മുഖ്യമന്ത്രി പിണറായി വിജയൻ ഔദ്യോഗിക ചുമതല മറ്റാർക്കും കൈമാറില്ല

0

തിരുവനന്തപുരം ∙ ചികിത്സയ്ക്കായി അമേരിക്കയിലേക്കു പോകുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ഔദ്യോഗിക ചുമതല മറ്റാർക്കും കൈമാറില്ല. പതിവു പോലെ ബുധനാഴ്ചകളിൽ ഓൺലൈനായി മന്ത്രിസഭ ചേരുമെന്നും ഇ ഫയൽ സംവിധാനത്തിലൂടെ അത്യാവശ്യ ഫയലുകളിൽ താൻ തീരുമാനമെടുക്കുമെന്നും ഇന്നലെ മന്ത്രിസഭാ യോഗത്തിൽ അദ്ദേഹം സൂചിപ്പിച്ചു. അടുത്ത മന്ത്രിസഭാ യോഗം 19ന് ഓൺലൈനായി ചേരുമെന്നും അറിയിച്ചു.

സിപിഎം ജില്ലാ സമ്മേളനവുമായി ബന്ധപ്പെട്ടു കോഴിക്കോട്ട് ആയതിനാൽ അവിടെനിന്നാണു മുഖ്യമന്ത്രി ഓൺലൈൻ മന്ത്രിസഭാ യോഗത്തിൽ അധ്യക്ഷത വഹിച്ചത്.

മുഖ്യമന്ത്രി വിദേശത്തു പോകുമ്പോൾ ചുമതല മറ്റാർക്കെങ്കിലും കൈമാറുമോ എന്ന ആകാംക്ഷ അവസാനിപ്പിച്ചു കൊണ്ടാണ് അദ്ദേഹം തീരുമാനം വെളിപ്പെടുത്തിയത്. മുഖ്യമന്ത്രി 15ന് മേയോ ക്ലിനിക്കിലേക്കു പോകും. 29നു തിരിച്ചെത്തും

Leave a Reply