സംയുക്ത സേനാമേധാവി ബിപിന്‍ റാവത്ത് അടക്കം 13 പേരുടെ മരണത്തിനിടയാക്കിയ ഹെലികോപ്റ്റര്‍ അപകടത്തിനു പിന്നില്‍ അമേരിക്കയെന്ന് ചൈനീസ് മാധ്യമമായ ഗ്ലോബല്‍ ടൈംസ്

0

ഡൽഹി: സംയുക്ത സേനാമേധാവി ബിപിന്‍ റാവത്ത് അടക്കം 13 പേരുടെ മരണത്തിനിടയാക്കിയ ഹെലികോപ്റ്റര്‍ അപകടത്തിനു പിന്നില്‍ അമേരിക്കയെന്ന് ചൈനീസ് മാധ്യമമായ ഗ്ലോബല്‍ ടൈംസ്. എഴുത്തുകാരനും സ്ട്രാറ്റജിസ്റ്റുമായ ബ്രഹ്മ ചെൽനിയുടെ ട്വീറ്റ് ഉദ്ധരിച്ചു കൊണ്ടായിരുന്നു ഗ്ലോബൽ ടൈംസിന്‍റെ ആരോപണം. സംയുക്ത സേനാമേധാവി ജനറൽ റാവത്തിന്‍റെ മരണത്തിനിടയാക്കിയ ഹെലികോപ്റ്റർ അപകടവും 2020ൽ തായ്‌വാന്‍ ചീഫ് ജനറലിന്‍റെ ഹെലികോപ്റ്റർ അപകടവും തമ്മിൽ സാമ്യമുണ്ട് എന്നായിരുന്നു ചെൽനിയുടെ ട്വീറ്റ്.

റ​ഷ്യ- ഇ​ന്ത്യ ആ​യു​ധ ഇ​ട​പാ​ട് സം​ബ​ന്ധി​ച്ചു​ള്ള അ​മേ​രി​ക്ക​യു​ടെ നി​ല​പാ​ടി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഹെ​ലി​കോ​പ്റ്റ​ര്‍ അ​പ​ക​ട​ത്തി​നു പി​ന്നി​ല്‍ അ​മേ​രി​ക്ക​യെ​ന്ന് ചൈ​നീ​സ് മാ​ധ്യ​മ​മാ​യ ഗ്ലോ​ബ​ല്‍ ടൈം​സി​ന്‍റെ ട്വീ​റ്റ്. റ​ഷ്യ​യു​മാ​യു​ള്ള എ​സ്- 400 മി​സൈ​ൽ ഇ​ന്ത്യ​യി​ലേ​ക്ക് എ​ത്തി​ക്കു​മ്പോ​ൾ അ​മേ​രി​ക്ക ഉ​യ​ർ​ത്തി​യ ആ​ശ​ങ്ക​യാ​ണ് ഇ​തി​ന് കാ​ര​ണ​മാ​യി പ്ര​ധാ​ന​മാ​യും ചൈ​ന ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്.

Leave a Reply