Sunday, January 23, 2022

ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ അനുനയിപ്പിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ, നേരിട്ടെത്തി നടത്താനിരുന്ന ചർച്ച ഇന്നും നടന്നില്ല

Must Read

തിരുവനന്തപുരം: സർവകലാശാല വൈസ് ചാൻസലർ നിയമനവുമായി ബന്ധപ്പെട്ടു സർക്കാരുമായി ഇടഞ്ഞ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ അനുനയിപ്പിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ, നേരിട്ടെത്തി നടത്താനിരുന്ന ചർച്ച ഇന്നും നടന്നില്ല.

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ കേ​ര​ള​ത്തി​ലു​ണ്ടാ​യി​രു​ന്ന രാ​ഷ്ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദി​നെ യാ​ത്ര​യ​യ​ച്ച ശേ​ഷം വൈ​കു​ന്നേ​ര​ത്തോ​ടെ ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ്ഖാ​ൻ ബം​ഗ​ളൂ​രി​വി​ലേ​ക്കു പോ​യി. ഞായറാഴ്ച ഗ​വ​ർ​ണ​ർ വീ​ണ്ടും രാ​ജ്ഭ​വ​നി​ൽ മ​ട​ങ്ങി​യെ​ത്തും.

സ​ർ​വ​ക​ലാ​ശാ​ല നി​യ​മ​ന​ങ്ങ​ളി​ലെ രാ​ഷ്ട്രീ​യ സ​മ്മ​ർ​ദം ഒ​ഴി​വാ​ക്കാ​മെ​ന്നു സ​ർ​ക്കാ​ർ ഉ​റ​പ്പു ന​ൽ​കി​യാ​ൽ മാ​ത്ര​മേ മു​ഖ്യ​മ​ന്ത്രി​യു​മാ​യു​ള്ള ച​ർ​ച്ച​യ്ക്കു ത​യാ​റു​ള്ളു​വെ​ന്ന നി​ല​പാ​ടാ​ണ് ഗ​വ​ർ​ണ​ർ സ്വീ​ക​രി​ച്ചി​ട്ടു​ള്ള​ത്. സ​ർ​ക്കാ​രി​നു വേ​ണ്ടി ഒ​ത്തു തീ​ർ​പ്പു ച​ർ​ച്ച​ക​ൾ​ക്കാ​യി എ​ത്തു​ന്ന​വ​രേ​യും ഗ​വ​ർ​ണ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​ർ ഇ​തു വ്യ​ക്ത​മാ​ക്കു​ന്നു​ണ്ട്.

ക​ണ്ണൂ​ർ, കാ​ല​ടി സ​ർ​വ​കാ​ശാ​ല​ക​ളി​ലെ വൈ​സ് ചാ​ൻ​സ​ല​ർ നി​യ​മ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണു ഗ​വ​ർ​ണ​റും സ​ർ​ക്കാ​രും ത​മ്മി​ൽ ഇ​ട​ഞ്ഞ​ത്. ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല വൈ​സ് ചാ​ൻ​സ​ല​ർ​ക്കു പു​ന​ർ നി​യ​മ​നം ന​ൽ​കാ​ൻ ശി​പാ​ർ​ശ ചെ​യ്ത് ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ആ​ർ. ബി​ന്ദു ഗ​വ​ർ​ണ​ർ​ക്കു സ​മ​ർ​പ്പി​ച്ച ക​ത്തും പു​റ​ത്തു വ​ന്നി​രു​ന്നു.

Leave a Reply

Latest News

പത്തനംതിട്ട കൊടുമണ്ണിലെ സിപിഎം–സിപിഐ സംഘർഷത്തിന്റെ ദൃശ്യങ്ങൾ പുറത്ത്

കൊടുമൺ∙ പത്തനംതിട്ട കൊടുമണ്ണിലെ സിപിഎം–സിപിഐ സംഘർഷത്തിന്റെ ദൃശ്യങ്ങൾ പുറത്ത്. സിപിഐ നേതാക്കളെ മർദിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ലോക്കൽ സെക്രട്ടറി സുരേഷ് ബാബു, മുൻ പഞ്ചായത്തംഗം ഉദയകുമാർ...

More News