Thursday, May 13, 2021

സംസ്ഥാനത്തെ കോവിഡ് സാഹചര്യം വിലയിരുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉന്നതതല യോഗം വിളിച്ചു

Must Read

തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് സാഹചര്യം വിലയിരുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉന്നതതല യോഗം വിളിച്ചു. വ്യാഴാഴ്ച രാവിലെ 11 ന് വെർച്വൽ‌ മീറ്റിംഗാണ് നടക്കുക. യോഗത്തിൽ കളക്ടർമാർ, പോലീസ് മേധാവികൾ, ഡിഎംഒമാർ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥർ പങ്കെടുക്കും.

സം​സ്ഥാ​ന​ത്ത് കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് യോ​ഗം വി​ളി​ച്ചി​രി​ക്കു​ന്ന​ത്. കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ർ​ശ​ന​മാ​ക്കാ​ൻ യോ​ഗ​ത്തി​ൽ തീ​രു​മാ​നം ഉ​ണ്ടാ​യേ​ക്കും. കോ​വി​ഡ് മു​ക്ത​നാ​യി ഇ​ന്ന് ആ​ശു​പ​ത്രി​വി​ട്ട മു​ഖ്യ​മ​ന്ത്രി വീ​ട്ടി​ൽ ക്വാ​റ​ന്‍റൈ​നി​ലാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വെ​ർ​ച്വ​ൽ യോ​ഗം ചേ​രു​ന്ന​ത്.

ആ​ശ​ങ്ക ഉ​യ​ർ​ത്തി കോ​വി​ഡ് കേ​സു​ക​ൾ സം​സ്ഥാ​ന​ത്ത് ദി​നേ​ന വ​ർ​ധി​ക്കു​ക​യാ​ണ്. ഇ​ന്ന് ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 13 ശ​ത​മാ​ന​ത്തി​നും മു​ക​ളി​ലാ​ണ്. ചി​ല ജി​ല്ല​ക​ളി​ൽ രോ​ഗ​വ്യാ​പ​നം വ​ലി​യ​തോ​തി​ൽ വ​ർ​ധി​ച്ചി​രി​ക്കുന്ന സാഹചര്യവും നിലവിലുണ്ട്.

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ട​വ​ർ​ക്ക് കൂ​ട്ട​കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തും. വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തു​ക.

English summary

Chief Minister Pinarayi Vijayan convened a high level meeting to assess the Kovid situation in the state

Leave a Reply

Latest News

കൂട്ട ആത്മഹത്യക്കു ശ്രമിച്ചതാണോ? അതോ ഭാര്യയേയും കുട്ടികളെയും വിഷം കുത്തിവച്ചതിനു ശേഷം എഡ്വേഡ് ജീവനൊടുക്കാന്‍ ശ്രമിച്ചതാണോ? പോലീസിൻ്റെ നിഗമനം ഇങ്ങനെ

കുണ്ടറ: കൂട്ട ആത്മഹത്യക്കു ശ്രമിച്ചതാണോ? അതോ ഭാര്യയേയും കുട്ടികളെയും വിഷം കുത്തിവച്ചതിനു ശേഷം എഡ്വേഡ് ജീവനൊടുക്കാന്‍ ശ്രമിച്ചതാണോ? പോലീസിൻ്റെ നിഗമനം ഇങ്ങനെ. ഭാര്യ വർഷയെയും രണ്ടു വയസും...

More News