Monday, July 26, 2021

ന്യൂനപക്ഷ വിദ്യാര്‍ഥി സ്‌കോളര്‍ഷിപ്പ് അനുപാതം പുന:ക്രമീകരിച്ച സര്‍ക്കാര്‍ നടപടിയില്‍ ഒരു ആശങ്കയും വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

Must Read

ന്യൂനപക്ഷ വിദ്യാര്‍ഥി സ്‌കോളര്‍ഷിപ്പ് അനുപാതം പുന:ക്രമീകരിച്ച സര്‍ക്കാര്‍ നടപടിയില്‍ ഒരു ആശങ്കയും വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിലവില്‍ ആനുകൂല്യങ്ങള്‍ കിട്ടുന്ന വിദ്യാര്‍ഥികള്‍ക്ക് ഒരു കുറവും ഉണ്ടാകില്ല. ഇപ്പോള്‍ കിട്ടുന്ന ആനുകൂല്യത്തില്‍ കുറവ് വരികയുമില്ല, പരാതിയുള്ളവര്‍ക്ക് ജനസംഖ്യാനുപാതത്തില്‍ ആകുന്നതോടെ ആ പ്രശ്നവും പരിഹരിക്കപ്പെടും. എല്ലാവര്‍ക്കും സന്തോഷമുള്ള കാര്യമാണത്. അതാണ് പ്രതിപക്ഷ നേതാവ് നടപടിയെ ആദ്യം സ്വാഗതം ചെയ്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ സ്‌കോളര്‍ഷിപ്പ് അനുപാതം തീരുമാനിക്കണമെന്നും ന്യൂനപക്ഷങ്ങളെ ഒരുപോലെ കാണണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. അതിന് അനുസൃതമായ തീരുമാനമാണ് സര്‍ക്കാരെടുത്തത്. ആര്‍ക്കും കുറവില്ലാതെ അര്‍ഹതപ്പെട്ടതു കൊടുക്കുന്നതില്‍ പ്രശ്‌നം കാണേണ്ടതില്ല-മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Latest News

ഈർക്കിളിൽ ബബിൾഗം വച്ച് വലിയ നോട്ടുകൾ ഭണ്ഡാരത്തിൽ നിന്നും എടുക്കും, ചെറിയ നോട്ടുകൾ കിട്ടിയാൽ തിരിച്ചിടും; പുല്ലുവഴി സ്വദേശി ഭണ്ഡാരക്കുറ്റി അനിൽ പിടിയിൽ; സി.സി.ടി വിയിൽ കുടുങ്ങി; കമ്മറ്റിക്കാർ പൊക്കി;വീഡിയോ കാണാം

പെരുമ്പാവൂര്‍: പുല്ലുവഴി തോമ്പ്ര വീട്ടില്‍ അനില്‍ മത്തായിക്ക് കുറച്ച് ദിവസമായി ഭക്തി കൂടുതലാണ്. ദിവസവും പള്ളിയിൽ പോകും. ഭണ്ഡാരത്തിന് മുകളിൽ കമിഴ്ന്ന് കിടന്ന് പ്രാർഥിക്കും. ചേലാട്...

More News