Tuesday, January 18, 2022

ചിരാഗ് പാസ്വാന്‍റെ ബന്ധുമയക്കുമരുന്ന് നൽകി ബോധംകെടുത്തിയതിനുശേഷം പീഡിപ്പിച്ചു; ബലാത്സംഗ കേസിലെ മൂൻകൂർ ജ്യാമപേക്ഷയിൽ ദില്ലി ഹൈക്കോടതി ഇന്ന് ഉത്തരവ് ഇറക്കും

Must Read

ലോക് ജൻശക്തി പാർട്ടിയുടെ ലോക്സഭാ എം പി പ്രിൻസ് പാസ്വാനെതിരെയുള്ള ബലാത്സംഗ കേസിലെ മൂൻകൂർ ജ്യാമപേക്ഷയിൽ ദില്ലി ഹൈക്കോടതി ഇന്ന് ഉത്തരവ് ഇറക്കും. കേസ് കെട്ടിച്ചമച്ചതാണെന്നും അറസ്റ്റിൽ നിന്ന് ഒഴിവാക്കണമെന്നും കാട്ടി കഴിഞ്ഞ ദിവസമാണ് പ്രിൻസ് കോടതിയെ സമീപിച്ചത്.

മയക്കുമരുന്ന് നൽകി ബോധംകെടുത്തിയതിനുശേഷം പീഡിപ്പിച്ചെന്നാണ് ലോക്ജനശ്കതി പാര്‍ട്ടി പ്രവര്‍ത്തകയായ യുവതിയുടെ പരാതി.ഇതിന്‍റെ ദൃശ്യങ്ങള്‍ കാട്ടി തുടർച്ചയായി പീഡിച്ചിച്ചെന്നും പരാതിയിൽ പറയുന്നു. മൂന്ന് മാസം മുമ്പാണ് കൊണാട്ട്പ്ലെയ്സ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. എന്നാൽ പൊലീസ് കേസെടുക്കാൻ തയ്യാറായില്ല. തുടർന്ന് പെൺകുട്ടി കോടതിയെ സമീപിക്കുകയായിരുന്നു.

കേസിൽ ഇടപെട്ട കോടതി പരാതിയില്‍ അന്വേഷണം നടത്താൻ പൊലീസിന് നിർദ്ദേശം നൽകുകയായിരുന്നു. എൽ ജെ പി നേതാവ് ചിരാഗ് പാസ്വാന്‍റെ ബന്ധുവാണ് പ്രിൻസ് രാജ് പാസ്വാൻ.

Leave a Reply

Latest News

കൊവിഡ് വ്യാപനം; ഗുരുവായൂർ ക്ഷേത്രത്തിൽ നിയന്ത്രണം; വെർച്വൽ ക്യൂ വഴി മാത്രം ദർശനം, ചോറൂണ് വഴിപാട് നിർത്തി

തൃശ്ശൂർ: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഗുരുവായൂർ ക്ഷേത്രത്തിൽ നിയന്ത്രണം കടുപ്പിച്ചു. പ്രതിദിനം 3000 പേർക്ക് മാത്രം ദർശനം അനുവദിക്കും. വെർച്വൽ ക്യൂ വഴി മാത്രമായിരിക്കും...

More News