Wednesday, September 23, 2020

പെട്ടിമുടിയിൽ ഉരുൾപൊട്ടലും മണ്ണിടിച്ചിലുമുണ്ടായ പ്രദേശം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും സന്ദര്‍ശിക്കും

Must Read

ന്യൂ​സി​ല​ന്‍​ഡ് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പ്ര​ധാ​ന​മ​ന്ത്രി ജ​സീ​ന്ത ആ​ര്‍​ഡ​ന്‍ വീ​ണ്ടും അ​ധി​കാ​ര​ത്തി​ലേ​റു​മെ​ന്ന് സ​ര്‍​വേ

വെ​ല്ലിം​ഗ്ട​ണ്‍: ന്യൂ​സി​ല​ന്‍​ഡി​ല്‍ അ​ടു​ത്ത​മാ​സം ന​ട​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പ്ര​ധാ​ന​മ​ന്ത്രി ജ​സീ​ന്ത ആ​ര്‍​ഡ​ന്‍ വീ​ണ്ടും അ​ധി​കാ​ര​ത്തി​ലേ​റു​മെ​ന്ന് സ​ര്‍​വേ. കോ​വി​ഡ് കാ​ല​ത്ത് മി​ക​ച്ച പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളി​ലൂ​ടെ രാ​ജ്യ​ത്തെ ന​യി​ച്ച​തോ​ടെ ജ​സീ​ന്ത​യു​ടെ...

കഞ്ചിക്കോട്ടെ പെപ്സി കബനി അടച്ചുപൂട്ടി

പാലക്കാട് :കഞ്ചിക്കോട്ടെ പെപ്സി കബനി അടച്ചുപൂട്ടി. സ്ഥാപനം പൂട്ടുന്നതായി കാണിച്ച്‌ പെപ്സി പ്ലാന്‍റ് നിലവില്‍ നടത്തുന്ന വരുണ്‍ ബിവറേജസ് സംസ്ഥാന സര്‍ക്കാരിന് നോട്ടീസ് നല്‍കിയിരുന്നു. സേവന...

പാര്‍ലമെന്റ് സമ്മേളനം വെട്ടിച്ചുരുക്കുന്ന കാര്യത്തില്‍ ഇന്ന് തീരുമാനമെടുക്കും

ന്യൂ ഡല്‍ഹി: പാര്‍ലമെന്റ് സമ്മേളനം വെട്ടിച്ചുരുക്കുന്ന കാര്യത്തില്‍ ഇന്ന് തീരുമാനം വന്നേക്കും. ഇരു സഭകളും അനിശ്ചിതകാലത്തേക്ക് പിരിയണോ എന്ന് ഇന്ന് തീരുമാനിക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി....

മൂന്നാർ : മൂന്നാർ രാജമല പെട്ടിമുടിയിൽ ഉരുൾപൊട്ടലും മണ്ണിടിച്ചിലുമുണ്ടായ പ്രദേശം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും സന്ദര്‍ശിക്കും. ഹെലികോപ്റ്റര്‍ മാര്‍ഗം മൂന്നാര്‍ ആനച്ചാലിലെത്തി തുടര്‍ന്ന് റോഡ് മാര്‍ഗമായിരിക്കും പെട്ടിമുടിയിലേക്ക് പോകുക.
മണ്ണിനടിയിൽ പെട്ടവരെ കണ്ടെത്താനുള്ള തിരച്ചിൽ തുടരുകയാണ്.

അപകടത്തിന്‍റെ ആറാം ദിവസമായ ഇന്നലെ മൂന്ന് പേരുടെ മൃതദേഹം കൂടി കണ്ടെത്തിയിരുന്നു. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം 55 ആയി ഉയര്‍ന്നു. കന്നിയാർ കേന്ദ്രീകരിച്ചാണ് ദൗത്യസംഘം തിരച്ചില്‍ നടത്തുന്നത്. ഉരുൾപൊട്ടലിൽ ഒഴുകി വന്ന ചെളിയടിഞ്ഞ് നിരപ്പായ ഇവിടെ കയർ കെട്ടി ഇറങ്ങിയാണ് തിരച്ചില്‍.

ഹിറ്റാച്ചി ഉപയോഗിച്ച് കന്നിയാറിന് തീരത്തെ മണൽതിട്ടകൾ ഇടിച്ച് നിരത്തിയും പരിശോധന നടത്തുന്നുണ്ട്. 11 സംഘങ്ങളായി തിരിഞ്ഞാണ് തിരച്ചില്‍. കന്നിയാറിന് അപ്പുറത്തെ വനത്തിലും സംഘം പരിശോധന നടത്തുന്നുണ്ട്. ലയങ്ങൾക്ക് മുകളിലെ മണ്ണ് നീക്കിയുള്ള പരിശോധനയിൽ കഴിഞ്ഞ രണ്ട് ദിവസവും ആരെയും കണ്ടെത്താനാകാത്തതിനാൽ കൂടുതൽ മൃതദേഹങ്ങൾ പുഴയിൽ ഒലിച്ച് പോയിരിക്കാമെന്നാണ് ദൗത്യസംഘത്തിന്‍റെ നിഗമനം.

പെട്ടിമുടി ദുരന്തത്തില്‍പ്പെട്ടവരുടെ പുനരധിവാസം ഉറപ്പാക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനവും തെരച്ചിലും പൂര്‍ണ്ണമായ ശേഷം ജില്ലാ ഭരണകൂടത്തിന്‍റെ റിപ്പോര്‍ട്ട് വാങ്ങും. വിശദമായ ചര്‍ച്ചക്ക് ശേഷം തുടര്‍നടപടികള്‍ തീരുമാനിക്കും. ദുരന്തത്തില്‍പ്പെട്ടവരുടെ ചികിത്സാ ചെലവ് പൂര്‍ണ്ണമായും സര്‍ക്കാര്‍ ഏറ്റെടുക്കും.

English summary

Chief Minister Pinarayi Vijayan and Governor Arif Mohammad Khan will visit the Munnar Rajamala Pettimudi landslide site today.

Leave a Reply

Latest News

ന്യൂ​സി​ല​ന്‍​ഡ് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പ്ര​ധാ​ന​മ​ന്ത്രി ജ​സീ​ന്ത ആ​ര്‍​ഡ​ന്‍ വീ​ണ്ടും അ​ധി​കാ​ര​ത്തി​ലേ​റു​മെ​ന്ന് സ​ര്‍​വേ

വെ​ല്ലിം​ഗ്ട​ണ്‍: ന്യൂ​സി​ല​ന്‍​ഡി​ല്‍ അ​ടു​ത്ത​മാ​സം ന​ട​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പ്ര​ധാ​ന​മ​ന്ത്രി ജ​സീ​ന്ത ആ​ര്‍​ഡ​ന്‍ വീ​ണ്ടും അ​ധി​കാ​ര​ത്തി​ലേ​റു​മെ​ന്ന് സ​ര്‍​വേ. കോ​വി​ഡ് കാ​ല​ത്ത് മി​ക​ച്ച പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളി​ലൂ​ടെ രാ​ജ്യ​ത്തെ ന​യി​ച്ച​തോ​ടെ ജ​സീ​ന്ത​യു​ടെ...

കഞ്ചിക്കോട്ടെ പെപ്സി കബനി അടച്ചുപൂട്ടി

പാലക്കാട് :കഞ്ചിക്കോട്ടെ പെപ്സി കബനി അടച്ചുപൂട്ടി. സ്ഥാപനം പൂട്ടുന്നതായി കാണിച്ച്‌ പെപ്സി പ്ലാന്‍റ് നിലവില്‍ നടത്തുന്ന വരുണ്‍ ബിവറേജസ് സംസ്ഥാന സര്‍ക്കാരിന് നോട്ടീസ് നല്‍കിയിരുന്നു. സേവന വേതന കരാര്‍ പുതുക്കണമെന്നാവശ്യപ്പെട്ട് തൊഴിലാളി സമരം...

പാര്‍ലമെന്റ് സമ്മേളനം വെട്ടിച്ചുരുക്കുന്ന കാര്യത്തില്‍ ഇന്ന് തീരുമാനമെടുക്കും

ന്യൂ ഡല്‍ഹി: പാര്‍ലമെന്റ് സമ്മേളനം വെട്ടിച്ചുരുക്കുന്ന കാര്യത്തില്‍ ഇന്ന് തീരുമാനം വന്നേക്കും. ഇരു സഭകളും അനിശ്ചിതകാലത്തേക്ക് പിരിയണോ എന്ന് ഇന്ന് തീരുമാനിക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. പ്രതിപക്ഷം ഇന്നും രണ്ട് സഭകളും ബഹിഷ്കരിക്കും.പ്രതിപക്ഷത്തിന്റെ...

ബേപ്പൂർ പുറംകടലിൽ മത്സ്യബന്ധന ബോട്ട് തകർന്നു; 11 മത്സ്യത്തൊഴിലാളികളെ തീരസംരക്ഷണ സേന രക്ഷപ്പെടുത്തി

കോഴിക്കോട്: ബേപ്പൂർ പുറംകടലിൽ മത്സ്യബന്ധന ബോട്ട് തകർന്നു. കുളച്ചലിൽനിന്ന് പോയ ഡിവൈന്‍ വോയ്സ് എന്ന ബോട്ടാണ് തകർന്നത്. ഇതിൽ കുടുങ്ങിയ 11 മത്സ്യത്തൊഴിലാളികളെ തീരസംരക്ഷണ സേന രക്ഷപ്പെടുത്തി. ബേപ്പൂരിൽ നിന്ന്...

സംസ്ഥാനത്ത് ഒരു മാസത്തിനുള്ളില്‍ പരക്കെ സമൂഹവ്യാപനത്തിന് സാധ്യത; ഉറവിടം അറിയാത്ത രോഗബാധയും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും വര്‍ധിക്കുന്നത് ഇതിന്റെ സൂചന

തിരുവനന്തപുരം : കേരളം കോവിഡ് സമൂഹവ്യാപന ഭീതിയില്‍. സംസ്ഥാനത്ത് ഒരു മാസത്തിനുള്ളില്‍ പരക്കെ സമൂഹവ്യാപനത്തിന് സാധ്യതയെന്ന് വിലയിരുത്തല്‍. ഉറവിടം അറിയാത്ത രോഗബാധയും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും വര്‍ധിക്കുന്നത് ഇതിന്റെ സൂചന.

More News