തദ്ദേശ തെരഞ്ഞെടുപ്പ് പ്രചരണത്തിന് മുഖ്യമന്ത്രി പിണറായി വിജയന് ഇറങ്ങില്ല. തെരഞ്ഞെടുപ്പ് അവലോകന യോഗത്തില്‍ മാത്രമാണ് മുഖ്യമന്ത്രി പങ്കെടുക്കുക. ധർമടം മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളുടെ തെരഞ്ഞെടുപ്പ് അവലോകന യോഗത്തില്‍ പങ്കെടുത്തു. കണ്ണൂർ കോർപ്പറേഷനിലെ തെര.അവലോകന യോഗത്തിലും പിണറായി പങ്കെടുക്കും.
പ്രചാരണ രംഗത്തു മുഖ്യമന്ത്രി പിണറായി വിജയന്റെ അസാന്നിധ്യം ആദ്യം ചൂണ്ടിക്കാട്ടിയത് പ്രതിപക്ഷമാണ്. പ്രചാരണ ബോർഡുകളിൽ പോലും മുഖ്യമന്ത്രിയുടെ ചിത്രം ഇല്ലാത്തതും ഏറെ ചർച്ചയായി. സർക്കാരിന് നേട്ടങ്ങൾ ഒന്നും അവകാശപ്പെടാൻ ഇല്ലാത്തതാണ് പിണറായിയുടെ പിന്മാറ്റത്തിന് കാരണമെന്ന ആരോപണവും പ്രതിപക്ഷം ഉന്നയിച്ചു.
ഇതൊക്കെ ആയിട്ടും പക്ഷെ പരസ്യ പ്രചാരണത്തിനില്ലെന്ന മുൻ നിലപാടിൽ തന്നെയാണ് മുഖ്യമന്ത്രി. ഇന്ന് മുതൽ അഞ്ചു ദിവസം സ്വന്തം മണ്ഡലത്തിൽ ഉണ്ടങ്കിലും മണ്ഡലത്തിന് പുറത്തു പോകുന്നത് ഒരു പരിപാടിക്ക് മാത്രം. പത്താം തിയതി നടക്കുന്ന കണ്ണൂര്‍ കോർപറേഷൻ എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ അവലോകന യോഗമാണ് ഇത്. മറ്റുള്ള ദിവസങ്ങളിൽ മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളിലെയും എൽ.ഡി.എഫ് അവലോകന യോഗങ്ങളിൽ മുഖ്യമന്ത്രി പങ്കെടുക്കും. ഒപ്പം മണ്ഡലത്തിലെ കിഫ്ബി വികസന പദ്ധതികളുടെ അവലോകനാവും മുഖ്യമന്ത്രി നടത്തുന്നുണ്ട്. ഇന്ന് പിണറായി ധർമ്മടം പഞ്ചായത്തുകളുടെ എൽ.ഡി.എഫ് പഞ്ചായത്ത് കമ്മറ്റികളിലാണ് പിണറായി പങ്കെടുത്തത്. Chief Minister Pinarayi Vijayan did not campaign for the local body elections. The Chief Minister will attend the election review meeting only. Election of eight panchayats in Dharmadam constituency