Sunday, June 20, 2021

ദമ്പതികൾക്ക് മൂന്ന് കുട്ടികൾ വരെയാകാമെന്ന് ചൈന

Must Read

ബീജിങ്​: ദമ്പതികൾക്ക്​ മൂന്ന്​ കുട്ടികൾ വരെയാകാമെന്ന്​ ചൈന. സുപ്രധാന നയംമാറ്റമാണ്​ ചൈന പ്രഖ്യാപിച്ചിരിക്കുന്നത്​.

1960കൾക്ക്​ ശേഷമുള്ള ഏറ്റവും കുറഞ്ഞ ജനനനിരക്കാണ്​ കഴിഞ്ഞ മാസം ചൈനയിൽ രേഖപ്പെടുത്തിയത്​. 2015ൽ ഒറ്റകുട്ടി നയത്തിലും ചൈന മാറ്റം വരുത്തിയിരുന്നു. 2010 മുതൽ 2020 വരെയുള്ള കാലയളവിൽ 0.53 ശതമാനമാണ്​ ചൈനയിലെ ജനസംഖ്യ വളർച്ചാ നിരക്ക്​. 2000 മുതൽ 2010 വരെയുള്ള കാലയളവിൽ ഇത്​ 0.57 ശതമാനമായിരുന്നു. നാല്​ പതിറ്റാണ്ട്​ കാലയളവിൽ ഒറ്റക്കുട്ടി നയവുമായി ചൈന മുന്നോട്ട്​ പോയിരുന്നു.

നിലവിലെ രണ്ട്​ കുട്ടി നയത്തിലാണ്​ ചൈന മാറ്റം വരുത്തിയിരിക്കുന്നത്​. ജനന നിരക്കിൽ വലിയ കുറവുണ്ടായതോടെയാണ്​ നയം മാറ്റത്തിലേക്ക്​ ചൈന കടന്നത്​.

പ്രായമേറിയ ജനവിഭാഗത്തിന്‍റെ എണ്ണം കൂടുന്നത്​ പരിഗണിച്ചാണ്​ നയം മാറ്റുന്നതെന്ന്​ ഔദ്യോഗിക മാധ്യമമായ സിൻഹുവ റിപ്പോർട്ട്​ ചെയ്യുന്നു​. ഷീ ജിങ്​പിങ്ങിന്‍റെ അധ്യക്ഷതയിൽ ചേർന്ന ചൈനീസ്​ കമ്യൂണിസ്റ്റ്​ പാർട്ടിയുടെ പോളിറ്റ്​ബ്യൂറോയിലാണ്​ തീരുമാനമുണ്ടായത്​.

Leave a Reply

Latest News

മഹാരാഷ്ട്രയെ ആശങ്കയിലാഴ്ത്തി ഒന്നിലധികം ഡെല്‍റ്റ പ്ലസ് വകഭേദം

മുംബൈ: കോവിഡ് രണ്ടാം തരംഗത്തിന്റെ പിടിയില്‍ നിന്ന് കരകയറുന്ന മഹാരാഷ്ട്രയെ ആശങ്കയിലാഴ്ത്തി ഒന്നിലധികം ഡെല്‍റ്റ പ്ലസ് വകഭേദം ബാധിച്ച കേസുകള്‍ കണ്ടെത്തി. രത്‌നഗിരി, നവി മുംബൈ,...

More News