Monday, January 17, 2022

അച്ഛനെയും അമ്മയേയും യാത്രയാക്കാനെത്തി; ട്രെയിനിൽനിന്ന് ഇറങ്ങവേ കാൽ വഴുതിവീണു; ട്രെയിനിന് അടിയിൽപ്പെട്ട് സിഐഎസ്എഫ് ഉദ്യോഗസ്ഥൻ മരിച്ചു

Must Read

അച്ഛനെയും അമ്മയേയും യാത്രയാക്കി ട്രെയിനിൽനിന്ന് ഇറങ്ങവേ കാൽ വഴുതി ട്രെയിനിന് അടിയിൽപ്പെട്ട് സിഐഎസ്എഫ് ഉദ്യോഗസ്ഥൻ മരിച്ചു. എറണാകുളം ചെറായി മുനമ്പം ചക്കുംതറ വീട്ടിൽ അരവിന്ദാക്ഷന്റെയും സത്യഭാമയുടെയും മകൻ സി.എ. അജേഷ് (36) ആണു മരിച്ചത്. തുമ്പ വിഎസ്എസ്സിയിലെ സിഐഎസ്എഫ് കോൺസ്റ്റബിൾ ആണ് അജേഷ്. വ്യാഴാഴ്ച രാവിലെ 6.30 ന് കഴക്കൂട്ടം റെയിൽവേ സ്റ്റേഷനിൽ വച്ചാണ് അപകടം.

തന്റെ കൂടെ ക്വാർട്ടേഴ്‌സിൽ ഉണ്ടായിരുന്ന അച്ഛനെയും അമ്മയേയും നാട്ടിലേക്കു യാത്രയാക്കാൻ റെയിൽവേ സ്റ്റേഷനിൽ എത്തിയ അജേഷ് ലഗേജ് കയറ്റിയ ശേഷം ഇറങ്ങുമ്പോഴേക്കും ട്രെയിൻ വിട്ടു. പ്ലാറ്റ്ഫോമിലേക്കു ചാടി ഇറങ്ങുമ്പോൾ കാൽ വഴുതി പ്ലാറ്റ്ഫോമിനും ട്രെയിനിനും ഇടയിൽപ്പെട്ടു. റെയിൽവേ സ്റ്റേഷനിൽ ഉണ്ടായിരുന്നവർ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: ആര്യ. മകൾ: ഹൃദ്യ. മൂന്നു വർഷം മുൻപാണ് തുമ്പ വിഎസ്എസ്‌സിയിൽ എത്തുന്നത്.

Leave a Reply

Latest News

കോട്ടയത്ത് യുവാവിനെ തല്ലിക്കൊന്നു ; മൃതദേഹം തോളിലിട്ട് പ്രതി ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ ; പിടിയിലായത് നിരവധി ക്രിമിനൽ കേസുകളിലെ പ്രതി ജോമോൻ കെ ജോസ്; ഗുണ്ടാപ്പകയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രാഥമിക നിഗമനം

കോട്ടയം: കോട്ടയം ന​ഗരത്തിൽ യുവാവിനെ തല്ലിക്കൊന്ന് പൊലീസ് സ്റ്റേഷനു മുന്നിലിട്ടു. കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷന് മുന്നിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത് . വിമല​ഗിരി സ്വദേശി...

More News