പോലീസിനെതിരെ ശക്തമായ വിമർശനം ഉന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

0

തിരുവനന്തപുരം: പോലീസിനെതിരെ ശക്തമായ വിമർശനം ഉന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ആധുനിക പരിശീലനം ലഭിച്ചെങ്കിലും ചില തികട്ടലുകൾ അപൂർവം ചിലരിൽ ഉണ്ടെന്ന് ആഭ്യന്തര വകുപ്പിന്‍റെ ചുമതല കൂടി വഹിക്കുന്ന മുഖ്യമന്ത്രി പറഞ്ഞു. നാടിന്‍റെ സാംസ്കാരിക ഉന്നമനത്തിന് അനുസരിച്ചുള്ള സേനയാണ് ആവശ്യം.

പോ​ലീ​സി​ന്‍റെ നാ​ക്ക്, കേ​ട്ടാ​ൽ‌ അ​റ​പ്പു​ള​വാ​ക്കു​ന്ന​താ​ക​രു​ത്. പൊ​തു​വെ പോ​ലീ​സ് സേ​ന​യ്ക്ക് അ​ത് നാ​ണ​ക്കേ​ടു​ണ്ടാ​ക്കു​ന്നു. കാ​ലം മാ​റി​യെ​ങ്കി​ലും പോ​ലീ​സ് സേ​ന​യി​ൽ വ​ലി​യ മാ​റ്റം ഉ​ണ്ടാ​യി​ട്ടി​ല്ല. പാ​സിം​ഗ് ഔ​ട്ട് പ​രേ​ഡി​ലെ മാ​റ്റം പ​രി​ശോ​ധി​ക്ക​പ്പെ​ട​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു.

Leave a Reply