Tuesday, April 20, 2021

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 10 റെയില്‍വേ മേല്‍പാലങ്ങളുടെ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

Must Read

ഡോമിനോസിന്റെ വിവിധ രാജ്യങ്ങളിലുള്ള 250 ലേറെ പിസ ശൃംഖലകളിലെ ജീവനക്കാരുടെ വിവരങ്ങൾ ചോർന്നു

ഇന്റർനെറ്റിന്റെ ഇരുണ്ട വലയിൽ വീണ്ടും വിവരച്ചോർച്ച. 10 ലക്ഷം ഉപഭോക്താക്കളുടെ ക്രഡിറ്റ് കാർഡ് വിവരങ്ങൾ ഉൾപ്പടെ ചോർന്നായി ഡൊമിനോസ് ഇന്ത്യയാണ് വെളിപ്പെടുത്തിയത്. പേര്, ഫോൺ നമ്പർ, ക്രഡിറ്റ്...

മന്ത്രി ജി. സുധാകരനുവേണ്ടി ബി.ജെ.പി. നേതാവ് മൃത്യു‍ഞ്ജയഹോമം നടത്തി

അമ്പലപ്പുഴ:മന്ത്രി ജി. സുധാകരനുവേണ്ടി കളർകോട് മഹാദേവക്ഷേത്രത്തിൽ ബി.ജെ.പി. നേതാവ് മൃത്യു‍ഞ്ജയഹോമം നടത്തി. ബി.ജെ.പി. ജില്ലാ വൈസ് പ്രസിഡന്റ് എൽ.പി. ജയചന്ദ്രനാണ് വഴിപാട് നടത്തിയത്. മാന്യമായി പൊതുപ്രവർത്തനം നടത്തുന്ന...

മകനും മരുമകൾക്കും കോവിഡ്;. ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ക്വാറന്റീനിൽ പ്രവേശിച്ചു

തിരുവനന്തപുരം: മകനും മരുമകൾക്കും കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ക്വാറന്റീനിൽ പ്രവേശിച്ചു. ഫെയ്സ്ബുക്കിലൂടെ മന്ത്രി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. അതേ സമയം...

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 10 റെയില്‍വേ മേല്‍പാലങ്ങളുടെ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ചിറയിന്‍കീഴ്, മാളിയേക്കല്‍ (കരുനാഗപ്പള്ളി), ഇരവിപുരം, ഗുരുവായൂര്‍, ചിറങ്ങര (ചാലക്കുടി), അകത്തേത്തറ (മലമ്പുഴ), വാടാനാംകുറുശ്ശി (പട്ടാമ്പി), താനൂര്‍-തെയ്യാല, ചേലാരി- ചെട്ടിപ്പടി (തിരൂരങ്ങാടി), കൊടുവള്ളി (തലശ്ശേരി) എന്നിവിടങ്ങളിലായാണ് മേല്‍പാലങ്ങള്‍ നിര്‍മിക്കുന്നത്.

നാടിന്‍റെ വികസനത്തിന് ഈടുറ്റതും മെച്ചപ്പെട്ടതുമായ ഗതാഗത സംവിധാനം ആവശ്യമുണ്ട്. അതിനാലാണ് മഹാമാരിയുടെ ഘട്ടത്തിലും റോഡുകളുടേയും മേൽപ്പാലങ്ങളുടേയും നിർണത്തിന് ഊന്നൽ കൊടുക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

251.48 കോടി രൂപ മുതല്‍ മുടക്ക് പ്രതീക്ഷിക്കുന്ന ഈ പ്രവൃത്തികളുടെ നിര്‍മാണം റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് ഡെവലപ്പ്‌മെന്റ് കോര്‍പറേഷനാണ് ഏറ്റെടുത്തിരിക്കുന്നത്. കിഫ്ബി ഫണ്ട് ഉപയോഗപ്പെടുത്തിയുള്ള ഈ നിര്‍മാണം ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കും. നമ്മുടെ നാടിന്‍റെ സമഗ്ര വികസനം ത്വരിതപ്പെടുത്തുവാന്‍ തടസരഹിതമായ ഒരു റോഡ് ശൃംഖല അനിവാര്യമാണ്. അത് യാഥാര്‍ത്ഥ്യമാക്കുന്നതിന്റെ ഭാഗമായാണ് ലെവല്‍ക്രോസ് വിമുക്ത കേരളം എന്ന ലക്ഷ്യവുമായി സര്‍ക്കാര്‍ ഈ നിര്‍മാണങ്ങള്‍ നടത്തുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സ്റ്റീല്‍ കോണ്‍ക്രീറ്റ് കോമ്പോസിറ്റ് സ്ട്രക്ചറായാണ് ഈ നിര്‍മാണങ്ങള്‍ നടത്തുന്നത്. എല്ലായിടത്തും രണ്ടു ലൈന്‍ ഫുട്ട്പ്പാത്തും ഉണ്ടാകും. പൈല്‍, പൈല്‍ ക്യാപ്പ് എന്നിവ കോണ്‍ക്രീറ്റും, പിയര്‍, പിയര്‍ ക്യാപ്പ്, ഗര്‍ഡര്‍ എന്നിവ സ്റ്റീലും ഡെക് സ്ലാബ് കോണ്‍ക്രീറ്റിലുമായാണ് നിര്‍മിക്കുന്നത്. കേരളത്തില്‍ ഇത്തരത്തിലുള്ള ആദ്യ സംരംഭമാണിത്. ഈ മേല്‍പാലങ്ങളുടെ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ ഇവിടങ്ങളില്‍ റെയില്‍വേ ക്രോസ് കാരണം ഉണ്ടാകുന്ന ഗതാഗത തടസങ്ങള്‍ക്ക് ശാശ്വത പരിഹാരമാകും.

English summary

Chief Minister Pinarayi Vijayan inaugurated the construction of 10 railway overbridges in various districts of the state

Leave a Reply

Latest News

ബൈക്കുകള്‍ കൂട്ടിയിടിച്ച് ബിരുദ വിദ്യാര്‍ത്ഥി മരിച്ചു

മട്ടന്നൂര്‍: ബൈക്കുകള്‍ കൂട്ടിയിടിച്ച് ബിരുദ വിദ്യാര്‍ത്ഥി മരിച്ചു. നാലാങ്കേരി ഷാഹിദ മന്‍സിലില്‍ റഫ്‌നാസാണ്(19) മരണപ്പെട്ടത്. ബന്ധുവിന്‍റെ ഹോട്ടലില്‍ പാര്‍ട് ടൈം ജോലി ചെയ്തിരുന്ന റഫ്‌നാസ് തിങ്കളാഴ്ച...

More News