Wednesday, October 27, 2021

കൂടുതൽ ഒളിമ്പിക്സ് മെഡലുകൾ കേരളത്തിലേക്ക് എത്തുന്ന സാഹചര്യം സൃഷ്ടിക്കാനുള്ള പ്രവർത്തനങ്ങൾക്ക് നാടിനൊപ്പം സർക്കാരും മുൻനിരയിൽനിന്നുകൊണ്ട് പ്രവർത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

Must Read

കൂടുതൽ ഒളിമ്പിക്സ് മെഡലുകൾ കേരളത്തിലേക്ക് എത്തുന്ന സാഹചര്യം സൃഷ്ടിക്കാനുള്ള പ്രവർത്തനങ്ങൾക്ക് നാടിനൊപ്പം സർക്കാരും മുൻനിരയിൽനിന്നുകൊണ്ട് പ്രവർത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന സ്പോർട്സ് കൗൺസിലിന്‍റെ 2019 ലെ ജിവി രാജ പുരസ്‌ക്കാര ദാന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒ​ളി​മ്പി​ക്സ് വ​രെ​യു​ള്ള വി​വി​ധ കാ​യി​ക മ​ത്സ​ര​ങ്ങ​ളി​ലും കാ​യി​ക മേ​ഖ​ല​ക​ളി​ലും ക​ഴി​വ് തെ​ളി​യി​ച്ച​വ​രാ​ണ് അ​വാ​ർ​ഡ് ല​ഭി​ച്ച​വ​രു​ടെ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ന്ന​ത്. നാ​ടി​ന്‍റെ സാ​ന്നി​ധ്യം അ​ന്താ​രാ​ഷ്ട്ര​ത​ല​ത്തി​ൽ എ​ത്തി​ച്ച​വ​രെ​യാ​ണ് നാം ​ഇ​പ്പോ​ൾ ആ​ദ​രി​ക്കു​ന്ന​ത്. ഇ​നി​യും മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​യ്ക്കാ​ൻ അ​വ​ർ​ക്ക് ക​ഴി​യും.

അ​തി​ലൂ​ടെ വ​ള​ർ​ന്നു​വ​രു​ന്ന കാ​യി​ക​താ​ര​ങ്ങ​ൾ​ക്ക് പ്ര​ചോ​ദ​ന​മാ​ക​ണം. ജീ​വി​ത​ത്തി​ന്‍റെ യു​വ​ത്വം കാ​യി​ക രം​ഗ​ത്തി​നാ​യി മാ​റ്റി​വ​ച്ച​വ​രാ​ണ് ഇ​ന്ന​ത്തെ കാ​യി​ക​താ​ര​ങ്ങ​ൾ. കാ​യി​ക​രം​ഗ​ത്തു​നി​ന്ന് നാ​ളെ വി​ര​മി​ച്ചാ​ലും നി​ങ്ങ​ളു​ടെ സേ​വ​നം നാ​ടി​നാ​വ​ശ്യ​മാ​ണ്.

ഇ​ന്ന് ഒ​രു മെ​ഡ​ലാ​ണ് ഒ​ളി​മ്പി​ക്സി​ൽ ന​മു​ക്ക് ല​ഭി​ച്ച​ത്. വ​രും​കാ​ല​ങ്ങ​ളി​ൽ അ​വ​യു​ടെ എ​ണ്ണം വ​ർ​ധി​ക്ക​ണ​മെ​ന്നാ​ണ് ഓ​രോ മ​ല​യാ​ളി​യും ആ​ഗ്ര​ഹി​ക്കു​ന്ന​ത്. അ​തി​നു നാം ​ഏ​റെ മു​ന്നേ​റേ​ണ്ട​തു​ണ്ട്. അ​ത്ത​രം പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നാ​ടി​നൊ​പ്പം, മു​ന്നി​ൽ​നി​ന്നു​കൊ​ണ്ടു​ത​ന്നെ സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ക്കും.

കാ​യി​ക​രം​ഗ​വു​മാ​യി കൂ​ടു​ത​ൽ അ​ടു​പ്പ​മു​ള്ള വ്യ​ക്തി​ക​ൾ എ​ന്ന​നി​ല​യി​ൽ നി​ങ്ങ​ൾ​ക്കാ​ണ് ഇ​ക്കാ​ര്യ​ത്തി​ൽ കൂ​ടു​ത​ൽ സം​ഭാ​വ​ന​ക​ൾ ന​ൽ​കാ​ൻ ക​ഴി​യു​ക. കാ​യി​ക രം​ഗ​ത്തെ നേ​ട്ട​ങ്ങ​ൾ​ക്കൊ​പ്പം ഈ ​രം​ഗ​ത്തെ മോ​ശം പ്ര​വ​ണ​ത​ക​ളും ചൂ​ണ്ടി​ക്കാ​ണി​ക്കാ​നും പ​ത്ര​പ്ര​വ​ർ​ത്ത​ക​ർ ശ്ര​ദ്ധ പ​തി​പ്പി​ക്ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

Leave a Reply

Latest News

ബസ് ഓൺ ഡിമാൻഡിന്റെ പേരിൽ അമിതമായി പണം വാങ്ങില്ലെന്ന് കെഎസ്ആർടിസി ആവർത്തിക്കുമ്പോഴും വിദ്യാർത്ഥികൾ ബസ് ചാർജ്ജ് ഇനത്തിൽനൽകേണ്ടി വരിക കോവിഡിന് മുമ്പ് നൽകിയിരുന്നതിലും നാലിരട്ടി തുക

ബസ് ഓൺ ഡിമാൻഡിന്റെ പേരിൽ അമിതമായി പണം വാങ്ങില്ലെന്ന് കെഎസ്ആർടിസി ആവർത്തിക്കുമ്പോഴും വിദ്യാർത്ഥികൾ ബസ് ചാർജ്ജ് ഇനത്തിൽനൽകേണ്ടി വരിക കോവിഡിന് മുമ്പ് നൽകിയിരുന്നതിലും നാലിരട്ടി തുക....

More News