Sunday, January 23, 2022

എതിർപ്പുണ്ടെന്നു കരുതി കെ–റെയിൽ പദ്ധതിയിൽനിന്നു പിന്മാറില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ

Must Read

കണ്ണൂർ ∙ എതിർപ്പുണ്ടെന്നു കരുതി കെ–റെയിൽ പദ്ധതിയിൽനിന്നു പിന്മാറില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. നാടിന്റെ വികസനത്തിനെതിരെ പ്രതിപക്ഷം നിൽക്കുകയാണ്. ഇപ്പോൾ വേണ്ട എന്ന് അവർ പറയുന്നു. ഇപ്പോൾ ഇല്ല എങ്കിൽ പിന്നെ എപ്പോൾ എന്നതാണ് ചോദ്യം. ഗെയിലും ദേശീയപാതയും നടപ്പാക്കിയില്ലേ? ഒരു നാടിനെ ഇന്നിൽ തളച്ചിടാൻ നോക്കരുത്. കണ്ണൂരിൽ സിപിഎം സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

വരുന്ന തലമുറയുടെ ശാപം ഉണ്ടാക്കാൻ ഇടയാക്കരുത്. നമ്മുടെ ഇച്ഛാശക്തിക്ക് മുന്നിൽ മഹാമാരിക്ക് പോലും അടിയറവ് പറയേണ്ടി വന്നു. കെ റെയിൽ പദ്ധതിയുടെ എതിർപ്പിന്റെ അടിസ്ഥാനം എന്താണ്? നിങ്ങളുള്ളപ്പോൾ വേണ്ട എന്നു മാത്രമാണ് യുഡിഎഫ് പറയുന്നത്. എതിർപ്പ് ഉണ്ടെന്നു കരുതി കെ റെയിലിൽനിന്ന് പിന്മാറില്ല.
മുസ്‍ലിം ലീഗ് സമൂഹത്തിൽ വർഗീയനിറം പകർത്താൻ നോക്കുകയാണെന്നും മുഖ്യമന്ത്രി ആരോപിച്ചു. വഖഫ് വിഷയത്തിൽ ഈ നീക്കമാണു നടന്നതെന്നു മുഖ്യമന്ത്രി പറഞ്ഞു. ഒമിക്രോണിൽ നല്ല ജാഗ്രത കാണിക്കണം. വാക്സീനെടുക്കാത്തവർ വേഗം എടുക്കണം. ബിജെപിയെ നേരിടുന്നതിൽ പ്രാദേശിക പാർട്ടികളെ പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടത്. അതിനൊപ്പം കമ്യൂണിസ്റ്റ് പാർട്ടിയുണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി

Leave a Reply

Latest News

കൊവിഡ് പോസിറ്റീവായ ആരോഗ്യപ്രവർത്തകർക്ക് അവധി നൽകുന്നില്ലെന്ന് പരാതി

കൊവിഡ് പോസിറ്റീവായ ആരോഗ്യപ്രവർത്തകർക്ക് അവധി നൽകുന്നില്ലെന്ന് പരാതി. പരതയുമായി എത്തിയത് തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലെ ആരോഗ്യപ്രവർത്തകരാണ്. ആശുപത്രിയിൽ നിന്നാണ് കൊവിഡ് പകർന്നതെന്ന് തെളിയിച്ചാൽ അവധി നൽകാമെന്നാണ്...

More News