വയനാട്: വയനാട്ടിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ സിവിൽ പോലീസ് ഉദ്യോഗസ്ഥന് പരിക്ക്. ബത്തേരി-പുൽപ്പള്ളി റോഡിലാണ് സംഭവം.
ബത്തേരി പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ കുഞ്ഞിരാമനാണ് പരിക്കേറ്റത്. ഇയാളെ ബത്തേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. രാവിലെ ജോലിക്ക് വരുന്നതിനിടെയാണ് സംഭവം.
English summary
Civil police officer injured in wild buffalo attack in Wayanad