യുദ്ധം കനക്കുന്ന യുക്രൈനിലെ അവസ്‌ഥ ഹൃദയഭേദകമാണെന്നും അവിടെയുള്ളവര്‍ ആപത്‌ഘട്ടമാണു നേരിടുന്നതെന്നും ചൈന

0

ബെയ്‌ജിങ്‌: യുദ്ധം കനക്കുന്ന യുക്രൈനിലെ അവസ്‌ഥ ഹൃദയഭേദകമാണെന്നും അവിടെയുള്ളവര്‍ ആപത്‌ഘട്ടമാണു നേരിടുന്നതെന്നും ചൈന. യുക്രൈനെതിരേ റഷ്യ നടത്തുന്ന ആക്രമണത്തെ തള്ളിപ്പറയാന്‍ കൂട്ടാക്കാതിരിക്കുമ്പോള്‍ത്തന്നെയാണു ചൈന നയതന്ത്രപരമായ ഭാഷയില്‍ യുക്രൈനിലെ കൂട്ടക്കുരുതിയെ വിമര്‍ശിക്കുന്നത്‌.
റഷ്യയുടെ സൈനിക നടപടിയെ ഏകപക്ഷീയമെന്നോ അധിനിവേശമെന്നോ വിശേഷിപ്പിക്കാന്‍ ചൈന തയാറായിട്ടില്ല. യുക്രൈനു മേലുള്ള റഷ്യന്‍ ആക്രമണത്തെ അപലപിക്കുന്ന പ്രമേയം യു.എന്‍. രക്ഷാസമിതി വോട്ടിനിട്ടപ്പോള്‍ ചൈന വിട്ടുനില്‍ക്കുകയും ചെയ്‌തു.
അതിനു പിന്നാലെയാണു നിലപാടില്‍ നേരിയ മാറ്റമെന്നു വിശേഷിപ്പിക്കാവുന്ന തരത്തില്‍ യു.എന്നില്‍ ചൈനയുടെ സ്‌ഥിരം പ്രതിനിധിയായ ഷാങ്‌ ജുന്‍ യുക്രൈനിലെ സാഹചര്യങ്ങളില്‍ ദുഃഖമറിയിച്ചത്‌.
എല്ലാവരും സംയമനം പാലിക്കണമെന്നും സംഘര്‍ഷത്തിന്‌ അയവുണ്ടാക്കണമെന്നും സാധാരണക്കാര്‍ കൊല്ലപ്പെടുന്ന സാഹചര്യം ഒഴിവാക്കണമെന്നും യുക്രൈനിലെ ജനജീവിതത്തിന്റെ ദുരവസ്‌ഥ വിലയിരുത്തിയ യു.എന്‍. യോഗത്തില്‍ ജുന്‍ പറഞ്ഞു.

Leave a Reply