Sunday, September 26, 2021

കോൺഗ്രസ് നേതാക്കൾ പാർട്ടി വിട്ട് സിപിഎമ്മിലേക്ക് വരുന്നത് സ്വാഭാവിക പ്രക്രിയയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

Must Read

തിരുവനന്തപുരം: കോൺഗ്രസ് നേതാക്കൾ പാർട്ടി വിട്ട് സിപിഎമ്മിലേക്ക് വരുന്നത് സ്വാഭാവിക പ്രക്രിയയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോൺഗ്രസ് പാർട്ടി എന്നത് തകർന്നുകൊണ്ടിരിക്കുന്ന കൂടാരമാണ്. തകർച്ചയുടെ ഭാഗമായി നിൽക്കേണ്ടതില്ലെന്ന് അതിൽ നിൽക്കുന്ന പലരും ചിന്തിച്ചെന്ന് വരും. അതിന്റെ ഭാഗമായാണ് പലരും കോൺഗ്രസ് വിട്ടുവരുന്നതെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ പലരും കോൺഗ്രസ് വിടാൻ തയ്യാറായിരുന്നു. അങ്ങനെ വിടാൻ തയ്യാറായവർ ബിജെപിയിലേക്ക് പോകാനായിരുന്നു തീരുമാനിച്ചിരുന്നത്. ബിജെപിയിലേക്ക് പോയേക്കും എന്ന് കണ്ടപ്പോൾ അവരെ നിലനിർത്തുന്നതിന് വേണ്ടി കോൺഗ്രസ് നേതൃത്വം ഇടപെട്ടത് ആളുകൾക്കറിയാവുന്ന കാര്യമാണ്. തീരുമാനിച്ചാൽ ബിജെപിയിലേക്ക് പോകുമെന്ന് പരസ്യമായി പറഞ്ഞ പല നേതാക്കളും ഇപ്പോൾ കോൺഗ്രസിലുണ്ട്.

ബിജെപി രാജ്യത്ത് സ്വീകരിക്കുന്ന നയം രാജ്യത്തിന്റെ തകർച്ചയ്ക്ക് തന്നെ വഴിവെക്കുന്നതാണ്. അവരെ ആ രീതിയിൽ നേരിടാനല്ല കോൺഗ്രസ് ശ്രമിക്കുന്നതെന്ന് പാർട്ടിക്കകത്തുള്ള പലർക്കും അറിയാം. ബിജെപിയുടെ നീക്കങ്ങൾക്കെതിരേ കൃത്യമായ നിലപാട് സ്വീകരിക്കുന്നത് ഇടതുപക്ഷമാണെന്ന് കോൺഗ്രസിലുള്ള പലർക്കുമറിയാം. അപ്പോൾ കോൺഗ്രസ് വിട്ട് ഇടതുപക്ഷത്തേക്ക് വരാൻ പലരും തയ്യാറാവുന്നത് സ്വാഭാവികമാണ്. അതിനെ ആരോഗ്യകരമായ പ്രവണതയെന്നാണ് സിപിഎം വിലയിരുത്തുന്നതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

Leave a Reply

Latest News

കരിപ്പൂര്‍ സ്വര്‍ണക്കടത്ത്‌ കേസില്‍ കൊടുവള്ളി സ്വദേശികള്‍ക്ക്‌ ബംഗളുരുവില്‍ ഒളിത്താവളമൊരുക്കിയയാള്‍ അറസ്‌റ്റില്‍

മലപ്പുറം: കരിപ്പൂര്‍ സ്വര്‍ണക്കടത്ത്‌ കേസില്‍ കൊടുവള്ളി സ്വദേശികള്‍ക്ക്‌ ബംഗളുരുവില്‍ ഒളിത്താവളമൊരുക്കിയയാള്‍ അറസ്‌റ്റില്‍. കൊടുവള്ളി സ്വദേശി മുഹമ്മദ്‌ ബഷീറി(ചിന്നന്‍ ബഷീര്‍ 47) നെയാണ്‌ ബംഗളുരുവില്‍നിന്നു പ്രത്യേക അന്വേഷണ...

More News