Tuesday, May 18, 2021

കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ പരിശോധനാ ഫലം നെഗറ്റീവായി

Must Read

കോഴിക്കോട്: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ പരിശോധനാ ഫലം നെഗറ്റീവായി. അദ്ദേഹം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് ആശുപത്രി വിടുമെന്ന് കോഴിക്കോട് മെഡിക്കൽ കോളജ് സൂപ്രണ്ട് അറിയിച്ചു. വീട്ടിലേക്ക് മാറിയാലും അദ്ദേഹം നിരീക്ഷണത്തിൽ തുടരും.

ഏ​പ്രി​ൽ എ​ട്ടി​നാ​ണ് മു​ഖ്യ​മ​ന്ത്രി​ക്ക് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. അ​ന്നു​ത​ന്നെ അ​ദ്ദേ​ഹം കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റി​യി​രു​ന്നു. നേ​ര​ത്തെ മു​ഖ്യ​മ​ന്ത്രി​യു​ടെ മ​ക​ൾ വീ​ണ​യ്ക്കും കോ​വി​ഡ് പോ​സി​റ്റീ​വാ​യി​രു​ന്നു. പി​പി​ഇ കി​റ്റ് ധ​രി​ച്ചാ​ണ് വീ​ണ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

വീ​ണ​യു​ടെ ഭ​ർ​ത്താ​വും ഡി​വൈ​എ​ഫ്ഐ അ​ഖി​ലേ​ന്ത്യ പ്ര​സി​ഡ​ന്‍റും ബേ​പ്പൂ​രി​ലെ ഇ​ട​തു സ്ഥാ​നാ​ർ​ഥി​യു​മാ​യ പി.​എ.​മു​ഹ​മ്മ​ദ് റി​യാ​സും കോ​വി​ഡ് ബാ​ധി​ത​നാ​യി​രു​ന്നു.

English summary

Chief Minister Pinarayi Vijayan, who was undergoing treatment for Kovid, tested negative

Leave a Reply

Latest News

രണ്ട് തവണ കോവിഡ് ബാധിതനായ മന്ത്രി വിഎസ് സുനിൽകുമാറിന് കടുത്ത ചുമ; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

തൃശൂർ: കടുത്ത ചുമയെത്തുടർന്ന് മന്ത്രി വിഎസ് സുനിൽകുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ട് തവണ കോവിഡ് ബാധിതനായിരുന്നു. കോവിഡാനന്തര ചികിത്സയ്ക്കിടെയാണ് തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റിയത്. കഴിഞ്ഞ വർഷം...

More News