Thursday, May 13, 2021

ഉദ്ഘാടനപരിപാടി തുടങ്ങാൻ വൈകിയതിനെ തുടർന്ന് ജില്ല സെക്രട്ടറിയുടെ പ്രസംഗം പൂർത്തിയാക്കാൻ അനുവദിക്കാതെ മുഖ്യമന്ത്രി പിണറായി വിജയൻ

Must Read

മലപ്പുറം: ജില്ലയിലെ കേരളപര്യടനം ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ സ്വാഗതപ്രസംഗത്തിനിടെ സി.പി.എം ജില്ല സെക്രട്ടറി ഇ.എൻ. മോഹൻദാസിനെ മൈക്കിന് മുന്നിൽനിന്ന് മാറ്റി. ഉദ്ഘാടനപരിപാടി തുടങ്ങാൻ വൈകിയതിനെ തുടർന്നാണ് ജില്ല സെക്രട്ടറിയുടെ പ്രസംഗം പൂർത്തിയാക്കാൻ അനുവദിക്കാതെ മാറ്റിയത്.

ച​ട​ങ്ങു​ക​ൾ​ക്ക്​ തു​ട​ക്കം​കു​റി​ച്ച്​ മോ​ഹ​ൻ​ദാ​സ് മു​ഖ്യ​മ​ന്ത്രി​യെ പ​രി​ച​യ​പ്പെ​ടു​ത്തി സം​സാ​രം തു​ട​ങ്ങി​യ​പ്പോ​ൾ എ​ഴ​ു​ന്നേ​റ്റ്​ സ​ദ​സ്സി​നു​നേ​രെ കൈ​കൂ​പ്പി​യ പി​ണ​റാ​യി തി​രി​ച്ച്​ ക​സേ​ര​യി​ലി​രി​ക്കാ​തെ നേ​രെ​ മൈ​ക്കി​ന​രി​കി​ലേ​ക്ക്​ നീ​ങ്ങി. തു​ട​ർ​ന്ന്​ പി​റ​​കി​ലെ​ത്തി​യ പി​ണ​റാ​യി ജി​ല്ല സെ​ക്ര​ട്ട​റി​യു​ടെ സം​സാ​രം മു​ഴു​വ​നാ​ക്കാ​ൻ സ​മ്മ​തി​ക്കാ​തെ അ​ദ്ദേ​ഹ​ത്തെ മാ​റ്റി പ്ര​സം​ഗം തു​ട​ങ്ങി.

15 മിനിറ്റ് മുമ്പ് ആരംഭിക്കേണ്ട പരിപാടിയാണെന്നും വൈകിയതിൽ ക്ഷമ ചോദിക്കുന്നെന്നും പറഞ്ഞാണ് മുഖ്യമന്ത്രി തുടങ്ങിയത്. 11.15 ഓടെയാണ് അദ്ദേഹം വേദിയിലെത്തിയത്. ഈ സമയം സർക്കാറിെൻറ വികസനപ്രവർത്തനങ്ങളുടെ വിഡിയോ ദൃശ്യങ്ങൾ പ്രദർശിപ്പിക്കുകയായിരുന്നു.

English summary

Chief Minister Pinarayi Vijayan, who was in Kerala to inaugurate the Kerala tour, addressed the gathering. Mohandas was removed from the front of the mic

Leave a Reply

Latest News

സംസ്ഥാനത്ത് മെയ് 16വരെ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

സംസ്ഥാനത്ത് മെയ് 16വരെ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അറബിക്കടലിൽ രൂപം കൊള്ളുന്ന ന്യൂനമർദമാണ് മഴയ്ക്ക് കാരണം. നാളെ വൈകുന്നേരത്തോടെ ലക്ഷദ്വീപിൽ...

More News