരാതി ലഭിച്ചതിനെ തുടർന്നാണ് ആന്റി കറപ്ഷൻ ബ്യൂറോയിലെ അധികൃതർ അന്വേഷണം ആരംഭിച്ചത്.

കോലേക്കറിനെതിരേ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ എസിബി ഉദ്യോഗസ്ഥർ ഇയാളുടെ ഓഫീസിൽ റെയ്ഡ് നടത്തി. തുടർന്ന് 12.46 ലക്ഷത്തോളം രൂപ കണ്ടെത്തുകയും ചെയ്തു. ഇതിന് മുൻപ് പലപ്പോഴായി കോലേക്കർ കീഴുദ്യോഗസ്ഥനിൽ നിന്നും പണം കൈപറ്റിയിട്ടുണ്ടെന്ന് എസിബി അധികൃതർ പറഞ്ഞു.

Leave a Reply

Latest News

കോമൺ കിച്ചൺ;അടുക്കള ജോലിയോട് അവധി പറഞ്ഞ് ഏഴ് കുടുംബങ്ങൾ; 26 പേർക്ക് ഭക്ഷണമൊരുക്കി ആസ്യ

പുലർച്ചെ അഞ്ചിന്‌ ഉണരണം. ഭർത്താവിനും മക്കൾക്കും പ്രഭാത ഭക്ഷണമുണ്ടാക്കണം. പ്രായമായ അച്ഛനും അമ്മയ്‌ക്കും പ്രഭാതഭക്ഷണവും ഉച്ചയൂണും പാത്രത്തിലാക്കി വയ്‌ക്കണം. പത്തുമണിക്കു മുമ്പേ ഓഫീസിൽ എത്താനുള്ള പെടാപ്പാട്....

More News