Monday, April 12, 2021

സത്യയുഗത്തിൽ പുനർജനിക്കാൻ മക്കളെ തലക്കടിച്ചു കൊന്നു

Must Read

മൻസൂർ കൊലക്കേസിലെ പ്രതി കൂലോത്ത് രതീഷിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വെളിപ്പെടുത്തലുമായി കോൺഗ്രസ് നേതാവ് കെ. സുധാകരൻ

കണ്ണൂർ: മൻസൂർ കൊലക്കേസിലെ പ്രതി കൂലോത്ത് രതീഷിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വെളിപ്പെടുത്തലുമായി കോൺഗ്രസ് നേതാവ് കെ. സുധാകരൻ. രതീഷിനെ കൊലപ്പെടുത്തിയതിന് ശേഷം കെട്ടിത്തൂക്കിയതാണെന്ന്...

മേയ് രണ്ടിനകം രാജ്യസഭ തെരഞ്ഞെടുപ്പ് നടത്തണമെന്ന് ഹൈകോടതി

കൊച്ചി: മേയ് രണ്ടിനകം രാജ്യസഭ തെരഞ്ഞെടുപ്പ് നടത്തണമെന്ന് ഹൈകോടതി. കേന്ദ്ര നിയമ മന്ത്രാലയത്തിന്‍റെ ഇടപെടലിനെ തുടർന്നാണ് തെരഞ്ഞെടുപ്പ് മാറ്റിയതെന്നായിരുന്നു തെരഞ്ഞെടുപ്പ് കമീഷൻ കോടതിയെ അറിയിച്ചിരുന്നത്. ഏപ്രിൽ...

സുപ്രിം കോടതി ജഡ്ജുമാർ അവരവരുടെ വസതികളിലിരുന്ന് വീഡിയോ കോൺറൻസിലൂടെ വാദം കേൾക്കും

ദില്ലി: കൊവിഡ് പ്രതിസന്ധി സുപ്രീം കോടതിയിലും. സുപ്രീം കോടതിയിലെ പകുതിയിലധികം ജീവനക്കാരും കൊവിഡ് ബാധിതരായ സാഹചര്യമാണുള്ളത്. എന്നാൽ ഈ പ്രതിസന്ധി കോടതിയുടെ പ്രവർത്തനങ്ങളെ ഒരു തരത്തിലും...

ചിറ്റൂർ: രണ്ട് പെൺമക്കളെ വ്യായാമത്തിന് ഉപയോഗിക്കുന്ന ഡംബെൽകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ സ്കൂൾ പ്രിൻസിപ്പൽമാരായ അച്ഛനും അമ്മയും പിടിയിൽ. ആന്ധ്രാപ്രദേശിലെ ചിറ്റൂർ ജില്ലയിലാണ് ഞെട്ടിപ്പിക്കുന്ന കൊലപാതകങ്ങൾ നടന്നത്. പത്മജ, അവരുടെ ഭർത്താവ് പുരുഷാേത്തം നായിഡു എന്നിവരാണ് പിടിയിലായത്. 27കാരി അലേഖ്യ, 22കാരി സായ് ദിവ്യ എന്നിവരാണ് ക്രൂരമായി കൊല്ലപ്പെട്ടത്. ഞായറാഴ്ച രാത്രിയായിരുന്നു കൊലപാതകങ്ങൾ നടന്നത്.

അന്ധവിശ്വാസത്തിന് അടിമകളാണ് പത്മജയും ഭർത്താവുമെന്നാണ് പൊലീസ് പറയുന്നത്. സത്യയുഗത്തിൽ പുനർജനിക്കാൻ വേണ്ടിയാണ് മക്കളെ കൊന്നതെന്നാണ് പത്മജ പൊലീസിനോട് പറഞ്ഞു. ഞായറാഴ്ച രാത്രി കലിയുഗം അവസാനിക്കുമ്പോൾ മക്കൾ ജീവനോടെ തിരിച്ചുവരുമെന്നായിരുന്നു ഇവരുടെ വിശ്വാസം.

ദമ്പതികൾ പലപ്പോഴും വിചിത്രമായാണ് പെരുമാറിയിരുന്നതെന്നാണ് നാട്ടുകാർ പറയുന്നത്. പലപ്പോഴും ഇവരുടെ വീട്ടിൽ നിന്ന് വിചിത്ര ശബ്ദങ്ങളും നിലവിളികളും കേട്ടിരുന്നു എന്നും അവർ പറയുന്നു. ഇത് സ്ഥിരമായതോടെ ആരും ഗൗനിക്കാതായി. കൊലനടന്ന ദിവസം ഉച്ചത്തിൽ നിലവിളി കേട്ടതോടെ നാട്ടുകാർ പൊലീസിനെ വിവരമറിയിച്ചു. പൊലീസ് എത്തിയെങ്കിലും വീട്ടിനുളളിൽ പ്രവേശിക്കാൻ ദമ്പതികൾ അനുവദിച്ചില്ല. ബലംപ്രയോഗിച്ച് പൊലീസ് ഉളളിൽ കയറുമെന്ന ഘട്ടം വന്നപ്പോൾ ദമ്പതികൾ തന്നെയാണ് കൊലപാതക വിവരം തുറന്നുപറഞ്ഞത്. വീട്ടിനുളളിൽ നടത്തിയ പരിശോധനയിൽ ഒരാളുടെ മൃതദേഹം പൂജാമുറിയിൽ നിന്ന് കണ്ടെടുത്തു. സമീപത്തെ മറ്റൊരു മുറിയിൽ നിന്നാണ് രണ്ടാമത്തെ മൃതദേഹം കണ്ടെത്തിയത്. രണ്ട് മൃതദേഹങ്ങളും ചുവന്ന പട്ടുകൊണ്ട് പൊതിഞ്ഞിരുന്നു.ദമ്പതികളുടെ മൂത്തമകളായ അലേഖ്യ ബിരുദാനന്തര ബിരുദ ധാരിയാണ്. ഇളയമകൾ ബി ബി എ കാരിയാണ്. ലോക്ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്നാണ് ഇവർ കോളേജിൽ നിന്ന് വീട്ടിൽ എത്തിയത്.

English summary

Children were beheaded to be reborn in the age of truth

Leave a Reply

Latest News

മെത്തകളിൽ പഞ്ഞിക്ക് പകരം ഉപയോഗിച്ച് ഉപേക്ഷിച്ച മാസ്കുകൾ;രഹസ്യവിവരത്തെ തുടർന്ന് ട്രയിലെ മെത്ത നിർമാണശാലയിൽ പരിശോധന നടത്തിയ പൊലീസ് കണ്ടത് ഞെട്ടിക്കുന്ന കാഴ്ചകൾ

മുംബൈ: രഹസ്യവിവരത്തെ തുടർന്ന്​ മഹാരാഷ്​ട്രയിലെ മെത്ത നിർമാണശാലയിൽ പരിശോധന നടത്തിയ പൊലീസ്​ കണ്ടത്​ ഞെട്ടിക്കുന്ന കാഴ്ചകൾ. മെത്തകളിൽ പഞ്ഞിക്ക്​ പകരം ഉപയോഗിച്ച്​ ഉപേക്ഷിച്ച മാസ്​കുകൾ. നിർമാണശാലക്കുള്ളിലും...

More News