Sunday, January 23, 2022

എലോൺ മസ്കിന്റെ സ്റ്റാർലിങ്ക് ഇന്റർനെറ്റ് ശൃംഖലയ്ക്കുവേണ്ടി വിക്ഷേപിച്ച ഉപഗ്രഹങ്ങൾ തങ്ങളുടെ ബഹിരാകാശനിലയവുമായി കൂട്ടിയിടിയുടെ വക്കിലെത്തിയെന്നാരോപിച്ച് യു.എന്നിൽ ചൈനയുടെ പരാതി

Must Read

ന്യൂയോർക്ക്:എലോൺ മസ്കിന്റെ സ്റ്റാർലിങ്ക് ഇന്റർനെറ്റ് ശൃംഖലയ്ക്കുവേണ്ടി വിക്ഷേപിച്ച ഉപഗ്രഹങ്ങൾ തങ്ങളുടെ ബഹിരാകാശനിലയവുമായി കൂട്ടിയിടിയുടെ വക്കിലെത്തിയെന്നാരോപിച്ച് യു.എന്നിൽ ചൈനയുടെ പരാതി. സ്പേസ്എക്സ് കമ്പനി നിയന്ത്രിക്കുന്ന ഇന്റർനെറ്റ് സേവനപദ്ധതിയാണ് സ്റ്റാർലിങ്ക്. ജൂലായ് ഒന്നിനും ഒക്ടോബർ ഒന്നിനുമായി രണ്ടുതവണയാണ് സ്റ്റാർലിങ്ക് ഉപഗ്രഹങ്ങൾ ചൈനയുടെ ബഹിരാകാശനിലയത്തോട് അപകടകരമാംവിധം അടുത്തുവന്നതെന്ന് യു.എന്നിന്റെ ബഹിരാകാശകാര്യ ഓഫീസിൽ ചൈന പരാതിപ്പെട്ടു. വിദഗ്ധമായി ഒഴിഞ്ഞുമാറിയാണ് അപകടം ഒഴിവാക്കിയത്. 1967-ലെ ബഹിരാകാശ ഉടമ്പടിയുടെ ലംഘനമാണ് യു.എസിന്റെ ഭാഗത്തുനിന്നുണ്ടായതെന്നും ഉചിതമായ നടപടി സ്വീകരിക്കാൻ രാജ്യം തയ്യാറാകണമെന്നും ചൈനീസ് വിദേശകാര്യ വക്താവ് ഷാവോ ലിജിയാൻ പറഞ്ഞു. ബഹിരാകാശയാത്രികരുടെ ജീവനു ഭീഷണിയുയർത്തി യു.എസ്. ഇവിടെ മൗനം പാലിക്കാതെ കരാറിലെ വ്യവസ്ഥകൾ പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. സ്പേസ് എക്സ് പരാതിയോട് പ്രതികരിച്ചിട്ടില്ല.

നിർമാണത്തിലിരിക്കുന്ന ചൈനീസ് ബഹിരാകാശനിലയമായ ടിയാങ്ഗോങ്-2വിൽ ഇപ്പോൾ മൂന്ന് യാത്രികരുണ്ട്. അതേസമയം, പരാതി പുറത്തുവന്നതിനു പിന്നാലെ മസ്കിനെതിരേ ചൈനയിലെ സാമൂഹികമാധ്യമമായ വെയ്ബോയിൽ ആക്രമണം ശക്തമായി. പരാതിക്കടിസ്ഥാനമായ സംഭവം യു.എസ്. ബഹിരാകാശ ഏജൻസിയായ നാസ അന്വേഷിച്ച് സ്ഥിരീകരിച്ചിട്ടില്ല.

സ്റ്റാർലിങ്കിനായി വിക്ഷേപിച്ചത് 1900-ത്തോളം ഉപഗ്രഹങ്ങൾ

സ്പേസ് എക്സ് ഇതിനകം 1900-ത്തോളം ഉപഗ്രഹങ്ങൾ സ്റ്റാർലിങ്ക് പദ്ധതിയുടെ ഭാഗമായി വിക്ഷേപിച്ചിട്ടുണ്ട്. ഇനിയും ആയിരക്കണക്കിനെണ്ണം വിക്ഷേപിക്കാനിരിക്കുകയാണ്. ബഹിരാകാശത്ത് വൻ കൂട്ടിയിടികൾക്ക് സാധ്യതയുള്ളതിനാൽ ഭൂമിയെ ചുറ്റുന്ന 30,000-ത്തോളം വരുന്ന കൃത്രിമ ഉപഗ്രഹങ്ങളുടെയും മറ്റ് ബഹിരാകാശ അവശിഷ്ടങ്ങളുടെയും വിശദാംശങ്ങൾ വിവിധ രാജ്യങ്ങളുടെ സർക്കാരുകൾ പങ്കുവെക്കണമെന്ന് ശാസ്ത്രജ്ഞർ ആവശ്യപ്പെടുന്നുണ്ട്

Leave a Reply

Latest News

മണ്ണു മാഫിയക്ക് ഒത്താശ ചെയ്ത രണ്ട് എസ്.ഐ അടക്കം 7 പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

പോളി വടക്കൻമണ്ണു മാഫിയക്ക് ഒത്താശ ചെയ്ത രണ്ട് എസ്.ഐ അടക്കം 7 പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ.മണ്ണുകടത്തുകാരിൽ നിന്നു പിടികൂടിയ ഫോണുകളിൽ നിന്നും ഇവർ നിരന്തരം ബന്ധപ്പെട്ടതിൻ്റെ...

More News